അമിതാഭ് ബച്ചൻ സമ്പന്ന കുടുംബാംഗം; മെഗാസ്റ്റാറിന്റെ കഷ്ടപ്പാടിന്റെ കഥകൾ തള്ളിക്കളഞ്ഞ് മുൻ നായിക
ബോളിവുഡിന്റെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ എന്ന വിശേഷണം ഇന്നും അമിതാഭ് ബച്ചന് സ്വന്തമാണ്. സാധാരണയിൽ കവിഞ്ഞ ഉയരവും, കനത്ത ശബ്ദവും, പരുക്കൻ മുഖവും ഉണ്ടായിരുന്ന ബച്ചൻ, സിനിമയിലെക്കുള്ള യാത്ര എളുപ്പമായിരുന്നില്ല. വെള്ളിത്തിരയിലേക്ക് എത്തുന്നതിന് മുമ്പേ വളരെയധികം കഷ്ടതകൾ താൻ അനുഭവിച്ചിട്ടുണ്ടെന്ന് പല അഭിമുഖങ്ങളിലും മെഗാസ്റ്റാർ പറഞ്ഞിട്ടുണ്ട്. പ്രശസ്തനായ കവിയായ ഹരിവംശ് റായ് ബച്ചന്റെ മകനെന്ന നിലയിൽ, വലിയൊരു പാരമ്പര്യം നിലനിർത്തേണ്ട ഉത്തരവാദിത്തവും ബച്ചന് ഉണ്ടായിരുന്നു.
ഒരു റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ചതും, കിടക്കാൻ ഇടമില്ലാതെ മറൈൻ ഡ്രൈവ് ബെഞ്ചിൽ എലികൾക്കിടയിൽ ഉറങ്ങേണ്ടിവന്നതും എല്ലാം അമിതാഭ് ബച്ചൻ പലപ്പോഴായി ഓർത്തെടുക്കാറുണ്ട്. പക്ഷെ, അദ്ദേഹത്തിന്റെ ബച്ചന്റെ ഈ കഥ തനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻകാല നായികയായ മുംതാസ് ഇപ്പോൾ.
അമിതാഭ് ബച്ചൻ സമ്പന്ന കുടുംബത്തിലെ അംഗം: മുംതാസ് പറയുന്നു
ബോളിവുഡിലെ ഏറ്റവും പ്രശസ്ത നായികമാരിൽ ഒരാളായിരുന്നു മുംതാസ്. തന്റെ അഭിനയ ശേഷി കൊണ്ടും, നൃത്ത രംഗങ്ങൾ കൊണ്ടും വലിയ ആരാധകവൃന്ദം ഉണ്ടാക്കിയെടുത്ത മുൻകാല നടി, സിനിമയോട് വിട പറഞ്ഞിട്ട് വളരെ വർഷങ്ങളായി. പക്ഷെ, അടുത്തിടെ റേഡിയോ നഷയ്ക്ക് ഒരു പ്രത്യേക അഭിമുഖം നൽകിയ മുംതാസ്, തന്റെ പഴയ കാല കഥകൾ ഓർത്തെടുത്തു. ഒപ്പം, അമിതാബ് ബച്ചനെ കുറിച്ചുള്ള തന്റെ ഓർമകളും പ്രശസ്ത നടി പങ്കു വച്ചു.

സിനിമാരംഗത്തെ തന്റെ തുടക്ക കാലത്തെ കുറിച്ചും, തന്നെ പോലെ തന്നെ പേരെടുക്കാൻ പാടുപെട്ട മറ്റ് നിരവധി പുറത്തു നിന്ന് വന്നവരുടെ കഷ്ടപ്പാടുകളെക്കുറിച്ചും ഓർത്തെടുത്ത മുംതാസ്, ബിഗ് ബി ഒരു സമ്പന്ന കുടുംബത്തിൽ നിന്നാണ് വന്നതെന്ന് വെളിപ്പെടുത്തി. "നോക്കൂ, എനിക്ക് നാലാം ക്ലാസ്സിൽ വെച്ച് സ്കൂൾ പഠനം നിർത്തേണ്ടി വന്നു, തുടർന്ന് സിനിമകളിൽ ഒരു എക്സ്ട്രാ ആയി ജോലി ചെയ്യാൻ തുടങ്ങി. അന്ന് എനിക്ക് 7 വയസ്സായിരുന്നു പ്രായം, ഒരു വേഷത്തിന് ഞങ്ങൾക്ക് 500 രൂപ ലഭിക്കുമായിരുന്നു. അതിൽ 100 രൂപ, ഞങ്ങൾക്ക് ജോലി സംഘടിപ്പിച്ചു തന്നയാൾക്ക് നൽകണമായിരുന്നു, ബാക്കിയുള്ളത് ഞാൻ എന്റെ അമ്മയ്ക്ക് നൽകുമായിരുന്നു," മുംതാസ് പറഞ്ഞു.

"പക്ഷെ മറുവശത്ത്, അമിതാഭ് ബച്ചൻ ഉയർന്ന വിദ്യാഭ്യാസവും മാന്യതയും ഉള്ളൊരു വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ പ്രശസ്തനായ കവി ഹരിവൻശ് റായ് ബച്ചനാണ്. അവർക്ക് നല്ലൊരു ബംഗ്ലാവും സുഖകരമായൊരു ജീവിതവും ഉണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് ഒരു നടനാകേണ്ട ആവശ്യം എന്തായിരുന്നു എന്ന് എനിക്ക് മനസ്സിലാകുന്നില്ല," മുംതാസ് കൂട്ടിച്ചേർത്തു. പ്രശസ്ത മുൻകാല നായികയുടെ ഈ വെളിപ്പെടുത്തൽ, അമിതാഭ് ബച്ചൻ സിനിമയിൽ എത്തുന്നതിന് മുൻപുള്ള കഷ്ടപ്പാടുകളെക്കുറിച്ചു കേട്ടിട്ടുള്ളവരെ ഞെട്ടിച്ചിരിക്കുകയാണ്.
എന്നാൽ, 1973ൽ ബന്ധേ ഹാത്ത് എന്ന ചിത്രത്തിൽ അമിതാഭ് ബച്ചനോടൊപ്പം അഭിനയിച്ചത് വളരെ നല്ല ഓർമ്മകളാണെന്നും മുംതാസ് പറഞ്ഞു. "അന്ന് അദ്ദേഹം വളരെ സമ്പന്നനും, പ്രശസ്തനും, വിദ്യാഭ്യാസമുള്ളവനും ആയിരുന്നു. അദ്ദേഹത്തിന് ഒന്നിച്ച് സിനിമ ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നു; ഞാൻ സമ്മതിച്ചു. പിന്നെ ആ സിനിമ ഞങ്ങൾ ചെയ്തു. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞതിൽ എനിക്ക് വലിയ സന്തോഷമായിരുന്നു. അമിതാഭ് ബച്ചൻ വളരെ നല്ല വ്യക്തിയാണ്. അദ്ദേഹത്തിന് ഒരു പ്രത്യേക ക്ലാസ് ഉണ്ട്, അദ്ദേഹത്തോടൊപ്പം കൂടുതൽ സിനിമകൾ ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ, അദ്ദേഹത്തിൽ നിന്ന് കൂടുതൽ പഠിക്കാനായേനെ എന്ന് ഞാൻ ഓർക്കാറുണ്ട്," പ്രശസ്ത നടി വെളിപ്പെടുത്തി.


Click it and Unblock the Notifications











