»   » തോളോടു ചേര്‍ന്ന് അമലയ്‌ക്കൊപ്പമുള്ളത് ആരാണ്? സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്ന ഫോട്ടോ കാണാം

തോളോടു ചേര്‍ന്ന് അമലയ്‌ക്കൊപ്പമുള്ളത് ആരാണ്? സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്ന ഫോട്ടോ കാണാം

By: Nihara
Subscribe to Filmibeat Malayalam

ഈയ്യിടെയായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് അമല പോള്‍. വേര്‍പിരിയലിന് ശേഷവും താരം സിനിമയില്‍ സജീവമാണ്. മുന്‍പത്തേതിനെക്കാളും പക്വതയാര്‍ന്ന പെരുമാറ്റവും ചിന്താഗതികളുമാണ് തനിക്ക് ഇപ്പോഴുള്ളതെന്ന് അമല പോള്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. പുതിയ ചിത്രമായ അച്ചായന്‍സില്‍ വളരെ വ്യത്യസ്തതയുള്ള കഥാപാത്രമായാണ് അമല വേഷമിടുന്നത്.

സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചയ്ക്ക് ഒരു കാരണമുണ്ട്. കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്ത ഫോട്ടോയിലെ ആള്‍ ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. തോളോടു തോള്‍ ചേര്‍ന്ന് മുഖത്തോടു മുഖം ചേര്‍ത്തു കൂടെ നില്‍ക്കുന്ന പുരുഷ സുഹൃത്ത് ആരാണെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

വൈറലാവുന്ന ഫോട്ടോ

അമല പോള്‍ പോസ്റ്റ് ചെയ്ത ഫോട്ടോയില്‍ കൂടെ ഉള്ളത് ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് സോഷ്യല്‍ മീഡിയ. ഫോട്ടോയുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള പ്രതികരണങ്ങളാണ് വന്നിട്ടുള്ളത്.

കരഞ്ഞു തീര്‍ക്കാന്‍ താല്‍പ്പര്യമില്ല

ജീവിതം സുന്ദരമാണെന്ന കരുതുന്ന ഒരാളാണ് താനെന്ന് മുന്‍പ് അമല പോള്‍ വ്യക്തമാക്കിയിരുന്നു. അത് കരഞ്ഞും സഹിച്ചും തീര്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ജീവിതത്തെക്കുറിച്ചുള്ള അമലയുടെ കാഴ്ചപ്പാടിന് വിഘാതം സംഭവിക്കുമെന്ന ഘട്ടത്തിലാണ് താരം സ്വതന്ത്രയായത്.

തെറ്റുപറ്റിയ തീരുമാനം

24 വയസ്സുള്ള പെണ്‍കുട്ടിയുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഏറെ വിശാലമായിരുന്നു.വിവാഹ തീരുമാനത്തില്‍ തനിക്ക് തെറ്റിയിരുന്നുവെന്ന് മുന്‍പും അമല പോള്‍ പറഞ്ഞിരുന്നു.

എടുത്തു ചാട്ടം വരുത്തിയ വിന

നേരത്തെ വിവാഹം കഴിച്ചതാണ് തങ്ങള്‍ക്ക് പറ്റിയ തെറ്റെന്ന് അമല പോള്‍ . കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ് ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലായിരുന്നുവെങ്കില്‍ തങ്ങള്‍ക്ക് പിരിയേണ്ടി വരില്ലായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും അമല പറഞ്ഞു.

English summary
Most Viral Contents In Facebook.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam