സിംപ്ലിസ്റ്റി ഇഷ്ടപ്പെട്ടു, മൃണാളിനൊപ്പം ജോയിന്റ് സ്പോട്ടിഫൈ അക്കൗണ്ട്, എല്ലാം പരസ്യമായ രഹസ്യം; ധനുഷ് പറഞ്ഞത്
ധനുഷിന്റെ വ്യക്തി ജീവിതവും റിലേഷൻഷിപ്പുകളും എന്നും ചർച്ച വിഷയമായിട്ടുള്ള ഒന്നാണ്. രണ്ട് വർഷം മുമ്പാണ് ഐശ്വര്യ രജിനികാന്തുമായുള്ള വിവാഹബന്ധം നടൻ വേർപ്പെടുത്തിയത്. വിവാഹശേഷവും നടനുമായി ചേർത്ത് പല നടിമാരുടേയും ഡേറ്റിങ് റൂമറുകളും സ്വകാര്യ ചിത്രങ്ങളും പുറത്ത് വരികയും വൈറലാവുകയും ചെയ്തിട്ടുണ്ട്. അമല പോൾ അടക്കമുള്ള നടിമാരുടെ ആദ്യ വിവാഹബന്ധം തകർന്നതിന് കാരണവും ധനുഷുമായുള്ള റിലേഷൻഷിപ്പാണെന്നും പ്രചരിച്ചിരുന്നു.
അടുത്തിടെ മുതലാണ് ധനുഷും സീതാരാമം താരം മൃണാൽ താക്കൂറും ഡേറ്റിംഗിലാണെന്ന അഭ്യൂഹങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ച് തുടങ്ങിയത്. ധനുഷ് നടിയുടെ കൈ പിടിച്ചിരിക്കുന്നതും ഇരുവരും സംഭാഷണത്തിൽ ഏർപ്പെടുന്നതുമായ വീഡിയോ പുറത്ത് വന്നശേഷമാണ് ഡേറ്റിങ് റൂമറുകൾക്ക് തുടക്കമായത്.

മൃണാലും നടനോട് ചാരി നിന്ന് സ്വകാര്യ സംഭാഷണം നടത്തുന്നതും വീഡിയോയിൽ കാണാം. മാത്രമല്ല ധനുഷ് മുംബൈയിൽ മൃണലിന്റെയും അജയ് ദേവ്ഗണിന്റെയും ഏറ്റവും പുതിയ ചിത്രമായ സൺ ഓഫ് സർദാർ 2വിന്റെ സ്ക്രീനിങിൽ പങ്കെടുക്കാൻ എത്തിയിരുന്നു എന്നതും ഡേറ്റിങ് റൂമറുകൾ പെരുകാൻ കാരണമായി.
ധനുഷും മൃണാൽ താക്കൂറും ഡേറ്റിംഗിലാണോ? എന്ന തലക്കെട്ടോടെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ഇപ്പോഴിതാ ഇരുവരും പ്രണയത്തിലാണെന്നതിന് പുതിയ തെളിവ് റെഡ്ഡിറ്റിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മൃണാളിനും ധനുഷിനും ജോയിന്റ് സ്പോട്ടിഫൈ അക്കൗണ്ടാണുള്ളത്. അടുപ്പമില്ലാത്തവർ തമ്മിൽ എങ്ങനെ ഇങ്ങനൊന്ന് സംഭവിക്കുമെന്നാണ് സിനിമാപ്രേമികളുടെ സംശയം.
മാത്രമല്ല നടി ഇപ്പോൾ തമിഴ് സിനിമാ ഗാനങ്ങളുടെ ആരാധികയായി മാറി എന്നതും വ്യക്തമാണ്. അതും ഇളയരാജ ഗാനങ്ങൾ. ധനുഷിന്റെ പ്രിയപ്പെട്ടവയാണ് ഇളയരാജ ഗാനങ്ങൾ. അതിനാൽ തന്നെ തമിഴ് സിനിമാ ഗാനങ്ങളെ മൃണാൽ പ്രണയിച്ച് തുടങ്ങിയെങ്കിൽ അതിന് പിന്നിൽ ധനുഷ് തന്നെയാകും കാരണമെന്ന് ഈ തെളിവുകളെല്ലാം വെച്ച് ആരാധകരും ഉറപ്പിച്ച് കഴിഞ്ഞു.
മുപ്പത്തിമൂന്നൂകാരിയായ മൃണാൽ മഹാരാഷ്ട്രയിലാണ് ജനിച്ച് വളർന്നത്. സീതാരാമത്തിലെ പ്രകടനമാണ് നടിക്ക് തെന്നിന്ത്യയിൽ ആരാധകരെ നേടികൊടുത്തത്. ഹിന്ദി സീരിയലുകളിൽ നിന്നും സിനിമയിലേക്ക് എത്തിയ മൃണാൽ ഇതുവരെയും തമിഴിൽ അഭിനയിച്ചിട്ടില്ല. മൃണാലുമായി ധനുഷ് ഡേറ്റിങിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായതോടെ എല്ലാ പരസ്യമായ രഹസ്യമാണെന്നാണ് ചിലർ റെഡ്ഡിറ്റിൽ കുറിച്ചത്.

സൗത്ത് ഇൻഡസ്ട്രിയിൽ ഏത് നടിയുമായാണ് അദ്ദേഹം ഡേറ്റ് ചെയ്തിട്ടില്ലാത്തത്. ധനുഷുമായുള്ള ലിങ്കപ്പ് റൂമറുകളിൽ നിന്ന് രക്ഷപ്പെട്ട ഒരേയൊരു നടി നിത്യ മേനൻ മത്രമാണ്. ദാമ്പത്യ ജീവിതം നയിച്ചിരുന്ന സമയത്ത് ഭാര്യയെ വഞ്ചിച്ച് നിരവധി നടിമാരുമായി ബന്ധം വെച്ച് പുലർത്തിയിരുന്നു ധനുഷ്.
തായ്‌ലൻഡിൽ നിന്നുള്ള ധനുഷും തൃഷയും തമ്മിലുള്ള ഒരു വീഡിയോ ഒരിടയ്ക്ക് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. അങ്ങനൊരാളിൽ നിന്നും ഇതൊക്കെ തന്നെയെ പ്രതീക്ഷിക്കുന്നു എന്നാണ് ഒരാൾ റെഡ്ഡിറ്റിൽ കുറിച്ചത്. മൃണാലുമായി ചേർത്ത് ധനുഷിനെ കുറിച്ചുള്ള റൂമറുകൾ കാട്ടുതീ പോലെ പടരുമ്പോൾ മുൻ ഭാര്യയെ കുറിച്ച് നടൻ ഒരിക്കൽ പറഞ്ഞ വാക്കുകളാണ് വീണ്ടും ചർച്ചയാകുന്നത്.
ഐശ്വര്യയെ പ്രണയിക്കാനുള്ള കാരണങ്ങളെക്കുറിച്ചാണ് വൈറൽ വീഡിയോയിൽ ധനുഷ് പറഞ്ഞത്. ഐശ്വര്യയുടെ പേരിനൊപ്പമുള്ള സർനെയിം അല്ല മറിച്ച് അവരുടെ അടിസ്ഥാന സ്വഭാവമാണ് തന്റെ ഹൃദയം കവർന്നതെന്നാണ് നടൻ പറഞ്ഞത്. ഞാൻ നിങ്ങൾ കരുതുന്ന രീതിയിലല്ല ഐശ്വര്യയെ കണ്ടത്.
അങ്ങനെ കാണാനും ആഗ്രഹിക്കുന്നില്ല. എനിക്ക് അവരുടെ ലാളിത്യം ഇഷ്ടമാണ്. അവരുടെ പിതാവിനുള്ള സിംപ്ലിസിറ്റിയുടെ നൂറ് മടങ്ങ് അധികം ഐശ്വര്യയിലുണ്ടെന്നാണ് ധനുഷ് പറഞ്ഞത്. പതിനെട്ട് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് 2022ലാണ് ഇരുവരും വിവാഹമോചനം പ്രഖ്യാപിച്ചത്.


Click it and Unblock the Notifications











