»   » മനപൂര്‍വ്വം എന്നെ തളര്‍ത്താന്‍ വേണ്ടിയാണോ ഇത്; അമൃത സുരേഷ് പ്രതികരിയ്ക്കുന്നു

മനപൂര്‍വ്വം എന്നെ തളര്‍ത്താന്‍ വേണ്ടിയാണോ ഇത്; അമൃത സുരേഷ് പ്രതികരിയ്ക്കുന്നു

By: Rohini
Subscribe to Filmibeat Malayalam

ബാലയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് ആദ്യമായി ഗായിക അമൃത സുരേഷ് പ്രതികരിച്ചത് വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ്. അഭിമുഖം പുറത്ത് വന്നതോടെ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളത്തൊടിച്ചു.

സംഭവിച്ചത് തന്റെ തെറ്റായ തീരുമാനം കാരണം, ബാലയുമായുള്ള വിവാഹമോചനത്തെ കുറിച്ച് അമൃത സുരേഷ്!

തന്റെ വിവാഹ മോചനം സംബന്ധിച്ച വിഷയത്തില്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്‌ക്കെതിരെ ഫേസ്ബുക്കിലൂടെ അമൃത സുരേഷ് രംഗത്തെത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍. തന്നെ മനപൂര്‍വ്വം തളര്‍ത്താനാണോ ഇത്തരത്തില്‍ വാര്‍ത്തകള്‍ കൊടുക്കുന്നത് എന്ന് ഗായിക ചോദിയ്ക്കുന്നു.

പിടിവാശിയോ

അമൃത സുരേഷിന്റെ പിടിവാശി കാരണമാണ് വിവാഹ മോചനം നടന്നത് എന്ന തരത്തിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്.

അമൃത പറഞ്ഞത്

എന്നാല്‍ ജീവിതത്തില്‍ മോശമായി സംഭവിച്ചതെല്ലാം തന്റെ മാത്രം തീരുമാനമായിരുന്നു എന്നാണ് അമൃത വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. ബാലയെ തിരഞ്ഞെടുത്തത് അമൃതയുടെ മാത്രം തീരുമാനമായിരുന്നു.

തളര്‍ത്താന്‍ വേണ്ടിയോ

ഞാന്‍ പറഞ്ഞിട്ടോ അറിഞ്ഞിട്ടോ ഇല്ലാത്തതായ വാക്കുകള്‍ എഴുതിപിടിപ്പിച്ചത് മനപൂര്‍വ്വം തന്നെ തളര്‍ത്താന്‍ വേണ്ടിയാണോ എന്ന് അമൃത ചോദിയ്ക്കുന്നു. വനിത മാഗസിന്‍ കാണിച്ചത് പോലെ നേരിട്ട് വിളിച്ച് അഭിമുഖം എടുക്കാനുള്ള ധൈര്യവും മാന്യതയും മാധ്യമങ്ങള്‍ കാണിക്കണം. മാധ്യമ ധര്‍മം പാലിക്കുന്ന മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത് അപമാനകരമാണ്- എന്ന് അമൃത ഫേസ്ബുക്കിലെഴുതി

ഫേസ്ബുക്ക് പോസ്റ്റ്

ഇതാണ് അമൃത സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Amrutha Suresh's reaction on wrong headings about her divorce in online medias
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam