വിക്രമിന്റെ കുടുംബത്തിലും ആയിരം പ്രശ്നങ്ങൾ, പുറത്തറിയിക്കാത്തതാണ്; വെളിപ്പെടുത്തലുമായി അന്തനൻ

രവി മോഹൻ-ആരതി രവി പ്രശ്നം ദിനം തോറും മോശമായിക്കൊണ്ടിരിക്കുകയാണ്. ആരോപണ പ്രത്യാരോപണങ്ങൾ തുടരെ തമിഴ് മീഡിയകളിൽ ഈ വിഷയം സജീവ ചർച്ചയാണ്. തമിഴകത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ ഒന്നിലേറെ വിവാഹമോചനങ്ങൾ നടന്നിട്ടുണ്ട്. ധനുഷ്-ഐശ്വര്യ രജിനികാന്ത്, ജിവി പ്രകാശ്-സെെന്ധവി തുടങ്ങിയവരുടെ വേർപിരിയൽ ഇതിന് ഉ​ദാഹരണമാണ്. ഒന്നിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് വ്യക്തമായതോടെ പരസ്പരം ചർച്ച ചെയ്ത് വിവാഹമോചനം എന്ന തീരുമാനത്തിലെത്തിയ ശേഷമാണ് ഇവർ പൊതുജനത്തോട് ഇക്കാര്യം പറയുന്നത്. എന്നാൽ രവി മോഹന്റെ കാര്യത്തിൽ അങ്ങനെയല്ല സംഭവിച്ചത്.

വിവാഹമോചനത്തിന് ആരതിക്ക് താൽപര്യമുണ്ടായിരുന്നില്ല. സംസാരിച്ച് പരിഹരിക്കാമെന്നായിരുന്നു ആരതി ആവർത്തിച്ച് പറഞ്ഞത്. എന്നാൽ ആരതിയെ കാണാനോ സംസാരിക്കാനോ രവി മോഹൻ തയ്യാറല്ല. ​ഗായിക കെനീഷ ഫ്രാൻസിസിനൊപ്പം നടൻ ജീവിതവും തുടങ്ങി. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ രവി മോഹൻ പൊതുമധ്യത്തിലേക്ക് കൊണ്ട് വന്നതിൽ തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് ഫിലിം ജേർണലിസ്റ്റ് അന്തനൻ. പല താരങ്ങളുടെയും വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട് എന്നാൽ രവി മോഹന്റെ വിഷയം പോലെ പൊതുമധ്യത്തിലേക്ക് കൊണ്ട് വന്നില്ലെന്ന് അന്തനൻ പറയുന്നു.

Anthanan  Vikram

പലരുടെയും വീട്ടിൽ പല പ്രശ്നങ്ങളുമുണ്ട്. ഇവിടെ പറയാമോ എന്നെനിക്ക് അറിയില്ല. എന്നാലും പറയാം. വിക്രമിന്റെ വീട്ടിൽ ആയിരം പ്രശ്നങ്ങളുണ്ട്. എന്നാൽ ‍ഡിവോഴ്സിന് പോയോ? അദ്ദേഹം തന്റെ കുടുംബത്തിലെ പ്രശ്നം പുറത്താരെയും അറിയിക്കാതെ നോക്കുന്നു. പ്രശ്നങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഇത് പോലെ പല അഭിനേതാക്കളുണ്ട്. എന്നാൽ ജയം രവിയും (രവി മോഹൻ) ആരതി രവിയും പ്രശ്നം വലുതാക്കുന്നു. പലരും ഇതേക്കുറിച്ച് ഭാ​ഗം ചേർന്ന് സംസാരിക്കുന്നു. സ്വന്തം വീട്ടിൽ ഇങ്ങനെയൊരു പ്രശ്നം വന്നാലേ എത്ര വലിയ വേദനയാണെന്ന് അവർക്ക് മനസിലാകൂ.

രണ്ട് കുടുംബങ്ങൾക്കുമിടയിൽ സംയമന ചർച്ചകൾക്ക് പലരും ശ്രമിക്കുന്നുണ്ടെന്നാണ് അറിയാൻ കഴിഞ്ഞതെന്നും അന്തനൻ വ്യക്തമാക്കി. സ്വന്തം യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അന്തനൻ. വിക്രമിനെക്കുറിച്ച് ഇദ്ദേഹം പറഞ്ഞ വാക്കുകൾ ഇതിനകം ചർച്ചയായിട്ടുണ്ട്. സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം തുറന്ന് സംസാരിക്കാത്ത നടനാണ് വിക്രം. ശെെലജ ബാലകൃഷ്ണൻ എന്നാണ് വിക്രമിന്റെ ഭാര്യയുടെ പേര്. 1992 ലായിരുന്നു വിവാ​ഹം.

Anthanan  Vikram

മലയാളിയാണ് വിക്രമിന്റെ ഭാര്യ. അക്ഷിത, ധ്രുവ് എന്നിവരാണ് മക്കൾ. ചിന്ന ചിന്ന ആസെെ എന്ന തമിഴ് സീരിയലിൽ അഭിനയിച്ച അക്ഷിത 2017 ൽ വിവാഹിതയായി. ധ്രുവ് തമിഴകത്തെ തിരക്കുള്ള യുവ നടനാണ്. തമിഴ് സിനിമാ രം​ഗത്തെ സമകാലിക വിഷയങ്ങളിൽ അഭിപ്രായം പറയുന്നയാളാണ് അന്തനൻ. അടുത്ത കാലത്ത് തമിഴ് മീഡിയകളിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരുകളിലൊന്ന്. നേരത്തെ നടി നയൻതാരയെക്കുറിച്ച് അന്തനൻ നടത്തിയ വാദങ്ങൾ വാർത്തയായിരുന്നു.

ഷൂട്ടിം​ഗിന് വലിയ നിബന്ധനകൾ വെക്കുന്നയാളാണ് നയൻ‌താരയെന്നും മക്കളെ നോക്കാൻ സെറ്റിൽ വരുന്ന ആയമാരുടെ ചെലവ് പോലും നിർമാതാക്കൾ വഹിക്കേണ്ട സാഹചര്യമാണെന്നും അന്തനൻ തുറന്ന് പറഞ്ഞു. രവി മോഹൻ-ആരതി രവി പ്രശ്നത്തിൽ അന്തനനെ പോലെ നിരവധി പേർ സംസാരിക്കുന്നുണ്ട്. വെെകാതെ പ്രശ്നം പരിഹരിക്കപ്പെടുമെന്നും ജയം രവി സിനിമകളിലേക്ക് ശ്രദ്ധ കൊടുക്കുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ. അടുത്തിടെയാണ് നടൻ ജയം രവി എന്ന പേര് മാറ്റി രവി മോഹൻ എന്നാക്കിയത്.

More from Filmibeat

Read more about: vikram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X