ഒരേ തൂവല്‍ പക്ഷികള്‍ ഒന്നായതിന്റെ നിരാശയോ? സമാന്ത-രാജ് വിവാഹം നേരത്തെ അറിഞ്ഞോ! വൈറലായി ആദ്യ ഭാര്യയുടെ പോസ്റ്റ്
സമാന്ത റൂത്ത് പ്രഭുവും സംവിധായകന്‍ രാജ് നിദിമൊരുവും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തുവന്നിട്ട് കുറച്ചുനാളായി. നാഗചൈതന്യയുമായുള്ള ഡിവോഴ്‌സും, അതിന് ശേഷം ഡിപ്രഷനെ അതിജീവിച്ചതും, മയോസിറ്റീസ് രോഗം ബാധിച്ചതിനെക്കുറിച്ചുമെല്ലാം സമാന്ത മുന്‍പ് തുറന്നുപറഞ്ഞിരുന്നു. സിനിമയില്‍ നിന്നും ഇടയ്ക്ക് മാറി നിന്നുവെങ്കിലും നിര്‍മ്മാണത്തിലും കൂടി സാന്നിധ്യം അറിയിച്ച് സാം തിരികെ എത്തിയിരുന്നു. കരിയറിലെ മാത്രമല്ല നടിയുടെ പേഴ്‌സണല്‍ ലൈഫിലെ കാര്യങ്ങളും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. നിരന്തരമായി ഒന്നിച്ച് കാണാന്‍ തുടങ്ങിയതോടെയായിരുന്നു സാമും രാജും പ്രണയത്തിലാണെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നത്. സാമിന്റെ സിനിമയ്ക്ക് പിന്തുണയുമായി അദ്ദേഹം രംഗത്ത് വന്നതും സംശയം കൂട്ടിയിരുന്നു.
സോഷ്യല്‍മീഡിയയിലൂടെയായി പ്രണയ വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും ഇരുവരും മൗനം പാലിക്കുകയായിരുന്നു. ഇപ്പോഴിതാ രാജിന്റെ ആദ്യഭാര്യയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആളുകളുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു സ്റ്റോറി ഷെയര്‍ ചെയ്തത്. നിരാശരായ ആളുകള്‍ നിരാശപ്പെടുത്തുന്ന കാര്യം ചെയ്യുമെന്നായിരുന്നു സ്റ്റോറിയിലുണ്ടായിരുന്നത്. രാജിന്റെ ആദ്യ ഭാര്യയായ ശ്യാമിലി സോഷ്യല്‍മീഡിയ പോസ്റ്റുകളിലൂടെയായി വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്.

2022 ലായിരുന്നു ശ്യാമിലിയും രാജും വേര്‍പിരിഞ്ഞത്. സമാന്തയും രാജും വിവാഹിതരാവാനുള്ള തയ്യാറെടുപ്പിലാണെന്നും, തിങ്കളാഴ്ചയാണ് ചടങ്ങുകള്‍ എന്നുള്ള റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. ഇതേക്കുറിച്ച് നേരത്തെ അറിഞ്ഞതിനാലാണോ ഇങ്ങനെയൊരു പോസ്റ്റ് എന്നായിരുന്നു സോഷ്യല്‍മീഡിയയിലെ ചര്‍ച്ചകള്‍. അടുത്തിടെ സമാന്ത തന്നെ രാജിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് തങ്ങളുടെ ബന്ധത്തെക്കുറിച്ച് കുറിച്ചിരുന്നു. ഈ വര്‍ഷം നടത്തിയ ധീരമായ ചുവടുവെപ്പുകളിലൊന്ന് ഇതാണെന്നായിരുന്നു സമാന്തയുടെ പോസ്റ്റ്. താന്‍ ആരംഭിച്ച പെര്‍ഫ്യൂം ബ്രാന്‍ഡിന്റെ ലോഞ്ചായിരുന്നുവെങ്കിലും രാജിന്റെ ഫോട്ടോയും കൂടി ചേര്‍ത്തതിനെക്കുറിച്ചായിരുന്നു ചര്‍ച്ചകളെല്ലാം.
ഇനിയൊന്നും ഒളിക്കാനില്ല എന്ന ഹാഷ് ടാഗും ചേര്‍ത്തുള്ള പോസ്റ്റ് അന്നേ വൈറലായിരുന്നു. രാജിനെ കെട്ടിപ്പിടിച്ചുള്ള ചിത്രമായിരുന്നു അന്ന് ചര്‍ച്ചയായത്. ഈ ബന്ധത്തെക്കുറിച്ച് പ്രകടമായല്ലെങ്കിലും സ്ഥിരീകരണം നല്‍കുകയായിരുന്നു സമാന്ത എന്നായിരുന്നു ആരാധകരുടെ കണ്ടെത്തല്‍. ദ ഫാമിലി മാന്‍ 2 ല്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചപ്പോഴായിരുന്നു സാമും രാജും അടുത്ത സുഹൃത്തുക്കളായി മാറിയത്. യുഎസിലെ അവധി ആഘോഷത്തിന്റെ ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിരുന്നു.
ഇന്‍സ്റ്റഗ്രാമിലൂടെയായി സമാന്ത തന്നെ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ച് എത്തിയിരിക്കുകയാണിപ്പോള്‍. നിരവധി പേരാണ് ഇവര്‍ക്ക് ആശംസകള്‍ അറിയിച്ചിട്ടുള്ളത്. കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനില്‍ വെച്ച് ഇരുവരും വിവാഹിതരായെന്നും, സമാന്ത തന്നെ ഈ വിശേഷം പുറംലോകത്തെ അറിയിച്ചേക്കുമെന്നുമുള്ള വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. 1.30 നായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെയായി സമാന്ത വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചത്. രാജിനൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു.
ഇതാണ് ഞങ്ങള്‍ കാണാനാഗ്രഹിച്ച കാഴ്ച. മികച്ച തീരുമാനം. എന്നാണ് നിങ്ങള്‍ ഒന്നാവുന്നത് എന്നായിരുന്നു ചിന്തിച്ചത്. എന്തായാലും നല്ല കാര്യം, തുടങ്ങി ആരാധകരെല്ലാം സാമിനെ സ്‌നേഹം കൊണ്ട് മൂടിയിരിക്കുകയാണ്. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ചെത്തിയത്.ഇത്രയും നാളും ഇരുവരും മൗനം പാലിച്ചതിന് കാരണം ഇതായിരുന്നോ എന്ന് ചോദിച്ചവരുമുണ്ടായിരുന്നു.പഴയത് പോലെ സിനിമകളില്‍ കൂടുതല്‍ സജീവമായി സാമിനെ കാണാനാണ് ആഗ്രഹമെന്നും ആരാധകര്‍ പറഞ്ഞിരുന്നു. ഇടക്കാലത്ത് അസുഖത്തെക്കുറിച്ച് തുറന്ന് പറഞ്ഞപ്പോള്‍ ആരാധകര്‍ ആശങ്കയിലായിരുന്നു. ഇനി ബിഗ് സ്‌ക്രീനിലേക്ക് എന്ന് എത്തുമെന്നായിരുന്നു ചോദ്യങ്ങള്‍.


Click it and Unblock the Notifications











