»   » ഗര്‍ഭിണിയാണെന്ന് പ്രചരിക്കുമ്പോള്‍ ദേ.. കരീന പാര്‍ട്ടികളില്‍ സെയ്ഫ് അലിഖാനൊപ്പം

ഗര്‍ഭിണിയാണെന്ന് പ്രചരിക്കുമ്പോള്‍ ദേ.. കരീന പാര്‍ട്ടികളില്‍ സെയ്ഫ് അലിഖാനൊപ്പം

Posted By:
Subscribe to Filmibeat Malayalam

കരീന കപൂര്‍ ഗര്‍ഭിണിയാണെന്ന കേട്ടുകേള്‍വികളാണ് ഇപ്പോള്‍ ബോളിവുഡിലെ സംസാരം. എന്നാല്‍ ഗര്‍ഭിണിയാണെന്നത് സത്യമാണോ അല്ലെയോ എന്ന കാര്യത്തോട് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം കരീന കപൂര്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് താരം ഗര്‍ഭിണിയാണെന്ന് പാപ്പരാസികള്‍ കണ്ടത്തിയത്.

ചടങ്ങില്‍ സംസാരിക്കവെ താരം തന്റെ വയറില്‍ കൈ വച്ച് കുഞ്ഞിന് സംരക്ഷണം നല്‍കുന്നതുമൊക്കെ കണ്ടപ്പോള്‍ ഗര്‍ഭിണിയാണെന്ന് പാപ്പരാസികള്‍ ഉറപ്പിച്ച് പറഞ്ഞു. എന്നാല്‍ ചടങ്ങിന് ശേഷം ദേ ഇപ്പോള്‍ ഭര്‍ത്താവ് സെയ്ഫ് അലിഖാനുമൊത്ത് കരീന പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയിരിക്കുന്നു. അപ്പോഴും താരം തന്റെ ശരീരത്തിന് അത്രയും ശ്രദ്ധ കൊടുക്കുന്നുണ്ടായിരുന്നുവത്രേ. ഇതാ താരം പാര്‍ട്ടിയില്‍ സെയ്ഫ് അലി ഖാനും കൂട്ടുകാര്‍ക്കുമൊപ്പം നിന്നെടുത്ത ഫോട്ടോ. കാണൂ...

kareena-kapoor-spotted-partying-with-saif-ali-khan-friends-new-pictures

കരീന നായികയായി അഭിനയിച്ച രണ്ട് ചിത്രങ്ങളാണ് അടുത്ത് പുറത്തിറങ്ങാനിരിക്കുന്നത്. കീ ആന്റ് കാ യും ഉഡ്താ പഞ്ചാബും. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന കീ ആന്റ് കാ യില്‍ അര്‍ജുന്‍ കപൂറിന്റെ നായിക വേഷമാണ് കരീനയ്ക്ക്. ഏപ്രില്‍ ഒന്നിനാണ് ചിത്രം തിയേറ്ററില്‍ എത്തുക. ഈറോസ് ഇന്റര്‍നാഷ്ണല്‍ ഹോപ്പ് പ്രൊഡക്ഷന്റെ ബാനറില്‍ ആര്‍ ബാല്‍കി, ആര്‍കെ ധമനി, രാകേഷ് ജൂഹിചൗള, സുനില്‍ ലുള്ള എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

അഭിഷേക് ചൗബേ സംവിധാനം ചെയ്യുന്ന ഉഡ്ത പഞ്ചാബ് സെന്‍സര്‍ വിവാദത്തിലാണ്. 89 കട്ടുകള്‍ ചിത്രത്തിന് വേണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാലിപ്പോള്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ബാലാജി മോഷന്‍ പിക്‌ച്ചേഴ്‌സും ഫാന്റം ഫിലിംസും ചേര്‍ന്ന് ഹൈക്കോടതിയെ സമീപ്പിച്ചിരിക്കുകയാണ്. ജൂലൈ അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്.

-
-
-
-
-
-
-
-
-
-
-
-
-
-
-
-
English summary
Amidst Pregnancy Rumours, Kareena Kapoor Parties With Hubby Saif Ali Khan.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam