റൊമാൻ്റിക്കായി അലീനയും അമ്പാടിയും, ജീവിതത്തിൽ ഇവർ തമ്മിൽ നല്ല കെമിസ്ട്രിയാണല്ലോയെന്ന് ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് ശ്രീതു. ഒരു പക്ഷെ ശ്രീതു എന്ന് പേര് പറഞ്ഞാൽ ആർക്കും അറിയാൻ വഴിയില്ല. അലീന പീറ്റർ എന്ന പേരിലാണ് താരത്തെ അറിയുന്നത്. ഏഷ്യാനെറ്റിലെ അമ്മയറിയാതെ എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീൻ പ്രേക്ഷകരുടെ മനം കവർന്നത്. സീരിയലിൻ്റെ പേര് പോലെ ത്നനെയാണ് അതിലെ കഥയും, ഒരമ്മയുടേയും മക്കളുടേയും അറിയാക്കഥകളാണ് ഈ സീരിയലിലൂടെ ജനഹൃദയങ്ങളിലേക്ക് എത്തിയതും.

സീരിയലിൽ അലീനയുടെ നായകാനായി എത്തുന്ന കഥാപാത്രം അമ്പാടിയാണ്. അമ്പാടിയെ അവതരിപ്പിക്കുന്നത് നിഖിലാണ്. ഇരുവരും തമ്മിൽ നല്ല കെമിസ്ട്രിയാണെന്നാണ് എല്ലാവരും പറയുന്നത്. ഇരുവരും സീരിയലിൽ മാത്രമല്ല ജീവിതത്തിലും കെമിസ്ട്രി ഉണ്ടെന്നാണ് ഇപ്പോഴത്തെ സോഷ്യൽ മീ‍‍ഡിയ സംസാരം. ശ്രീതുവും നിഖിലും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. താരങ്ങളുടെ വിശേഷങ്ങൾ അതിലൂടെ പങ്കുവെക്കാറുമുണ്ട്.

കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ ഇവർ ഒരുമിച്ച് ചെയ്ത റീൽസാണ് പ്രേക്ഷകർ ഏറ്റെടുത്തത്. സീരിയലിൽ മാത്രമല്ല, ജീവിതത്തിലും ഇവർ ത്മമിൽ നല്ല കെമിസ്ട്രിയാണെന്നാണ് കൂടുതൽ ആരാധകരും കമൻ്റ് ചെയ്തിരിക്കുന്നത്. കെജിഎഫിലെ മെഹബൂബ എന്ന ​ഗാനത്തിനാണ് ഇരുവരും റീൽസ് ചെയ്തിരിക്കുന്നത്.

Sreethu Nikhil

ശ്രീതു എറണാകുളത്താണ് ജനിച്ചതെങ്കിലും പഠിച്ചതും വളർന്നതും ഒക്കെ ചെന്നൈയിലാണ്. തമിഴ് സിനിമാ- സീരിയൽ ഇൻഡസ്ട്രിയിലൂടെയാണ് അഭിനയ രം​ഗത്തേക്ക് എത്തിയത്. 12 വയസ്സുമുതല്‍ തമിഴ് സീരിയല്‍ രംഗത്ത് ശ്രീതു ഉണ്ട്. 7സി എന്ന സീരിയലിലൂടെയാണ് താരം തുടക്കം കുറിച്ചത്. നര്‍ത്തകി കൂടിയായ ശ്രീതു തമിഴ് ചാനലുകളില്‍ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

അഭിനയ രം​ഗത്ത് സജീവമാകുന്നത് പോലെ തന്നെ മോഡലിം​ഗ് രം​ഗത്തും ശ്രീതു ശ്രദ്ധ നേടിയിട്ടുണ്ട്. മോഡലിംഗിന്റെ ഭാഗമായി പരസ്യ ചിത്രങ്ങളിലും ശ്രീതു എത്താറുണ്ട്. അമ്പാടിയേയും അലീന ടീച്ചറിനേയും പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇരുവരുടേയും പ്രണയവും വിരഹവുമെല്ലാ പ്രേക്ഷരേയും ബാധിക്കാറുണ്ട്. എന്തു തന്നെ ആയാലും കഴിഞ്ഞ ദിവസത്തെ റീലിലൂടെ ഇരുവരും പ്രണയാർദ്രമായി ​ഗാനത്തിന് ചുവട് വെക്കുമുന്നുണ്ട്.

ഇൻസ്റ്റ​ഗ്രാമിലൂടെ അഞ്ച് ലക്ഷത്തിലധികം പേരാണ് ശ്രീതുവിനെ ഫോളാ ചെയ്യുന്നത്. വളരെ സജീവമായി തന്നെ സോഷ്യൽ മീഡിയയിൽ ഇടപഴകാറുമുണ്ട്. നിരവധി ഫോട്ടോസും റീൽസുമാണ് താരം ഇൻസ്റ്റ​ഗ്രാമിലൂടെ ഷെയർ ചെയ്തിരിക്കുന്നത്.

Recommended Video

Bigg Boss Winner Dilsha's First Public Appearance: ദിൽഷക്ക് വമ്പൻ വരവേൽപ്പ് | *BiggBoss

അമ്മയറിയാതെ എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് ശ്രീതു മലയാളം ഇന്‍ഡസ്ട്രിയിലേയ്ക്ക് എത്തുന്നത്. പ്രദീപ് പണിക്കരുടെ തിരക്കഥയില്‍ പ്രവീണ്‍ കടയ്ക്കാവൂരാണ് 'അമ്മയറിയാതെ' സംവിധാനം ചെയ്യുന്നത്. പരമ്പരയില്‍ അധ്യാപികയായണ് ശ്രീതു എത്തുന്നത്. ഏഷ്യാനെറ്രിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയൽ ഇതിനോടകം തന്നെ വലിയ പ്രേക്ഷക പിന്തുണ നേടിയെടുത്തു. അമ്മയുടേയം മക്കളുടേയും കഥ എന്നതിലുപരിയായി അമ്മയ്ക്കരികില്‍ അനാഥയായി വളരേണ്ടിവന്ന ഒരു മകളുടെ കഥയാണ് അമ്മയറിയാതെ എന്ന സീരിയലിലൂടെ പറയുന്നത്.

Read more about: sreethu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X