അനിരുദ്ധും പ്രിയയും തമ്മില്‍ പ്രണയത്തില്‍?
സിനിമാ താരങ്ങളെ കുറിച്ചുള്ള ഗോസിപ്പുകള്‍ പറഞ്ഞു പരത്താന്‍ ആരാധകര്‍ക്ക് എന്തെന്നില്ലാത്ത താത്പര്യമാണ്. അതിപ്പോള്‍ അഭിനേതാക്കളായാലും സിനിമയുടെ മറ്റ് മേഖലയില്‍ നില്‍ക്കുന്നവരാണെങ്കിലും ശരി. ഇപ്പോള്‍ കേള്‍ക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ അനിരുദ്ധനെ ചുറ്റിപ്പറ്റിയുള്ള ഗോസിപ്പുകളാണ്.
നേരത്തെ ആന്‍ഡ്രിയ ജര്‍മിയയുമായുള്ള ഗോസിപ്പിന് ഏറെ പ്രചാരം ലഭിച്ചിരുന്നു. കേരളത്തിലും അതിന് പ്രചാരം ലഭിക്കാന്‍ കാരണമുണ്ട്. ഫഹദ് ഫാസില്‍ ആന്‍ഡ്രിയയോടുള്ള പ്രണയം തുറന്നു പറഞ്ഞപ്പോഴാണ് താരം താന്‍ അനിരുദ്ധുമായി ഡേറ്റിങിലാണെന്ന് തുറന്നടിച്ചത്. അതോടെ അത് വിട്ടു.

അന്‍ഡ്രിയയുമായുള്ള ഗോസിപ്പിന് ശേഷം അനിരുദ്ധന്റെ പേര് പറഞ്ഞു കേട്ടത് ഉലകനായകന്‍ കമല്‍ ഹസന്റെ മകള്‍ ശ്രുതി ഹസനൊപ്പമായിരുന്നു. ഇപ്പോള്‍ ശ്രുതിയെയെയും വിട്ടു. കോളിവുഡിലെ തന്നെ മറ്റൊരു സുന്ദരിയാണ് അനിരുദ്ധിന്റെ പുതിയ കാമുകി. മറ്റാരുമല്ല പ്രിയ ആനന്ദാണ് ആ കാമുകി.
സമയം കിട്ടുമ്പോഴെല്ലാം പ്രിയ അനിരുദ്ധന്റെ അടുത്താണെന്നാണ് കേള്‍ക്കുന്നത്. ഇരുവരും കടുത്ത പ്രണയത്തിലാണെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ തങ്ങളുടേതൊരു സ്‌പെഷ്യല്‍ ഫ്രണ്ട്ഷിപ്പാണെന്നും അതിനെ പ്രണയമായി കാണേണ്ടതില്ലെന്നുമാണ് പ്രിയയുടെ പ്രതികരണം.
എതിര്‍ നീച്ചല്‍, വണക്കം ചെന്നൈ എന്നീ പ്രിയ ആന്ദിന്റെ ചിത്രങ്ങളില്‍ സംഗീത സംവിധാനം നിര്‍വഹിച്ചത് അിരുദ്ധാണ്. മുണ്ട്ര് എന്ന ചിത്രത്തിന് ശേഷം ഐശ്വര്യ ധനുഷ് സംവിധാനം ചെയ്യുന്ന 'വെയ് രാജ വെയ്' എന്ന ചിത്രത്തിലാണ് പ്രിയ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെയും സംഗീത സംവിധായകന്‍ അനിരുദ്ധാണ്.


Click it and Unblock the Notifications