»   » ഉന്ന പാത്താ ഡൈവേഴ്സ് ആണ ഫീലേ ഇല്ലയേ ഡീ.. അമല പോളിന്റെ 'സെക്‌സി' ചിത്രങ്ങള്‍ ട്രോളന്മാര്‍ വിടില്ല!

ഉന്ന പാത്താ ഡൈവേഴ്സ് ആണ ഫീലേ ഇല്ലയേ ഡീ.. അമല പോളിന്റെ 'സെക്‌സി' ചിത്രങ്ങള്‍ ട്രോളന്മാര്‍ വിടില്ല!

By: Rohini
Subscribe to Filmibeat Malayalam

മലയാളത്തെക്കാള്‍ അമല പോളിന് സ്വീകരണം ലഭിച്ചത് തമിഴ് സിനിമയില്‍ തന്നെയാണ്. അപ്പോള്‍ വിമര്‍ശനങ്ങള്‍ വരുമ്പോഴും തമിഴകത്തിന് മുന്‍തൂക്കമുണ്ടാകുമല്ലോ. ഇപ്പോഴിതാ അമലയുടെ സെക്‌സി ചിത്രങ്ങളെ കളിയാക്കി ട്രോളന്മാര്‍ രംഗത്തെത്തിയിരിയ്ക്കുന്നു.

ഞാനിപ്പോഴും വിജയ് യെ സ്‌നേഹിക്കുന്നു എന്ന് അമല പോള്‍, വിവാഹവും വിവാഹ മോചനവും തെറ്റായ തീരുമാനം ?

വിവാഹ മോചനത്തിന് ശേഷം കൂടുതല്‍ ഗ്ലാമറായ വേഷങ്ങള്‍ ധരിയ്ക്കുന്ന അമല പോളിനെ പല തവണ ട്രോളന്മാര്‍ കളിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ സെലിബ്രിട്ടി ബാറ്റ്മിന്റണില്‍ അമല ധരിച്ചു വന്ന വേഷമാണ് വിഷയം.

പ്രൊഫഷന്‍ ഫസ്റ്റ്

രാജാറാണി എന്ന ചിത്രത്തിലെ ഒരു സന്ദര്‍ഭമെടുത്ത് അമലയെ ട്രോള്‍ ചെയ്താല്‍ ഇങ്ങനെയിരിയ്ക്കും. വിവാഹ ജീവിതം വേറെ, പ്രൊഫഷന്‍ വേറെ എന്നാണ് അമലയുടെ കാഴ്ചപ്പാട്. വിവാഹ മോചനത്തിന് ശേഷവും അമല സിനിമകളിലും പൊതു പരിപാടികളിലും സജീവമാണ്.

ഡൈവേഴ്‌സ് ആയത് പോലെ തോന്നുന്നില്ലല്ലോ

വടി വേലു ഡയലോഗില്‍ പറഞ്ഞാല്‍, 'ഉന്ന പാത്താ ഡൈവേഴ് ആണ ഫീലേ ഇല്ലയേ ഡീ' എന്ന് പറയേണ്ടി വരും. വിവാഹ മോചന ശേഷം അമല അത് ആഘോഷമാക്കുന്ന തരത്തിലുള്ള വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കൂടുതല്‍ ഗ്ലാമറായി

വിവാഹ മോചനത്തിന് ശേഷം അമല പോള്‍ കൂടുതല്‍ ഗ്ലാമറസ്സായ വേഷങ്ങള്‍ ധരിച്ചതും ട്രോളന്മാര്‍ വിഷയമാക്കിയിരുന്നു. ഗ്ലാമറസ്സായ വേഷങ്ങള്‍ ധരിച്ചതാണ് അമല പോളിന്റെ വിവാഹ മോചനത്തിന് കാരണമായ വിഷയങ്ങളിലൊന്ന് എന്നാണ് കേട്ടത്.

പുതിയ സിനിമകള്‍

വിജയ് യുമായുള്ള വിവാഹ മോചനത്തിന് ശേഷം അമലയ്ക്ക് തമിഴില്‍ അവസരങ്ങള്‍ കുറയുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. വിജയ് യുടെ അച്ഛനുമായുള്ള ബന്ധം കാരണം നിര്‍മാതാക്കള്‍ അമലയെ നായികയാക്കാന്‍ സമ്മതിയ്ക്കുന്നില്ല എന്നാണ് കേട്ടത്. ധനുഷ് നായകനായി എത്തുന്ന വിഐപി ടു ആണ് അമലയുടെ പുതിയ ചിത്രം

English summary
Amala Paul's marriage is over and trolls can't stomach her ‘sexy’ pictures
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam