അമല പോളിന്റെ ചൂടന്‍ രംഗങ്ങള്‍ ഒഴിവാക്കി ആമസോണ്‍ പ്രൈം! ആടൈയ്ക്കായി കാത്തിരുന്നവര്‍ക്ക് തിരിച്ചടി!

തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കൈനീട്ടി സ്വീകരിച്ച സിനിമകളിലൊന്നാണ് ആടൈ. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമ കൂടിയാണിത്. രത്‌നകുമാര്‍ സംവിധാനം ചെയ്ത സിനിമയെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയത്. അമല പോളിന്റെ ലുക്കും കാമിനിയെന്ന കഥാപാത്രത്തെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങള്‍ നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. മുന്‍നിര നായികമാരില്‍ പലരും വേണ്ടെന്ന് വെച്ച സിനിമ കൂടിയായിരുന്നു ഇത്. ചിത്രത്തില്‍ 31 സെക്കന്‍ഡ് വിവസ്ത്രയായും താരം പ്രത്യക്ഷപ്പെട്ടിരുന്നു.

കണ്ണാടി കൊണ്ട് ശരീരം മറച്ച് നടക്കുന്ന അമല പോളിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. താന്‍ എവിടെയാണെന്ന് മനസ്സിലാക്കാനാവാതെ കണ്ണാടി കൊണ്ട് ശരീരം മറച്ച് ചുറ്റും നോക്കുന്നതിനിടയില്‍ കണ്ണാടി താഴെ വീഴുകയും പിന്നീട് താരം നഗ്നയായി ഇരിക്കുന്ന രംഗവുമായിരുന്നു പുറത്തുവന്നത്. ഈ രംഗത്തില്‍ അഭിനയിക്കാനായാണ് പലരും വിസമ്മതം പ്രകടിപ്പിച്ചത്. സിനിമ ഇറങ്ങിയതിന് ശേഷം സിനിമാലോകവും ആരാധകരും ഒരുപോലെ അമല പോളിനെ അഭിനന്ദിച്ചിരുന്നു. ആടൈയുടെ ഡിജിറ്റല്‍ സംപ്രേഷണവുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇതേക്കുറിച്ചറിഞ്ഞ ആരാധകരെല്ലാം നിരാശയിലാണ്.

ആമസോണ്‍ പ്രൈമില്‍ ആടൈയും

ബോക്‌സോഫീസില്‍ നിറഞ്ഞോടുന്നതിനിടയിലാണ് ചിത്രങ്ങള്‍ ആമസോണ്‍ പ്രൈമിലേക്കും എത്തുന്നത്. ഡിജിറ്റല്‍ റൈറ്റിലൂടെ കോടികളാണ് പല സിനിമകളും സ്വന്തമാക്കുന്നത്. തിയേറ്ററില്‍ നിന്നും സിനിമ കാണാന്‍ കഴിയാതെ വരുമ്പോഴും വീണ്ടും കാണാന്‍ തോന്നുമ്പോഴുമൊക്കെയായി പലരും ഈ സൗകര്യം വിനിയോഗിക്കുന്നുണ്ട്. ആമസോണ്‍ പ്രൈമിലേക്ക് ആടൈയും എത്തുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മികച്ച സ്വീകാര്യതയാണ് ആമസോണ്‍ പ്രൈമിലെ സംപ്രേഷണങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചില രംഗങ്ങള്‍ ഒഴിവാക്കി

പ്രേക്ഷകര്‍ കാണാന്‍ കാത്തിരിക്കുന്ന പല രംഗങ്ങളും ഒഴിവാക്കിയാണ് ആടൈ എത്തുന്നതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ജൂലൈയിലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. വിക്രം ചിത്രമായ കടാരം കൊണ്ടാനൊപ്പമായാണ് ആടൈയും എത്തിയത്. റിലീസ് ദിനത്തില്‍ അതിരാവിലെ ചില ആശങ്കകളുണ്ടായിരുന്നുവെങ്കിലും അവ പരിഹരിച്ച് വൈകുന്നേരത്തോടെയായിരുന്നു സിനിമ പ്രദര്‍ശിപ്പിച്ചത്. സിനിമയിലെ ചില രംഗങ്ങള്‍ ഒഴിവാക്കിയാണ് ആമസോണ്‍ പ്രൈമിലെ സംപ്രേഷണമെന്നുള്ള വിവരങ്ങളും ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്.

അമല പോളിന്റെ പ്രകടനം

മേക്കോവറിലൂടെയും അഭിനയത്തിലൂടെയുമൊക്കെ പ്രേക്ഷകരെ അമ്പരപ്പിക്കാറുണ്ട് അമല പോള്‍. താരത്തിന്റെ കരിയറിലെ തന്നെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നായി ആടൈയും മാറിയിരുന്നു. ചിത്രത്തിലെ നഗ്നരംഗം ചിത്രീകരിച്ചതിനെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കി മുന്നേറുന്ന താരം സിനിമ സ്വീകരിക്കുമ്പോഴും അത് വ്യക്തമാക്കാറുണ്ട്. കാമിനിയെന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് താരം അവതരിപ്പിച്ചത്.

ആരാധകര്‍ക്ക് നിരാശ

സിനിമയിലെ പ്രധാന രംഗങ്ങള്‍ വെട്ടിമാറ്റിയാണ് ആമസോണ്‍ പ്രൈം എന്നറിഞ്ഞതിന്‍രെ നിരാശയിലാണ് ആരാധകര്‍. 143 മിനിറ്റാണ് ചിത്രത്തിന്‍രെ ദൈര്‍ഘ്യം, എന്നാല്‍ ആമസോണില്‍ ഇത് 131 മിനിറ്റിലാണ് അവസാനിക്കുന്നതെന്നുള്ള വിവരമാണ് പുറത്തുവന്നിട്ടുള്ളത്. 12 മിനിറ്റുള്ള രംഗം കട്ട് ചെയ്താണ് പ്രൈമില്‍ സിനിമ എത്തുന്നത്. അമല പോളിന്‍രെ നഗ്നരംഗങ്ങളാണ് നീക്കം ചെയ്തിട്ടുള്ളത്. സെന്‍സര്‍ ബോര്‍ഡില്‍ നിന്നും എ സര്‍ട്ടിഫിക്കറ്റായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്.

പ്രതിഫലം തിരികെ നല്‍കി

തുടക്കം മുതലേ തന്നെ സിനിമയുമായി ബന്ധപ്പെട്ട് വിവാദങ്ങളും അരങ്ങേറിയിരുന്നു. പണത്തിനും പ്രശസ്തിക്കും വേണ്ടിയാണ് അമല പോള്‍ ഇത്തരം സിനിമ ചെയ്യുന്നതെന്നായിരുന്നു പ്രധാന വിമര്‍ശനം. ആടൈയില്‍ അഭിനയിച്ചതിനായി വാങ്ങിയ പ്രതിഫലം താരം തിരിച്ച് നല്‍കിയെന്നുള്ള വിവരമെത്തിയതോടെയാണ് ഈ വിവാദം അവസാനിച്ചത്. വിമര്‍ശനങ്ങളും വിവാദങ്ങളും ഒഴിവാക്കാനായി ചെയ്ത പ്രവര്‍ത്തിയെ പ്രശംസിച്ച് ആരാധകരും എത്തിയിരുന്നു.

നഗ്ന രംഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍

സിനിമയില്‍ നഗ്നരംഗങ്ങളുണ്ടെന്നറിഞ്ഞപ്പോള്‍ മാതാപിതാക്കളോട് അതേക്കുറിച്ച് പറഞ്ഞിരുന്നുവെന്നും ഇരുവരുടേയും സമ്മതപ്രകാരമായാണ് അവ പൂര്‍ത്തിയാക്കിയതെന്നും താരം വ്യക്തമാക്കിയിരുന്നു. അമ്മ ഞെട്ടിയിരുന്നുവെങ്കിലും നല്ല കഥയാണോ എന്നായിരുന്നു ചോദിച്ചതെന്ന് താരം പറയുന്നു. ഏത് വേഷം കിട്ടിയാലും അഭിനയിക്കണമെന്നായിരുന്നു അച്ഛന്‍രെ ഉപദേശമെന്നും അത് നല്‍കിയ വിശ്വാസം വളരെ വലുതായിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു.

അസ്വസ്ഥതയും ഭയവും

ഈ രംഗം പുറംലോകം കാണുന്നതിനെക്കുറിച്ച് ആലോചിപ്പോള്‍ തുടക്കത്തില്‍ അസ്വസ്ഥതയും പേടിയുമാണ് തനിക്ക് തോന്നിയതെന്നും അമല പോള്‍ വ്യക്തമാക്കിയിരുന്നു. ആദ്യ ദിവസം പേടിച്ചിരുന്നുവെങ്കിലും ആ അവസ്ഥയെ മറികടക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നുവെന്ന് താരം പറയുന്നു. പൊതുവെ മേനി പ്രദര്‍ശനവും നഗ്നതയുമൊക്കെ ചെയ്യാന്‍ പറയുമ്പോള്‍ സങ്കടം തോന്നാറുണ്ടെങ്കിലും ആടൈയില്‍ അങ്ങനെയൊരു തോന്നലുണ്ടായിരുന്നില്ലെന്ന് താരം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X