ആവശ്യം അംഗീകരിച്ചാല്‍ പൊട്ടിത്തെറി? AMMA വീണ്ടും പിളരുമോ? മോഹന്‍ലാലിന്‍റെ മൗനത്തില്‍ ആശങ്ക?

താരങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് എഎംഎംഎ രൂപീകരിച്ചത്. അവശരായ കലാകാരന്‍മാരെ സഹായിക്കുന്നതിനും പെന്‍ഷന്‍ നല്‍കുന്നതിനുമൊക്കെയായി സംഘടന മുന്നിട്ടിറങ്ങുന്നുമുണ്ട്. അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ കേരളത്തെ സഹായിക്കാനായി താരങ്ങള്‍ നേരിട്ടിറങ്ങിയപ്പോള്‍ സംഘടനയും സഹായഹസ്തവുമായി എത്തിയിരുന്നു. 60 ലക്ഷം രൂപയാണ് സംഘടന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ഒന്നാംഘട്ട സഹായമെന്ന തരത്തില്‍ 10 ലക്ഷം രൂപയായിരുന്നു ആദ്യം നല്‍കിയത്. താരസംഘടനയുടെ ഈ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയ ഒന്നടങ്കം രംഗത്തെത്തിയിരുന്നു. താരങ്ങള്‍ക്കും ഇതിന്റെ പേരില്‍ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നിരുന്നു.

മുകേഷും ജഗദീഷും നേരിട്ടെത്തിയായിരുന്നു തുക കൈമാറിയത്. ഇതിന് പിന്നാലെയായാണ് 50 ലക്ഷം നല്‍കിയത്. ഇതോടെയാണ് നേരത്തെ ഉയര്‍ന്നുവന്ന വിവാദങ്ങള്‍ നിലച്ചത്. ഇന്നസെന്റിന് പിന്നാലെ മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയപ്പോള്‍ മുതല്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇപ്പോഴും അതേ പോലെ തുടരുകയാണ്. സ്ഥാനമേറ്റതിന് പിന്നാലെയായി നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്ത വിഷയത്തെച്ചൊല്ലിയുള്ള തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നും ഇതേച്ചൊല്ലി സംഘടന പിളര്‍പ്പിലേക്ക് വരെ പോകുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

അമ്മയുടെ നിലപാട്

അമ്മയുടെ നിലപാട്

കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സമൂഹ മനസാക്ഷി ഒന്നടങ്കം നടുങ്ങിയിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന അതിക്രമത്തെക്കുറിച്ച് പലരും തുറന്നുപറഞ്ഞത് ഈ സംഭവത്തിന് ശേഷമായിരുന്നു. കാസ്റ്റിങ് കൗച്ച് പോലെയുള്ള മോശം പ്രവണതകള്‍ ഇന്നും സിനിമയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് പലരും വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് ഇരയായ നടിക്ക് നീതി കിട്ടുന്നതിനായി ശക്തമായി പിന്തുണയ്ക്കുമെന്ന് താരസംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ സംഘടന കൈക്കൊണ്ട പല തീരുമാനങ്ങളും വന്‍വിവാദമായി മാറിയിരുന്നുവെന്നുള്ളതാണ് വാസ്തവം. കുറ്റാരോപിതനായ താരത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ കത്തിലെ നടപടി വൈകുന്നുവെന്ന് ആരോപിച്ച് വനിതാ താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

വാക്കാലുള്ള പുറത്താക്കല്‍

വാക്കാലുള്ള പുറത്താക്കല്‍

അമ്മയില്‍ ആജീവനാന്ത അംഗത്വമുള്ള താരമാണ് ദിലീപ്. നടിയുടെ കേസുമായി ബന്ധപ്പെട്ട് താരത്തെ അറസ്റ്റ് ചെയ്തപ്പോഴായിരുന്നു സംഘടനയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തുവന്നത്. തുടര്‍ന്ന് നടത്തിയ പ്രത്യേക യോഗത്തിന് ശേഷമാണ് മമ്മൂട്ടി താരത്തെ പുറത്താക്കിയതായി അറിയിച്ചത്. പൃഥ്വിരാജ്, മോഹന്‍ലാല്‍, രമ്യ നമ്പീശന്‍, ഇടവേള ബാബു തുടങ്ങിയവരും ആ യോഗത്തില്‍ പങ്കെടുത്തിരുന്നു. വാക്കാലുള്ള പുറത്താക്കലായിരുന്നു അത്.

യോഗം ചേരട്ടെ

യോഗം ചേരട്ടെ

മോഹന്‍ലാല്‍ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെയായാണ് ദിലീപിനെ തിരിച്ചെടുക്കുന്നത് വീണ്ടും ചര്‍ച്ചയായത്. ഊര്‍മ്മിള ഉണ്ണിയായിരുന്നു ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. താരത്തെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കണെമന്ന അഭിപ്രായമായിരുന്നു പലരും പറഞ്ഞത്. ഇതോടെയാണ് നടിയും സുഹൃത്തുക്കളും സംഘടനയില്‍ നിന്നും രാജി വെച്ചത്. താരത്തെ തിരികെ പ്രവേശിപ്പിക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വനിതാ താരങ്ങള്‍ കത്ത് നല്‍കിയത്. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ യോഗം ചേരട്ടെ എന്നായിരുന്നുവത്രേ മറുപടി ലഭിച്ചത്.

പൊട്ടിത്തെറിയെ ഭയക്കുന്നു

പൊട്ടിത്തെറിയെ ഭയക്കുന്നു

വനിതാ താരങ്ങളായ രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയവരാണ് കത്ത് നല്‍കിയത്. വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കലക്റ്റീവിലെ മെമ്പര്‍മാര്‍ കൂടിയാണ് ഇവര്‍. നേരത്തെ സ്വീകരിച്ച നിലപാടില്‍ നിന്നും മാറ്റം വരുത്തിയാല്‍ മുതിര്‍ന്ന താരങ്ങളുള്‍പ്പടെയുള്ളവര്‍ വിയോജിക്കുമെന്നും അത് സംഘടനയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുമെന്നുമാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ വിലയിരുത്തല്‍. അതിനാല്‍ത്തന്നെ നടിമാരുടെ ആവശ്യം അംഗീകരിക്കണമോ എന്ന സംശയത്തിലാണ് ഇവര്‍.

തിലകനെ പുറത്താക്കിയത് പോലെ

തിലകനെ പുറത്താക്കിയത് പോലെ

നേരത്തെ തിലകനെ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയായിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്. സംഘടനയുടെ ബൈലോ പ്രകാരം എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് തീരുമാനമെടുക്കാന്‍ അവകാശമുണ്ടെന്നും വനിതാ താരങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ദിലീപിന്റെ കാര്യത്തിലും ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് കൈക്കൊള്ളാമെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. നടിമാരുടെ ആവശ്യം തള്ളണമോ കൊള്ളണോ എന്നറിയാത്ത അവസ്ഥയിലാണ് സംഘടനാ ഭാരവാഹികള്‍.

ചര്‍ച്ച ചെയ്യേണ്ടതില്ല

ചര്‍ച്ച ചെയ്യേണ്ടതില്ല

ദിലീപിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകളോ നടപടിയോ ആവശ്യമില്ലെന്ന തരത്തിലാണ് സംഘടനയുടെ നിലപാട്. അത്തരമൊരു ചര്‍ച്ചയ്ക്കായി മുറവിളി ഉയരുന്ന സാഹചര്യത്തില്‍ അമ്മയിലെ എല്ലാ അംഗങ്ങളും ഉള്‍പ്പെടുന്ന ജനറല്‍ ബോഡിയില്‍ വിഷയം അവതരിപ്പിക്കാമെന്ന നിലപാടിലാണ് അമ്മ. ജനറല്‍ബോഡി യോഗം ചേരുന്നതോടെ താരത്തെ തിരിച്ചെടുത്ത തീരുമാനം പുന:പരിശോധിക്കേണ്ടതില്ലെന്ന് ഉറപ്പിക്കാനുള്ള നീക്കം കൂടിയാണ് സംഘടന നടത്തുന്നത്. ഗണേഷ് കുമാര്‍ ഉള്‍പ്പടെയുള്ള അംഗങ്ങള്‍ ഈ വിഷയത്തില്‍ ഇനി ചര്‍ച്ച വേണ്ടെന്ന നിലപാടിലുമാണ്.

സംഘടനയിലേക്കില്ലെന്ന് ദിലീപ്

സംഘടനയിലേക്കില്ലെന്ന് ദിലീപ്

തന്നെച്ചൊല്ലിയുള്ള വിവാദങ്ങളെല്ലാം ദിലീപും അറിയുന്നുണ്ടായിരുന്നു. അമ്മയില്‍ നിന്നും പുറത്താക്കിയതുമായി ബന്ധപ്പെട്ട് രേഖാമൂലമുള്ള ഒരറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു. മനസ്സാവാചാ അറിയാത്ത കാര്യത്തിലേക്കാണ് തന്റെ പേര് വലിച്ചിഴച്ചിട്ടുള്ളത്. കുറ്റവിമുക്തനായതിന് ശേഷമേ സംഘടനയിലേക്ക് തിരികെ വരണമോ എന്ന കാര്യത്തെക്കുറിച്ച് പോലും ആലോചിക്കൂവെന്ന് താരം വ്യക്തമാക്കിയിരുന്നു. അമ്മയ്ക്ക് നല്‍കിയ കത്തിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X