പാപ്പരാസികൾ പറഞ്ഞത് നേര്? പ്രിയങ്കയും നിക്കൂം പ്രണയത്തിൽ!! ഡേറ്റിങ് ചിത്രങ്ങൾ പുറത്ത്
അമേരിക്കൻ ഗായകനും നടനുമായ നിക് ജോനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്നാണ് പുതുതായി പുറത്തു വരുന്ന വാർത്ത.
ബോളുവുഡിലെ ഹോട്ട് ആന്റ് ബോൾഡ് താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിന്റെ പ്രിയതാരം ഇപ്പോൾ ഹോളിവുഡിനു സ്വന്തമായിരിക്കുകയാണ്. ഹോളിവുഡിൽ എത്തിയതോടെ പ്രിയങ്കയെ ചുറ്റിപ്പറ്റി ഗോസിപ്പ് കഥകൾ തലപൊക്കിയിരിക്കുകയാണ്. ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിക്കാത്ത താരമായിരുന്നു പ്രിയങ്ക. എന്നാൽ ഹോളിവുഡിൽ എത്തിയപ്പോൽ കഥ മാറി.

അമേരിക്കൻ ഗായകനും നടനുമായ നിക് ജോനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്നാണ് പുതുതായി പുറത്തു വരുന്ന വാർത്ത. ഇവർ ഒരുമിച്ച് പല പൊതുപരിപാടികളിലും പ്രത്യക്ഷപ്പെടുന്നത് പാപ്പരാസികൾക്ക് കഥയുണ്ടാക്കാൻ കാരണമായത്. പാപ്പരാസികൾ എന്തോ പറഞ്ഞോട്ടെ എന്നെരു മനോഭാവമാണ് താരങ്ങൾക്ക്. കഴിഞ്ഞ ദിവസം പ്രിയങ്കയും നികും ഹോളിവുഡിലെ ഒരു പ്രശസ്ത റസ്റ്റോറന്റിൽ ഒരുമിച്ചെത്തിയിരുന്നു. ഇത് പാപ്പരാസി കണ്ണുകളികൾ കൃത്യമായി ഒപ്പിയെടുക്കുകയും ചെയ്തു. ഇതോടെ പ്രണയ വാർത്ത കൂടുതൽ ശക്തമായിരിക്കുകയാണ്. അതേ സമയം പ്രിയങ്ക നിക് പ്രണയത്തെ എതിർത്ത് ഒരുകൂട്ടർ രംഗത്തെത്തിയിട്ടുണ്ട്. പ്രിയങ്കയെക്കാലും പത്ത് വയസ് കുറവാണ് നിക്കിന്. ഇത് ഉയർത്തി കാണിച്ച് ചിലർ വിമർശിക്കുന്നുണ്ട്. എന്നാൽ പ്രണയത്തിന് എന്ത് പ്രായം എന്ന് മറ്റൊരു കൂട്ടർ അഭിപ്രായപ്പെടുന്നുമുണ്ട്.

കഴിഞ്ഞ വർഷം മെറ്റ് ഗാലയിൽ വച്ചാണ് നികും പ്രിയങ്കയും കണ്ടുമുട്ടുന്നത്. അന്ന് റെഡ് കാർപ്പെറ്റിൽ ഇരുവരും ചിത്രങ്ങൾക്കായി പോസു ചെയ്തിരുന്നു. പിന്നീട് ഇവർ ഒരുമിച്ച് വിവിധ വേദികളിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയിരുന്നു. ഇതോടുകൂടിയാണ് ഇവരുടെ പ്രണയകഥ ഹോളിവുഡിൽ പ്രചരിക്കാൻ തുടങ്ങിയത്. കഥകൾ ശരിവയ്ക്കും വിധത്തിലാണ് ഇവരുടെ പെരുമാറ്റം. എന്നാൽ പ്രണയവാർത്തയെ കുറിച്ച് ഇരുതാരങ്ങളും പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications