»   » രണ്ട് കുട്ടികളുടെ അച്ഛനായ നിര്‍മാതാവുമായി അമല പോളിന് രണ്ടാം വിവാഹം, ഒറ്റ കണ്ടീഷന്‍ ?

രണ്ട് കുട്ടികളുടെ അച്ഛനായ നിര്‍മാതാവുമായി അമല പോളിന് രണ്ടാം വിവാഹം, ഒറ്റ കണ്ടീഷന്‍ ?

Posted By:
Subscribe to Filmibeat Malayalam

സംവിധായകന്‍ എഎല്‍ വിജയ് യുമായി വിവാഹ ബന്ധം വേര്‍പെടുത്തിയ അമല പോളിന്റെ രണ്ടാം വിവാഹത്തെ കുറിച്ച് അന്ന് മുതലേ പാപ്പരാസികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു. സിനിമയ്ക്കകത്ത് നിന്ന് തന്നെയാണ് വരന്‍ എന്നാണ് നേരത്തെ വന്ന വാര്‍ത്തകള്‍.

ഇപ്പോഴിതാ വിവാഹം ഏതാണ്ട് ഉറപ്പിച്ചതായി വാര്‍ത്തകള്‍ വരുന്നു. തമിഴിലെ പ്രമുഖ നിര്‍മാതാവാണത്രെ വരന്‍. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചുറപ്പിച്ചു എന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ഈ വിവാഹത്തിന് ഒരു കണ്ടീഷനുണ്ട്.

രണ്ടാം വിവാഹം വാര്‍ത്ത

25 വയസ്സ് ആവുമ്പോഴേക്കും അമല പോളിന്റെ ഒരു വിവാഹവും വിവാഹ മോചനവും സംഭവിച്ചു കഴിഞ്ഞിരുന്നു. വിജയ് യുമായുള്ള വിവാഹ ബന്ധം വേര്‍പെട്ടപ്പോള്‍ തന്നെ അമലയുടെ രണ്ടാം വിവാഹ വാര്‍ത്തകളും പുറത്തു വന്നിരുന്നു.

താത്പര്യമുണ്ട് എന്ന്

രണ്ടാം വിവാഹത്തിന് താത്പര്യമുണ്ടെന്നും പറ്റിയ ആളെ കിട്ടിയാന്‍ കെട്ടുമെന്നും അമല ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയതോടെ വിവാഹ വാര്‍ത്തകള്‍ ശക്തിപ്രാപിച്ചു.

വിവാഹിതനായ നിര്‍മാതാവ്

വിവാഹിതനും രണ്ട് കുട്ടകളുടെ അച്ഛനുമായ നിര്‍മാതാവുമായി അമല പോളിന്റെ വിവാഹം ഉറപ്പിച്ചു എന്നാണ് ഇപ്പോള്‍ ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. വിവാഹിതനാണെങ്കിലും ഇദ്ദേഹത്തിന്റെ ഭാര്യ ഇപ്പോള്‍ കൂടെ ഇല്ല എന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒറ്റ കണ്ടീഷന്‍

വിവാഹക്കാര്യം ഇരുവീട്ടുകാരും തമ്മില്‍ സംസാരിച്ച് തീരുമാനിച്ചു കഴിഞ്ഞുവത്രെ. ഒരേ ഒരു കണ്ടീഷന്‍ മാത്രമേ ഈ വിവാഹിത്തിലുള്ളൂ. വിവാഹ ശേഷം നിര്‍മാതാവിന്റെ മക്കള്‍ ഇവര്‍ക്കൊപ്പം തന്നെ ഉണ്ടാവും. അമല ഇത് അംഗീകരിക്കുകയും ചെയ്തത്രെ.

അമല തിരക്കിലാണ്

അതേ സമയം അമല പോള്‍ നല്ല കുറേ സിനിമകളുമായി തിരക്കിലാണിപ്പോള്‍. തമിഴിലും മലയാളത്തിലും കന്നടയിലുമാണ് അമല ശ്രദ്ധിക്കുന്നത്. സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ സെലക്ടീവായ അമലയുടെ ഏറ്റവും പുതിയ ചിത്രം വിഐപി ടു ആണ്. പ്രചരിക്കുന്ന രണ്ടാം വിവാഹ വാര്‍ത്തകളോട് അമല ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Amala Paul ready for second marriage

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam