»   » ബുദ്ധന്‍റെ നെഞ്ചില്‍ ചവിട്ടിയുള്ള യോഗ , അമല പോളിന്‍റെ പുതിയ ഫോട്ടോയ്ക്ക് നേരെ വിമര്‍ശനപ്പെരുമഴ

ബുദ്ധന്‍റെ നെഞ്ചില്‍ ചവിട്ടിയുള്ള യോഗ , അമല പോളിന്‍റെ പുതിയ ഫോട്ടോയ്ക്ക് നേരെ വിമര്‍ശനപ്പെരുമഴ

Posted By: Nithara
Subscribe to Filmibeat Malayalam

ഈയ്യിടെയായി സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് അമല പോള്‍. വേര്‍പിരിയലിന് ശേഷവും താരം സിനിമയില്‍ സജീവമാണ്. മുന്‍പത്തേതിനെക്കാളും പക്വതയാര്‍ന്ന പെരുമാറ്റവും ചിന്താഗതികളുമാണ് തനിക്ക് ഇപ്പോഴുള്ളതെന്ന് അമല പോള്‍ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിരുന്നു. പുതിയ ചിത്രമായ അച്ചായന്‍സില്‍ വളരെ വ്യത്യസ്തതയുള്ള കഥാപാത്രമായാണ് അമല വേഷമിടുന്നത്.

സമൂഹ മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ നിരന്തരമായി ഫോട്ടോ പോസ്റ്റ് ചെയ്യാറുണ്ട് അമല പോള്‍ . സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്സുള്ള താരത്തിന്‍റെ ഫോട്ടോ നിമിഷങ്ങള്‍ക്കകമാണ് വൈറലാവുന്നത്. വിശേഷ ദിവസങ്ങളില്ലും അല്ലാതെയുമായി ലേറ്റസ്റ്റ് ചിത്രങ്ങളൊക്കെ അമലാ പോള്‍ സമൂഹമ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അത്തരത്തില്‍ പുതിയതായി പോസ്റ്റ് ചെയ്തിട്ടുള്ള ഫോട്ടോയാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. സിനിമയ്ക്ക് പുറമെ ബിസിനസ്സിലും ശ്രദ്ധ കേന്ദ്രീകരിച്ച താരവും അമ്മയും ചേര്‍ന്ന് യോഗ സെന്‍റര്‍ നടത്തുന്നുണ്ട് അന്താരാഷ്ട്ര വനിതാദിനത്തിലാണ് പുതിയ സംരംഭത്തിന് ഇരുവരും തുടക്കമിട്ടത്.

യോഗ ചെയ്യുന്നതിന്‍റെ ചിത്രങ്ങള്‍

ആഴ്ചാവസാനത്തിന്റെ ആശംസയോടൊപ്പം യോഗയുടെ പ്രാധാന്യവും വിളിച്ചോതുന്ന ഫോട്ടോയാണ് അമല പോള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്ര് ചെയ്ത് രണ്ട് മണിക്കൂര്‍ പിന്നിടുന്നതിനിടയില്‍ത്തന്നെ 6000 ത്തോളം പേരാണ് ചിത്രത്തിന് ലൈക്കടിച്ചിട്ടുള്ളത്. അമലയും അമ്മയുമൊരുമിച്ച് തുടങ്ങിയ യോഗ സെന്ററിനുള്ളില്‍ യോഗ ചെയ്യുന്ന ഫോട്ടോയാണ് ഇപ്പോല്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

ബുദ്ധന്റെ നെഞ്ചില്‍ ചവിട്ടിയുള്ള അഭ്യാസം വേണ്ടെന്ന്

യോഗ ചെയ്യുന്നതിനിടയില്‍ മുകളിലേക്കുയര്‍ത്തിയ കാല്‍ ബുദ്ധന്റെ മുഖത്താണ് വച്ചിട്ടുള്ളത്. യോഗയുടെ പേരും പറഞ്ഞ് ബുദ്ധന്റെ നെഞ്ചില്‍ ചവിട്ടുന്നതൊന്നും അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് ഒരാള്‍ ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുള്ളത്.

ബുദ്ധനെ ബഹുമാനിക്കൂ

ബുദ്ധന്റെ ചിത്രത്തില്‍ കാലുവെച്ചു നില്‍ക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. ബുദ്ധനെ ബഹുമാനിക്കാന്‍ പഠിക്കൂവെന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിട്ടുള്ളത്. ഫോട്ടോ പോസ്റ്റ് ചെയ്യുന്നതിനിടയില്‍ ഇത്തരമൊരു അബദ്ധത്തെക്കുറിച്ച് താരം പോലും ചിന്തിച്ചു കാണില്ലെങ്കിലും ആരാധകരെല്ലാം അക്കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണെന്ന് ഈ ചിത്രം സൂചിപ്പിക്കുന്നു.

വനിതാദിനത്തില്‍ അമ്മ തുടങ്ങിയ സംരംഭം

ജീവിതത്തില്‍ ഏറ്റവും ആദരിക്കുന്ന വ്യക്തിയായ അമ്മയ്ക്ക് ആശംസയുമായി അമലാ പോള്‍. വനിതാദിനത്തില്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം അമ്മയ്ക്ക് ആശംസ അറിയിച്ചിട്ടുള്ളത്. ഒപ്പം പുതിയ സംരംഭമായ യോഗ സെന്ററിന്റെ ഉദ്ഘാടന ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രചോദനമേകിയ വ്യക്തി

സ്വപ്‌നങ്ങള്‍ക്കു പിന്നാലെ സഞ്ചരിക്കാനും പ്രതിസന്ധികളില്‍ തളരാതെ പിടിച്ചു നില്‍ക്കാനുമുള്ള ഊര്‍ജം പകര്‍ന്നു നല്‍കിയത് തന്റെ അമ്മയാണെന്നു അമലാ പോള്‍ മുന്പ് പറഞ്ഞിരുന്നു.52ാമത്തെ വയസ്സില്‍ ഡ്രൈവിങ്ങ് ലൈസന്‍സ് സ്വന്തമാക്കിയതാണ് അമ്മ. മൂന്നു വര്‍ഷത്തിനു ശേഷം സ്വന്തമായി യോഗ സെന്ററും തുടങ്ങാന്‍ തീരുമാനിച്ചു. ജീവിതത്തില്‍ തന്റേതായ തീരുമാനവും സ്വയംപര്യാപ്തതയും കൈവരിച്ച അമ്മയെക്കുറിച്ച് വനിതാദിനത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.

അമ്മയാണ് എല്ലാം

ജീവിതത്തില്‍ മുന്നോട്ടുള്ള യാത്രയില്‍ പ്രചോദനമേകുന്ന വ്യക്തിത്വമാണ് അമ്മ. റോള്‍ മോഡലാണ്. തന്റെ എല്ലാ വളര്‍ച്ചയ്ക്കു പിന്നിലും അമ്മയാണെന്നും അമല പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. പുതിയ സംരംഭമായ യോഗ സെന്ററിന്റെ ഉദ്ഘാടന ചിത്രങ്ങളും അമലാ പോള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

റിലീസിങ്ങിന് തയ്യാറെടുക്കുന്നു

സാധാരണ കണ്ടുവരുന്ന നായികാസങ്കല്‍പ്പങ്ങളെ മാറ്റി മറിക്കുന്ന കഥാപാത്രവുമായാണ് അമല പോള്‍ എത്തുന്നത്. പരുക്കന്‍ ലുക്കിലുള്ള ടോംബോയ് കഥാപാത്രമായാണ് അച്ചായന്‍സില്‍ അമല എത്തുന്നത്.അച്ചായന്‍സില്‍ അമല പോള്‍ അവതരിപ്പിക്കുന്ന റീത്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിട്ടുണ്ട്. കരിയറിലെ ഏറ്റവും വ്യത്യസ്തവും സ്റ്റൈലിഷുമായ കഥാപാത്രമായിരിക്കും അമല അച്ചായന്‍സില്‍ അവതരിപ്പിക്കുന്നത്.

തെന്നിന്ത്യയില്‍ ആദ്യമായി ഹാര്‍ഡ് ലി ഡോവിഡ്സണുമായി അമലാ പോള്‍

പരസഹായമില്ലാതെയാണ് അമല ഹാര്‍ഡ്‌ലി ഡേവിഡ്‌സണ്‍ ബൈക്ക് ഓടിച്ചത്. സിനിമയില്‍ ഇടയ്ക്കിടെ ബൈക്കിലെത്തുന്നുണ്ട് താരം. തെന്നിന്ത്യയില്‍ തന്നെ സിനിമയില്‍ ഹാര്‍ഡ്‌ലി ഓടിച്ച് ചിത്രീകരിച്ച ആദ്യനടി അമല പോളാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. ഏറെ ദുരൂഹത നിറഞ്ഞ കഥാപാത്രത്തെയാണ് അമല അവതരിപ്പിക്കുന്നത്. അച്ചായന്‍സിലെ അഞ്ച് നായക കഥാപാത്രങ്ങളില്‍ എത്തുമ്പോഴുണ്ടാകുന്ന സംഭവവികാസങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.

English summary
Most Viral Contents In Facebook.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam