»   » അമല പോളിന് ആശ്വാസവുമായി ധനുഷ്; രജനികാന്ത് ഇതിന് കൂട്ടു നില്‍ക്കുമോ?

അമല പോളിന് ആശ്വാസവുമായി ധനുഷ്; രജനികാന്ത് ഇതിന് കൂട്ടു നില്‍ക്കുമോ?

Posted By: Rohini
Subscribe to Filmibeat Malayalam

അമല പോളും എല്‍ വിജയ് യും തമ്മിലുള്ള വിവാഹ മോചനത്തിന് കാരണം നടിയ്ക്ക് ധനുഷുമായുള്ള ബന്ധമാണെന്ന് വാര്‍ത്തകളുണ്ട്. ഇതിന് പിന്നാലെ ഇതാ, ധനുഷ് നിര്‍മിയ്ക്കുന്ന പുതിയ ചിത്രത്തില്‍ അമല പോള്‍ നായികയായെത്തുന്നു എന്ന്.

വിജയ് യുമായുള്ള വിവാഹ മോചനത്തോടെ അമലയ്ക്ക് തമിഴകത്ത് അവസരങ്ങള്‍ കുറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ നടിയ്ക്ക് രക്ഷകനായി എത്തുകയാണ് ധനുഷ്. പക്ഷെ അതിന് രജനികാന്ത് സമ്മതിക്കുമോ എന്നാണ് അറിയേണ്ടത്.

 amala-paul-dhanush-rajanikanth

കബാലിയ്ക്ക് ശേഷം പ രഞ്ജിത്തും രജനികാന്തും ഒന്നിയ്ക്കുന്ന ചിത്രം നിര്‍മിയ്ക്കുന്നത് ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസാണ്. ഈ ചിത്രത്തിലാണ് അമല പോളിനെ നായികയായി പരിഗണിച്ചിരിയ്ക്കുന്നത്.

ധനുഷുമായുള്ള അമല പോളിന്റെ ബന്ധം പരസ്യമായ സാഹചര്യത്തില്‍, മകളുടെ (ഐശ്വര്യ ധനുഷ്) ജീവിതം വഴിയാതാരമാക്കി രജനി അമലയെ നായികയായി സ്വീകരിക്കുമോ എന്നാണ് അടുത്ത ചോദ്യം.

അമല പോളിന്റെ വിവാഹ മോചനത്തിന് കാരണം ധനുഷുമായുള്ള ബന്ധം; പിന്തിരിപ്പിക്കാന്‍ രജനികാന്ത് രംഗത്ത്

അതേ സമയം, അമലയുമായുള്ള ബന്ധം വേര്‍പെടുത്താന്‍ വേണ്ടിയാണ് രജനികാന്ത് ധനുഷ് നിര്‍മിയ്ക്കുന്ന ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അമലയുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ താങ്കള്‍ക്ക് ഞാന്‍ ഡേറ്റ് നല്‍കാം എന്ന് രജനികാന്ത് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണത്രെ, പുതിയ ചിത്രം ധനുഷ് നിര്‍മിയ്ക്കുന്നത്.

English summary
Amala Paul to romance Rajinikanth in Dhanush, Pa Ranjith's next film?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam