ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങി?, എരിതീയിൽ എണ്ണ പകരുംപോലെ തൃഷയുടെ വാക്കുകളും!

By Desk

തെന്നിന്ത്യൻ സിനിമയിലെ ഹോട്ട് ടോപ്പിക്കാണ് ഇപ്പോൾ ദളപതി വിജയിയും നടി തൃഷയും തമ്മിലുള്ള ബന്ധം. ഇരുവരും പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ ശക്തി പ്രാപിച്ചത് കഴിഞ്ഞ രണ്ട് വർഷത്തിനിടെയാണ്. തുടക്കത്തിൽ വായനക്കാരെ കൂട്ടാനായി മീഡിയ അടിച്ചിറക്കിയ ഒരു മസാലക്കഥ മാത്രമായിരുന്നു ആരാധകർക്ക് വിജയ്-തൃഷ സൗഹൃദം. എന്നാൽ അതിനും അപ്പുറം സീരിയസായി കാണേണ്ട എന്തോ ഒരു ബന്ധം ഇരുവരും തമ്മിലുണ്ടെന്ന് പ്രേക്ഷകർക്കും ആരാധകർക്കും തോന്നി തുടങ്ങിയത് തൃഷയുടെ ഭാ​ഗത്ത് നിന്നും ​ഗോസിപ്പുകൾക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ള പ്രവൃത്തികൾ ഉണ്ടായപ്പോൾ മുതലാണ്.

​ഗോസിപ്പുകൾ പ്രചരിച്ച് തുടങ്ങിയപ്പോൾ മുതൽ തൃഷ വിജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് എക്സ്ക്ലൂസീവ് ഫോട്ടോകൾ അടങ്ങിയ പോസ്റ്റുകൾ പങ്കുവെച്ച് തുടങ്ങി. കഴിഞ്ഞ വർഷം വിജയ്ക്കൊപ്പം ലിഫ്റ്റിൽ നിന്നും പകർത്തിയ മിറർ സെൽഫിയാണ് നടി പങ്കുവെച്ചത്.

Trisha Krishnan
Photo Credit: Trisha Krishnan / Vijay

ഇത്തവണ പിറന്നാളിന് തന്നെ കാണാനെത്തിയ വിജയിയുടെ കാൻഡിഡ് ചിത്രമാണ് നടി പങ്കുവെച്ചത്. ഏറ്റവും മികച്ചയാൾ എന്നൊരു ക്യാപ്ഷനും നൽകിയിരുന്നു. ഫോട്ടോ നിമിഷങ്ങൾക്ക് അകം വൈറലായി. പിറന്നാൾ സ്പെഷ്യൽ പോസ്റ്റ് കണ്ടാൽ ഒരിക്കലും സഹപ്രവർത്തകന് വേണ്ടിയുള്ള പിറന്നാൾ ആശംസ പോസ്റ്റായല്ല പകരം പ്രണയം നിറഞ്ഞ് നിൽക്കുന്ന മനസോടെ കുറിച്ച വാക്കുകളായാണ് തോന്നിയത് എന്നായിരുന്നു ഏറെയും കമന്റുകൾ.

ആശംസ പോസ്റ്റിന് താഴെ വിജയ്-സം​ഗീത ദാമ്പത്യം തകരാൻ കാരണക്കാരിയായത് തൃഷയാണെന്ന തരത്തിലും കമന്റുകളുണ്ട്. വിജയിയുമൊത്തുള്ള പോസ്റ്റുകൾ പങ്കുവെക്കരുത് അത് നടന്റെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന് കുറിച്ചും കമന്റുകളുണ്ട്. എതിർ പാർട്ടിയുടെ ആവശ്യമില്ല തൃഷ ഒരാൾ മതി വിജയിയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാകാൻ എന്നിങ്ങനെ എല്ലാം കമന്റുകളുണ്ട്.

തൃഷയും വിജയിയും ഒരുമിച്ചുള്ള കപ്പിൾ ഫോട്ടോ വൈറലായതോടെ പുതിയ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയുമായി എത്തിയിരിക്കുകയാണ് നടി ഇപ്പോൾ. നമ്മൾ പ്രണയത്തിൽ മുഴുകിയിരിക്കുന്നത് കാണുമ്പോൾ ചുറ്റുമുള്ള ദുഷിച്ച മനസുള്ളവർക്ക് അത് കൺഫ്യൂസിങാണ് എന്നായിരുന്നു തൃഷയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറി. ഗോസിപ്പുകൾ പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടിയാണ് ഇതെന്നാണ് നടിയുടെ ആരാധകർ പറയുന്നത്.

അതേസമയം ഗോസിപ്പുകൾ ഇറങ്ങാൻ വേണ്ടി തൃഷ കൂടുതൽ കണ്ടന്റുകൾ നൽകുകയാണ് എന്നാണ് മറ്റൊരു വിഭാ​ഗത്തിന്റെ പക്ഷം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിജയിക്കൊപ്പം ഭാര്യ സം​ഗീത എവിടേയും പ്രത്യക്ഷപ്പെടാറില്ല. വിദേശത്ത് മക്കൾക്കൊപ്പമാണ് താരപത്നി ഏറെ നാളുകളായി താമസമെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോയെന്ന സംശയം ഇപ്പോൾ പ്രേക്ഷകർക്കുണ്ട്.

Trisha Krishnan
Photo Credit: Trisha Krishnan / Vijay

കാരണം മകൻ ജെയ്സൺ സഞ്ജയ് വിജയിയുടെ ഫോട്ടോകൾ സ്വന്തം സോഷ്യൽമീഡിയ അക്കൗണ്ടിൽ നിന്നും നീക്കം ചെയ്തു. പൊതുവെ വിജയിയുടെ പുതിയ സിനിമകളുടെ ഫസ്റ്റ്ലുക്ക് വരുമ്പോൾ സഞ്ജയ് പോസ്റ്റർ ഷെയർ ചെയ്ത് ആശംസകൾ നേരാറുണ്ട്. എന്നാൽ ഇത്തവണ ജനനായകന്റെ പോസ്റ്റർ ഇറങ്ങിയപ്പോൾ അതൊന്നും ഉണ്ടായില്ല.

മകനെ കൂടാതെ ദിവ്യ സാഷ എന്നൊരു മകൾ കൂടി വിജയിക്കുണ്ട്. ജെയ്സൺ സഞ്ജയിയും സിനിമാ സംവിധാന രം​ഗത്തേക്ക് അരങ്ങേറാനുള്ള തയ്യാറെടുപ്പുകളിലാണ്. സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കാനുള്ള ആ​ഗ്രഹം ചെറുപ്പം മുതൽ മനസിലുള്ളയാളാണ് സഞ്ജയ്. അതുമായി ബന്ധപ്പെട്ട കോഴ്സ് തന്നെയാണ് വിദേശത്ത് പോയി ചെയ്തതും. പഠന കാലത്ത് ഷോർട്ട് ഫിലിമുകൾ സഞ്ജയിയും ചെയ്തിരുന്നു. അഭിനയിച്ചതും സഞ്ജയ് തന്നെയായിരുന്നു.

സിനിമയിലേക്ക് അരങ്ങേറാൻ പിതാവിന്റെ സഹായം സഞ്ജയ് ചോദിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. സിനിമ ജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലക്ക് കടക്കുന്ന വിജയ്‍യുടെ അവസാന ചിത്രമാണ് ജനനായകൻ. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധാനം.

Read more about: trisha krishnan vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X