For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തനിയ്ക്ക് അമ്മയാകണം!! ഒടുവിൽ വിവാഹ സ്വപ്നം പങ്കുവെച്ച് ദീപിക, താരവിവാഹം നവംബറിൽ തന്നെ

|

ബോളിവുഡ് താരങ്ങളായ ദീപികയും രൺവീറും ഉടൻ വിവാഹിതരാകുന്നു എന്നുള്ള വാർത്തകൾ പരക്കാൻ തുടങ്ങിയിട്ട് കുറെ നാളുകളായി. 2018 നവംബർ 19 ന് താര വിവാഹം ഉണ്ടാകുമെന്നുളള വാർത്തയാണ് പുതുതായി പുറത്തു വരുന്ന വാർത്ത. നിറമുളള വാർത്തകൾ നല്ല കളറായി വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലും പ്രണയത്തെ കുറിച്ചോ വിവാഹത്തിനെ കുറിച്ചോ താരങ്ങൾ ഇപ്പോഴും മൗനം തുടരുകയാണ്. വിവാഹം പടിക്കൽ എത്തിയിട്ടും താരങ്ങൾ ഇതിനെ കുറിച്ച് പ്രതികരിക്കാൻ തയ്യറായിട്ടില്ല.

ഒഴിവാക്കേണ്ട നടിമാരുടെ പേരുകൾ സിനിമക്കാരുടെ ഗ്രൂപ്പുകളിൽ!! കുടുതലും ഡബ്യൂസിസി അംഗങ്ങൾ

ബോളിവുഡ് ഗോസിപ്പ് കോളത്തിൽ താരവിവാഹം സജീവ ചർച്ചയായിരിക്കുകയാണ്. വിവാഹത്തിന്റെ തയ്യാറൊടുപ്പിനെ കുറിച്ചും മറ്റുമുള്ള കഥകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. ഒരു ബ്രിട്ടീഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ദീപിക വിവാഹത്തിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. രൺവീറും വിവാഹകാര്യം സ്ഥിരീകരിച്ചുണ്ട്. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രൺവീർ ഇക്കാര്യം തുറന്നടിച്ചത്.

ദിലീപ് വിഷയത്തിൽ മഞ്ജു മൗനം പാലിക്കുന്നത് എന്തു കൊണ്ട്!! താരത്തെ വിമർശിക്കുന്നവർ ഇതൊന്നു കേൾക്കൂ

കുഞ്ഞുങ്ങളെ വേണം

കുഞ്ഞുങ്ങളെ വേണം

ദീപിക രൺവീർ വിവാഹത്തിനെ കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു താത്തിനോട് ഇതിനെ കുറിച്ച് ചോദിച്ചത്. താൻ പരമാവതി ഇത്തരത്തിലുളള വാർത്തകളിൽ നിന്ന് അകലം പാലിക്കാറാണ് ചെയ്യുന്നത്. ഒരിക്കലും ഗോസിപ്പിനെ നിയന്ത്രിക്കാനോ ഇല്ലാതാക്കുവാനോ താൻ ശ്രമിക്കാറില്ല. കാരണം തനിയ്ക്ക് അതിനുള്ള സമയം ലഭിക്കാറില്ല. വിവാഹം എന്നത് കുട്ടിക്കളിയല്ല. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ദമ്പതിമാർ തന്റെ അമ്മയും അച്ഛനുമാണ്. അവരാണ് എന്റെ മാതൃകദമ്പതിമാർ. പിന്നെ ഒരു കാര്യം നിർബന്ധമുള്ള കാര്യമാണ്. വിവാഹ ശേഷം തനിയ്ക്ക് കുട്ടികളുടെ അമ്മയാകണമെന്നും ദീപിക പറഞ്ഞു.

വിവാഹം ഈ വർഷം

വിവാഹം ഈ വർഷം

വിവാഹം ഈ വർഷം തന്നെയുണ്ടാകുമെന്ന് രൺവീർ പറഞ്ഞു. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രൺവീർ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാലാ‍ വധുവാരാണെന്ന് മാത്രം വെളിപ്പെടുത്താനാ‍ താരം തയ്യാറായിരുന്നില്ല. അതേസമയം ദീപികയോടുളള ഇഷ്ടം രൺവീർ തുറന്നു പറ‍ഞ്ഞിരുന്നു. താൻ ഏറെ ബഹുമാനിക്കുന്ന ഒരു അഭിനേത്രിയാണ് ദീപിക. അവരെ വാധുവായി കിട്ടുന്നതിൽ തനിയ്ക്ക് സന്തോഷം മാത്രമേയുള്ളുവെന്നും താരം പറഞ്ഞിരുന്നു.

 വിവാഹത്തിനുളള തയ്യാറെടുപ്പ്

വിവാഹത്തിനുളള തയ്യാറെടുപ്പ്

താരങ്ങൾ വിവാഹത്തിനെ കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും വിവാഹ ഒരിക്കങ്ങൾ തകൃതിയായി നടക്കുകയാണ്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിന് പങ്കെടുക്കുന്നത്രേ. കൂടതെ വിവാഹം ക്ഷണിക്കൽ ആരംഭിച്ചു കഴിഞ്ഞുവെന്നുള്ള വാർത്തകളും പ്രചരിക്കുന്നുണ്ട്. ഇറ്റലിയിലാകും താര വിവാഹത്തിനായി വേദിയൊരുങ്ങുക.വിവാഹം വളരെ സ്വകാര്യമായി നടത്താനാണ് താരങ്ങൾ നിശ്ചയിച്ചിരിക്കുന്നത്. സ്വകാര്യത കാത്ത് സൂക്ഷിക്കാനാണ് വിവാഹം ഇറ്റലിയിൽ വച്ച് നടത്താൻ തീരുമാനിച്ചതെന്ന് ദീപികയോട് ചേർന്ന് നിൽക്കുന്ന അടുത്ത വൃത്തങ്ങൾ പറയുന്നത്.

 സിനിമ മേഖലയിൽ നിന്ന്

സിനിമ മേഖലയിൽ നിന്ന്

വിവാഹത്തിന് വളരെ ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് പങ്കെടുക്കുന്നത്. ഇരു താരങ്ങളുടെ അടുത്ത ബന്ധുക്കൾക്ക് പുറമേ സിനിമ ബോളിവുഡിൽ നിന്ന് അർജുൻ കപൂറിനും ഷാരൂഖ് ഖാനും മാത്രമാണ് ക്ഷണമുളളത്. വിവാഹ ശേഷം സുഹൃത്തുക്കൾക്കും പ്രമുഖർക്കുമായി മുംബൈയിൽ സൽക്കാരം സംഘടിപ്പിക്കുന്നുണ്ട്.

ദീർഘകാലത്തെ  പ്രണയം

ദീർഘകാലത്തെ പ്രണയം

കഴിഞ്ഞ ആറു വർഷമായി ദീപികയും രൺവീറും തമ്മിൽ പ്രണയത്തിലാണ് എന്നാൽ ഇത് തുറന്ന് സമ്മതിക്കാൻ ഇന്നും ഇവർ തയ്യാറായിട്ടില്ല. പല അവസരത്തിലും താരങ്ങളോട് ഇതിനെ കുറിച്ച് ചോദിച്ചിട്ടുണ്ടെങ്കിലും ഇത് സമ്മതിക്കാൻ താരങ്ങൾ തയ്യാറായിരുന്നില്ല. പല പൊതു വേദികളിലും പരിപാടികളിലും ഇവർ ഒരുമിച്ചാണ് എത്താറുള്ളത്. കൂടാതെ പുറത്തു വരുന്ന വാർത്തകൾ ശരിയാണെന്നു താരത്തിലുള്ള പെരുമാറ്റങ്ങളാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. എന്നീട്ടു തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നുള്ള നിലപാടിലാണ് ഇവർക്കുളളത്.

English summary
Amidst Wedding Rumours With Ranveer Singh, Deepika Padukone Says 'I Want To Have Kids'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more