മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ താരസംഘടനയുടെ നിര്‍ണ്ണായക യോഗം? പ്രധാന വിഷയങ്ങള്‍ ഇവയാണ്!

സിനിമകളും ടെലിവിഷന്‍ പരിപാടിയുമായി മുന്നേറുന്നതിനിടയിലാണ് മോഹന്‍ലാല്‍ പുതിയ ദൗത്യം ഏറ്റെടുത്തത്. ഇന്നസെന്റ് താരസംഘടനയുടെ തലപ്പത്ത് നിന്നും ഒഴിഞ്ഞപ്പോള്‍ മറ്റുള്ളവരെല്ലാം ആ സ്ഥാനത്തേക്ക് താരത്തെ നിയോഗിക്കുകയായിരുന്നു. സന്തോഷത്തോടെയാണ് മോഹന്‍ലാല്‍ സംഘടനാ ഭാരവാഹിത്വം ഏറ്റെടുത്തത്. എന്നാല്‍ അത്ര നല്ല കാര്യങ്ങളായിരുന്നില്ല അദ്ദേഹത്തെ കാത്തിരുന്നത്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തെച്ചൊല്ലിയുള്ള വിവാദങ്ങളും അഭിപ്രായഭിന്നതകളും ഇപ്പോഴും അതേ പോലെ തുടരുകയാണ്. തിരക്കുകള്‍ക്കിടയിലും സംഘടനയുടെ കാര്യങ്ങള്‍ കൃത്യമായി നിറവേറ്റാമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് താരം സംഘടന ഭാരവാഹിത്വം ഏറ്റെടുത്തത്.

കാര്യങ്ങള്‍ തന്റെ ഇച്ഛയ്‌ക്കൊത്തല്ല നീങ്ങുന്നതെന്ന് കണ്ടപ്പോള്‍ അദ്ദേഹം പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ താരത്തെ സംഘടനയില്‍ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ടും നടിക്ക് നീതിയുറപ്പാക്കണമെന്നാവശ്യപ്പെട്ടും നടിയും സുഹൃത്തുക്കളും സംഘടനയില്‍ നിന്നും രാജി വെച്ചതുമൊക്കെയാണ് ഇപ്പോള്‍ സംഘടനയ്ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യങ്ങള്‍. അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ രക്ഷിക്കുകയെന്ന ദൗത്യത്തിനായി സംഘടനയുടെ നേതൃത്വത്തില്‍ പ്രത്യേക സ്റ്റേജ് ഷോ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും മറ്റ് വിഷയങ്ങളുമൊക്കെ ചര്‍ച്ച ചെയ്യുന്നതിനായാണ് ശനിയാഴ്ച കൊച്ചിയില്‍ സംഘടന യോഗം ചേരുന്നത്. ഇതേക്കുറിച്ചുള്ള ലേറ്റസ്റ്റ് വിവരമറിയാന്‍ തുടര്‍ന്നുവായിക്കൂ.

അമ്മയുടെ യോഗം

അമ്മയുടെ യോഗം

അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍ കേരളം ഒന്നടങ്കം വിറുങ്ങലിച്ച് നിന്നപ്പോള്‍ സഹായഹസ്തവുമായി താരങ്ങളും സിനിമാലോകവുമെത്തിയിരുന്നു. ഭാഷാഭേദമന്യേ താരങ്ങളെല്ലാം കേരളത്തെ സഹായിക്കാനായി എത്തിയിരുന്നു. താരസംഘടനയായ എഎംഎംഎയുടെ ധനസഹായമായി ആദ്യം നല്‍കിയത് 10 ലക്ഷം രൂപയായിരുന്നു. ഒന്നാംഘട്ട സഹയാമാണ് ഇതെന്ന് അന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. 50 ലക്ഷം രൂപയായിരുന്നു രണ്ടാംഘട്ടത്തില്‍ നല്‍കിയത്. നവകേരള നിര്‍മ്മാണത്തിനായി താരസംഘടനയുടെ നേതൃത്വത്തില്‍ സ്റ്റേജ് ഷോ നടത്താനും ആലോചിക്കുന്നുണ്ടെന്ന് അന്ന് സംഘടനാഭാരവാഹികള്‍ അറിയിച്ചിരുന്നു. നേരത്തെ സുനാമി ദുരന്തമുണ്ടായപ്പോള്‍ പ്രത്യേക ഷോ നടത്തി ധനസമാഹരണം നടത്തിയിരുന്നു. വിദേശത്ത് പരിപാടി നടത്തി ഫണ്ട് ശേഖരിക്കാനുള്ള നീക്കത്തിലാണ് സംഘടന. ശനിയാഴ്ച ചേരുന്ന യോഗത്തിലെ പ്രധനാ കാര്യവും ഇതാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

സ്‌റ്റേജ് ഷോയുടെ കാര്യങ്ങള്‍

സ്‌റ്റേജ് ഷോയുടെ കാര്യങ്ങള്‍

മുന്‍നിര താരങ്ങളുള്‍പ്പടെ എല്ലാവരെയും അണിനിരത്തി പരിപാടി നടത്താനുള്ള നീക്കത്തിലാണ് സംഘടന. നേരത്തെ ഇത്തരത്തില്‍ ധനശേഖരണാര്‍ത്ഥം നടത്തിയ പരിപാടിയില്‍ മിക്ക താരങ്ങളും പങ്കെടുത്തിരുന്നു. സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒട്ടനവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അതിനാല്‍ത്തന്നെ താരങ്ങളുടെ ഡേറ്റും പ്രധാനമാണ്. നേരത്തെ നടത്തിയ അമ്മയുടെ ഷോയില്‍ നിന്നും നിരവധി താരങ്ങള്‍ വിട്ടുനിന്നിരുന്നു. തിരക്കിട്ട ഷെഡ്യൂളായിരുന്നു പലര്‍ക്കും വിനയായത്.

കത്തും ചര്‍ച്ചയായേക്കും

കത്തും ചര്‍ച്ചയായേക്കും

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സമൂഹം ഒന്നടങ്കം നടുങ്ങിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ നടന്നതും ഈ സമയത്തായിരുന്നു. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും നടിക്ക് നീതിയുറപ്പാക്കണമെന്നുമാവശ്യപ്പെട്ട് വനിതാതാരങ്ങള്‍ സംഘടനയെ സമീപിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് വനിതകള്‍ക്കായി വിമന്‍ ഇന്‍ സിനിമ കലക്റ്റീവ് എന്ന സംഘടന രൂപീകരിച്ചതും. സംഭവവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കം നടന്നിരുന്നു. ഇതിന് പിന്നാലെയായാണ് നടിയും സുഹൃത്തുക്കളും രാജിവെച്ചത്. ഇതുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് രേവതി, പാര്‍വതി, പത്മപ്രിയ എന്നിവര്‍ സംഘടനയ്ക്ക് കത്ത് നല്‍കിയിരുന്നു. ഈ കത്ത് ശനിയാഴ്ചത്തെ യോഗത്തില്‍ ചര്‍ച്ച ചെയ്‌തേക്കുമെന്നും സൂചനകളുണ്ട്.

നിര്‍ണ്ണായകമായ നിലപാട്

നിര്‍ണ്ണായകമായ നിലപാട്

നടിയും സുഹൃത്തുക്കളും സംഘടനയില്‍ നിന്നും രാജി വെച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ നേരത്തെ സംഘടന ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും തീരുമാനമായിരുന്നില്ല. ഈ വിഷയത്തില്‍ ഇനിയും ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് നടിമാര്‍ വീണ്ടും കത്ത് നല്‍കിയിരുന്നു. അടുത്ത യോഗത്തില്‍ പരിഗണിക്കാമെന്നായിരുന്നു അന്ന് ഭാരവാഹികള്‍ അറിയിച്ചത്. അതിനാല്‍ത്തന്നെ ഇത്തവണത്തെ യോഗത്തില്‍ ഇതേക്കുറിച്ച് ചര്‍ച്ചകളുണ്ടാവുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.

പുന:പരിശേധിക്കേണ്ടതില്ലെന്ന തീരുമാനം

പുന:പരിശേധിക്കേണ്ടതില്ലെന്ന തീരുമാനം

ദിലീപ് വിഷയത്തില്‍ സംഘടന കൈക്കൊണ്ട നിലപാടുകള്‍ ഇനി പുന:പരിശോധിക്കേണ്ടതില്ലെന്ന തരത്തിലുള്ള നിലപാടുകളാണ് പലര്‍ക്കുമുള്ളത്. ഈ വിഷയത്തിലെ ചര്‍ച്ചകളെ ഒരുവിഭാഗം തള്ളുമ്പോള്‍ മറുവിഭാഗം ഇതിനായി മുറവിളി ഉയര്‍ത്തുന്നുമുണ്ട്. ജനറല്‍ബോഡിയില്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് വരികയും താരത്തെ തിരിച്ചെടുത്ത തീരുമാനം പുന:പരിശോധിക്കേണ്ടെന്ന നിലപാടിലേക്കെത്തിക്കാനുമായുള്ള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മോഹന്‍ലാലില്‍ പ്രതീക്ഷ

മോഹന്‍ലാലില്‍ പ്രതീക്ഷ

മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്കിയതോടെയാണ് പലര്‍ക്കും സന്തോഷമായത്. അദ്ദേഹത്തില്‍ സംഘടന ഭദ്രമായിരിക്കുമെന്നാണ് പ്രതീക്ഷയെന്നും പലരും പറഞ്ഞിരുന്നു. തന്റെ സമ്മതമില്ലാതെ തീരുമാനമെടുത്തപ്പോള്‍ താരം അതൃപ്തി പ്രകടിപ്പിച്ചുവെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐഎസ്എലും സിനിമാതിരക്കുകളുമൊക്കെയായി മുന്നേറുന്നതിനിടയിലും അമ്മയുടെ കാര്യങ്ങളും മോഹന്‍ലാല്‍ പരിഗണിക്കുന്നുണ്ട്. കൊച്ചിയില്‍ നടക്കുന്ന നിര്‍ണ്ണായക യോഗത്തിനിടയിലെ തീരുമാനങ്ങളെക്കുറിച്ചറിയാനായി കാത്തിരിക്കുകയാണ് സിനിമാലോകം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X