»   » ബാലയുമായി വേര്‍പിരിഞ്ഞതിന് വൃത്തികെട്ട കമന്റ്, യേശുദാസിന്റെ പേരും; അമൃത സുരേഷ് പ്രതികരിച്ചു

ബാലയുമായി വേര്‍പിരിഞ്ഞതിന് വൃത്തികെട്ട കമന്റ്, യേശുദാസിന്റെ പേരും; അമൃത സുരേഷ് പ്രതികരിച്ചു

Posted By: Rohini
Subscribe to Filmibeat Malayalam

ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന കമന്റിന് പ്രതികരണവുമായി ഗായിക അമൃത സുരേഷ്. തന്നെ തെറിപറഞ്ഞ് കമന്റിട്ടയാളുടെ പോസ്റ്റ് സ്‌ക്രീന്‍ ഷോട്ട് എടുത്ത് പരസ്യമായി ഷെയര്‍ ചെയ്താണ് താരം പ്രതികരിച്ചത്.

അങ്ങനെ ഒരു താരദാമ്പത്യം കൂടെ അവസാനിക്കുന്നു; അമൃതയും ബാലയും വേര്‍പിരിയുന്നു

ബാലയുമായുള്ള വിവാഹ മോചനത്തെ പരമാര്‍ശിച്ചുകൊണ്ടാണ് അശ്ലീലകമന്റ് പോസ്റ്റ് ചെയ്തത്. കമന്റിന് താഴെ അമൃതയെ പിന്തുണച്ചു, കമന്റിട്ടയാളെ വിമര്‍ശിച്ചും പലരും രംഗത്തെത്തി.

പ്രതികരിക്കേണ്ട എന്നാദ്യം കരുതി

ഇത് വളരെ വേദനാജനകമാണെന്ന് അമൃത പറയുന്നു. ആദ്യം ഞാന്‍ ഓര്‍ത്തത് ഈ പോസ്റ്റ് അവഗണിക്കാമെന്നാണ്. എന്നാല്‍ ഇപ്പോള്‍ ഇത് പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാണിക്കുന്നതാണ് ശരിയെന്ന് എനിക്കു തോന്നുന്നു.

ഈ അവസ്ഥ ആര്‍ക്കും വരരുത്

പോസ്റ്റിനെതിരെ സംസാരിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. ഒരു സ്ത്രീക്കും ഈ അവസ്ഥ സംഭവിക്കരുത്. സ്ത്രീകളെ ബഹുമാനിക്കാന്‍ ശ്രമിക്കുക. നാമെല്ലാവരും അമ്മയുടെ ഉദരത്തില്‍ നിന്നു വന്നവരാണ്.

യേശുദാസിന്റെ പേര്

ഈ വൃത്തികെട്ട കമന്റില്‍ യേശുദാസ് സാറിനെ വലിച്ചിഴച്ചത് ഒട്ടും ശരിയായില്ല എന്നും അമൃത ഫേസ്ബുക്കിലൂടെ പറഞ്ഞു.

ഇതാണ് പോസ്റ്റ്

ഇതാണ് അമൃത സുരേഷിന് വന്ന വൃത്തികെട്ട കമന്റും, അതിന് ഗായിക നല്‍കിയ മറുപടിയും

English summary
Amrutha suresh react on ugly comment on facebook

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam