For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാമന്ത-നാഗചൈതന്യ വേർപിരിയൽ? നാഗാർജുന പ്രശ്നം പരിഹരിക്കാനുളള ശ്രമങ്ങളിലെന്ന് റിപ്പോര്‍ട്ടുകള്‍

  |

  തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ട താരങ്ങളാണ് സാമന്തയും നാഗചൈതന്യയും. രണ്ട് താരങ്ങളും സിനിമയില്‍ ഇപ്പോള്‍ സജീവമാണ്. എന്നാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി ഇവരുടെ വിവാഹ മോചന അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സാമന്ത സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് സര്‍നെയിം മാറ്റിയതിന് പിന്നാലെയാണ് ഇവരുടെ ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് ചോദിച്ച് ആരാധകര്‍ എത്തിയത്. അക്കിനേനി എന്ന നാഗചൈതന്യയുടെ കുടുംബപേരാണ് സാമന്ത തന്‌റെ പേരില്‍ നിന്നും മാറ്റിയത്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വെറും എസ് എന്ന് മാത്രം വെക്കുകയായിരുന്നു നടി.

  samantha-nagachaitanya-nagarjuna

  സര്‍നെയിം മാറ്റിയതിന് പുറമെ അടുത്തിടെ നടന്ന നാഗാര്‍ജുനയുടെ ജന്മദിന ആഘോഷത്തില്‍ പങ്കെടുക്കാനും സാമന്ത എത്തിയിരുന്നില്ല. 2017ല്‍ വിവാഹിതരായവരാണ് സാമന്തയുും നാഗചെെതന്യയും. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് താരങ്ങളുടെ വിവാഹം കഴിഞ്ഞത്. ഇപ്പോള്‍ നാലാം വിവാഹ വാര്‍ഷികത്തിന് മുന്‍പായി പുറത്തുവരുന്ന താരദമ്പതികളുടെ ഡിവോഴ്സ് അഭ്യൂഹങ്ങള്‍ ആരാധകരെയും നിരാശരാക്കുന്നതാണ്.

  അതേസമയം വിവാഹ മോചന വാര്‍ത്തകളോട് സാമന്തയും നാഗചൈതന്യയും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒക്ടോബറില്‍ വിവാഹ വാര്‍ഷിക സമയത്ത് ദമ്പതികളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രതികരണങ്ങള്‍ ഉണ്ടാവുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. അതേസമയം നാഗചൈതന്യയുടെ പിതാവ് നാഗാര്‍ജുന ഈ പ്രശ്‌നം പരിഹരിക്കാനുളള ശ്രമങ്ങളിലാണ് എന്നാണ് അറിയുന്നത്. തെലുങ്ക് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

  ആ റോള്‍ ചെയ്താല്‍ മിണ്ടില്ലെന്ന് മീനുട്ടി പറഞ്ഞു, ജയറാമിനെ മാത്രമല്ല ദിലീപിനെയും ശങ്കര്‍ അപമാനിച്ചിട്ടുണ്ട്

  സാമന്തയും നാഗചൈതന്യയും തമ്മിലുളള പ്രശ്‌നങ്ങള്‍ നാഗാര്‍ജുനയ്ക്ക് എളുപ്പം പരിഹരിക്കാന്‍ കഴിയുമെന്നാണ് പലരും കരുതുന്നത്. അതുകൊണ്ട് തന്നെ നാഗാര്‍ജുന ഇരുവരെയും ഡിവോഴ്‌സില്‍ നിന്നും പിന്തിരിപ്പിക്കാനുളള ശ്രമങ്ങളിലാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നാഗചൈതന്യ ഒരിക്കലും സാമന്തയെ വഞ്ചിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഭാര്യയെ നടന്‍ ഒരിക്കലും ഉപദ്രവിക്കുകയോ ഒന്നും ചെയ്തിട്ടില്ല. 2017ല്‍ ഗോവയില്‍ വെച്ചുളള വിവാഹത്തിന് ശേഷം നാഗചൈതന്യ എന്നും സ്‌നേഹമുളള ഒരു ഭര്‍ത്താവായിരുന്നു. വിവാഹ ശേഷം മജിലി എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. സിനിമയില്‍ ഒരു രംഗത്തില്‍ സാമന്തയോട് അപമര്യാദയായി പെരുമാറേണ്ടി വന്നതിന് പിന്നാലെ ഭാര്യയുടെ അടുത്ത് വീണ്ടും സംസാരിക്കാന്‍ നടന്‍ പ്രയാസപ്പെട്ടിരുന്നു.

  ഇപ്പോള്‍ സാമന്തയുമായുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പലരും പറയുമ്പോള്‍ എവിടെ തുടങ്ങണമെന്ന് നാഗചെെതന്യക്ക് അറിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സാക്ഷി പോസ്റ്റിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ദമ്പതികള്‍ അവരുടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിനായി മാര്യേജ് കൗണ്‍സിലമാരെ സമീപിച്ചു എന്നാണറിയുന്നത്. അതേസമയം തന്നെ ഇരുവരും കുടുംബ കോടതിയെ സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വിവാഹമോചനത്തെ കുറിച്ച് ഇതുവരെ സാമന്തയില്‍ നിന്നോ നാഗചൈതന്യയില്‍ നിന്നോ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

  നയന്‍താരയെ കാണാന്‍ വീടിന് മുന്നില്‍ കാത്തുനിന്നിട്ടുണ്ട്, അനുഭവം പറഞ്ഞ് കുടുംബവിളക്കിലെ വേദിക

  അതേസമയം വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാത്തുവാക്കുലെ രെണ്ട് കാതല്‍ ആണ് സാമന്തയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ഹൈദരാബാദിലാണ് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. വിജയ് സേതുപതിയും നയന്‍താരയും സാമന്തയ്‌ക്കൊപ്പം പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം ആണിത്. ഫാമിലി മാന്‍ വെബ്‌സീരിസ് രണ്ടാം ഭാഗമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. സീരിസിലെ രാജി എന്ന കഥാപാത്രം നടിക്ക് മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്തിരുന്നു.

  Samantha slaps paparazzis' for spreading divorce rumors | FilmiBeat Malayalam

  വിവാഹ മോചന അഭ്യൂഹങ്ങള്‍ക്കിടെയിലും അഭിനയ രംഗത്ത് സജീവമാണ് സാമന്ത. ആമിര്‍ ഖാന്റെ ലാല്‍സിംഗ് ഛദ്ദയാണ് നാഗചൈതന്യയുടെ എറ്റവും പുതിയ ചിത്രം. നാഗചൈതന്യ ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം കൂടിയാണിത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

  Read more about: samantha naga chaitanya
  English summary
  Amid Samantha - Naga Chaitanya Divorce Issue, Nagarjuna Is Prepping To Fix The Issue?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X