For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന്‍റെ അഡാര്‍ എെറ്റവുമായി 'അമ്മ മഴവില്ല്' ഒരുങ്ങുന്നു, ഹെവി വോള്‍ട്ടേജ് പ്രകടനമാണ് ലക്ഷ്യം!

  |
  'അമ്മ മഴവില്ല്' , അഡാർ ഐറ്റവുമായി ലാലേട്ടൻ എത്തും | filmibeat Malayalam

  മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മ താരനിശ നടത്താന്‍ പോവുകയാണെന്നുള്ള വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് അമ്മയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ പരിപാടിയെക്കുറിച്ച് അറിയിച്ചത്. ഫേസ്ബുക്ക് പേജ് തുടങ്ങിയതിന് ശേഷമുള്ള ആദ്യ യോഗത്തിന്റെ വീഡിയോയും പുറത്തുവിട്ടിരുന്നു. താരനിശയെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു യോഗത്തിലെ പ്രധാന വിഷയം.

  ദിലീപിന് മുന്നില്‍ പതറാതെ കുഞ്ചാക്കോ ബോബനും ജയറാമും, ബോക്‌സോഫീസില്‍ 'പഞ്ചവര്‍ണ്ണതത്ത' കുതിക്കുന്നു!

  മെയ് ആറിന് തലസ്ഥാന നഗരിയില്‍ കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് അമ്മമഴവില്ല് അരങ്ങേറുന്നത്. മഴവില്ലഴകില്‍ അമ്മ എന്ന പരിപാടിയുമായാണ് നേരത്തെ താരങ്ങളെത്തിയത്. മികച്ച സ്വീകാര്യതയായിരുന്നു പരിപാടിക്ക് ലഭിച്ചത്. പതിവിന് വിപരീതമായി താരജാഡകളില്ലാതെ കലാപ്രകടനവുമായെത്തിയവരെ നിറഞ്ഞ കയ്യടിയോടെയാണ് സദസ്സ് സ്വീകരിച്ചത്.

  Arya: ഒരാളെ തിരഞ്ഞെടുത്താല്‍ രണ്ട് പേരുടെ വിവാഹം മുടങ്ങും, പരിപാടി സ്‌ക്രിപ്റ്റഡ് അല്ലെന്നും ഗോമതി!

  കലാവിരുന്നുമായി അമ്മ വീണ്ടുമെത്തുന്നു

  കലാവിരുന്നുമായി അമ്മ വീണ്ടുമെത്തുന്നു

  അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ടിസ്റ്റ് അഥവാ അമ്മയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന താരനിശയ്ക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. സിദ്ദിഖാണ് ഇത്തവണത്തെ കലാവിരുന്നിന് നേതൃത്വം നല്‍കുന്നത്. ഏപ്രില്‍ 27 മുതല്‍ പരിപാടിയുമായി ബന്ധപ്പെട്ട റിഹേഴ്‌സല്‍ ക്യാംപ് കൊച്ചിയില്‍ നടക്കുമെന്നുള്ള റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. അഞ്ച് മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന കലാപ്രകടനം വീക്ഷിക്കാന്‍ പാസ് മുഖനേയാണ് പ്രവേശനം നല്‍കുന്നത്.

  രജത ജൂബിലിയോടനുബന്ധിച്ച്

  രജത ജൂബിലിയോടനുബന്ധിച്ച്

  അമ്മയുടെ രജത ജൂബിലിയോടനുബന്ധിച്ചാണ് പരിപാടി നടത്തുന്നത്. നൂറില്‍ പരം അഭിനേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. സിനിമാതിരക്കുകളോടൊപ്പം തന്നെ താരനിശയ്ക്കായുള്ള തയ്യാറെടുപ്പും താരങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്. ആരൊക്കെയായിരിക്കും ഇത്തവണ വിസ്മയിപ്പിക്കുന്ന കലാപ്രകടനവുമായെത്തുന്നതെന്നറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

  കിടിലന്‍ ഐറ്റവുമായി മോഹന്‍ലാല്‍

  കിടിലന്‍ ഐറ്റവുമായി മോഹന്‍ലാല്‍

  തിരശ്ശീലയിലെ അഭിനയത്തില്‍ മാത്രമല്ല സ്‌റ്റേജ് പരിപാടികളിലും മോഹന്‍ലാല്‍ തിളങ്ങാറുണ്ട്. നല്ലൊരു ഗായകനാണ് താനെന്ന് അദ്ദേഹം ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതാണ്. ഇത്തവണ അഡാര്‍ ഐറ്റവുമായാണ് അദ്ദേഹത്തിന്റെ വരവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത കഥാപാത്രത്തിനായി അദ്ദേഹം നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒടിയന്റെ അവസാന ഘട്ട ചിത്രീകരണം ഇപ്പോള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

  ഏഴ് കഥാപാത്രങ്ങളുമായി അരങ്ങില്‍

  ഏഴ് കഥാപാത്രങ്ങളുമായി അരങ്ങില്‍

  ഒടിയന്‍, ഇത്തിക്കര പക്കി, ഭീമന്‍ തുടങ്ങി സിനിമാലോകം ഒന്നടങ്ങുന്ന ഉറ്റുനോക്കുന്ന ഏഴ് കഥാപാത്രങ്ങളുമായി മോഹന്‍ലാല്‍ ഇത്തവണ അരങ്ങിലെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല. ആരാധകരെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള അഡാര്‍ ഐറ്റം തന്നെയാണ് ഒരുങ്ങുന്നതെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകരും പറയുന്നത്.

   റസൂല്‍ പൂക്കുട്ടിയുടെ സാന്നിധ്യം

  റസൂല്‍ പൂക്കുട്ടിയുടെ സാന്നിധ്യം

  15 മിനിറ്റോളം നീണ്ടു നില്‍ക്കുന്ന പ്രകടനത്തിന് റസൂല്‍ പൂക്കുട്ടി ശബ്ദ സഹായം നല്‍കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. ഇതിനായി പ്രത്യേക സംഗീതം ഒരുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് താരം പെര്‍ഫോം ചെയ്യുന്നതെന്നും പറയുന്നുണ്ട്. മുന്‍പ് നിരവധി തവണ മോഹന്‍ലാല്‍ അസാമാന്യ പ്രകടനവുമായി എത്തിയതിനാല്‍ പ്രചരിക്കുന്ന കാര്യങ്ങള്‍ ശരിയായിരിക്കാമെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

  ക്യാരക്ടര്‍ മേക്കോവര്‍ പ്രസന്റേഷന്‍

  ക്യാരക്ടര്‍ മേക്കോവര്‍ പ്രസന്റേഷന്‍

  പതിവ് താരനിശകളില്‍ നിന്നും വ്യത്യസ്തമായാണ് ഇത്തവണ സംവിധായകന്‍ സിദ്ദിഖും സംഘവും എത്തുന്നത്. സ്റ്റേജ് വേദികളില്‍ അപൂര്‍വ്വമായാണ് ക്യാരക്ടര്‍ മേക്കോവര്‍ പ്രസന്റേഷന്‍ നടത്താറുള്ളത്. മോഹന്‍ലാല്‍ ഇത്തവണ കലാപ്രേമികളെ ഞെട്ടിക്കുമെന്ന് സിദ്ദിഖ് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

  ഫേസ്ബുക്ക് പോസ്റ്റ് കാണൂ

  അമ്മ മഴവില്ലിനെക്കുറിച്ചുള്ള പോസ്റ്റ് കാണൂ.

  English summary
  Mohanlal's perfomance in Amma Mazhavillu, latest news viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X