»   » ചാനല്‍ അവതാരകനെ അസഭ്യം പറഞ്ഞ ആര്‍ട്ടിസ്റ്റ് അനിതയുടെ പഴയ ചരിത്രം തുറന്ന് പറഞ്ഞ് മലയാളി യുവാവ്!

ചാനല്‍ അവതാരകനെ അസഭ്യം പറഞ്ഞ ആര്‍ട്ടിസ്റ്റ് അനിതയുടെ പഴയ ചരിത്രം തുറന്ന് പറഞ്ഞ് മലയാളി യുവാവ്!

Posted By: സാൻവിയ
Subscribe to Filmibeat Malayalam

ചാനല്‍ അവതാരകന്‍ വിനുവിനെ ചീത്ത പറഞ്ഞ നടി അനിതയെ നാണംകെടുത്തികൊണ്ടുള്ള മലയാളി യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പ്രമുഖ ചാനല്‍ അവതാരകന്റെ വീട്ടുകാരെയടക്കം മോശം പറഞ്ഞ അനിത നായരുടെ പഴയ ചരിത്രം തുറന്ന് പറഞ്ഞാണ് നടിയെ സോഷ്യല്‍ മീഡിയയിലൂടെ യുവാവ് നാണം കെടുത്തിയത്.

യുവാവിന്റെ വീഡിയോയ്ക്ക് ഒട്ടേറെ കമന്റെുകളാണ് വരുന്നത്. ചാനല്‍ അവതാരകന്‍ വിനുവിനോട് പറഞ്ഞതിലും വലിയ കമന്റുകളാണ് വീഡിയോയ്ക്ക് നടിയുടെ പ്രതികരണത്തിനെതിരായി എത്തുന്നത്. ആര്‍ട്ടിസ്റ്റ് അനിതയെ നാറ്റിച്ചു എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ പ്രചരിക്കുന്നത്.

ദിലീപിനെതിരായ വളച്ചൊടിക്കലുകള്‍

നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് വളച്ചൊടിച്ച റിപ്പോര്‍ട്ടുകളാണ് വിനു അവതരിപ്പിച്ചതെന്ന് പറഞ്ഞാണ് അനിതയുടെ പ്രതികരണം. ദിലീപേട്ടന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ കോടതി നല്‍കും. കുറ്റക്കാരനാണെന്ന് തെളിഞ്ഞതിന് ശേഷം ഈ ആവേശം കാണിച്ചോ എന്ന് അനിത പറയുന്നു.

ആര്‍ട്ടിസ്റ്റ് അനിതയ്ക്ക് എന്ത് അര്‍ഹത

പ്രമുഖ ചാനലിലെ വാര്‍ത്താ അവതാരകനെ തെറി വിളിക്കാന്‍ സീരിയല്‍ നടിയായ ഇവര്‍ക്ക് എന്ത് അര്‍ഹതയാണുള്ളതെന്ന് യുവാവ് ചോദിക്കുന്നു. മുമ്പും നടിയുടെ തോന്ന്യാസങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കണ്ടിട്ടുള്ളതാണെന്നും യുവാവ് തുറന്ന് അടിച്ചു.

ലോകത്തില്ലാത്ത തെറി

നേരത്തെ ചാനലിലെ കുക്കറി ഷോയില്‍ നിന്ന് ഒഴിവാക്കി എന്ന് പറഞ്ഞ് ഈ നടി തന്നെ അവിടെയുള്ളവരെ തെറി വിളിക്കുന്ന വീഡിയോ എല്ലാവരും കണ്ടിട്ടുള്ളത്. ലോകത്തില്ലാത്ത തെറിയാണ് അന്ന് ഈ നടി സ്റ്റുഡിയോയില്‍ വെച്ച് നടത്തിയത്.

നടിയുടെ വേഷം

സീരിയലിലെ നടിയുടെ വേഷത്തെ കുറിച്ചും യുവാവ് തുറന്നടിച്ച് പറയുന്നുണ്ട്. ആക്രമത്തിനിരയായ ഒരു സ്ത്രീയെ മനസിലാക്കാന്‍ കഴിയാത്ത ഈ നടിയെ പോലുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തുന്ന പ്രചരണങ്ങള്‍ ഒരിക്കലും കേരളത്തിലെ ആളുകള്‍ കേട്ട് നില്‍ക്കില്ലെന്നും യുവാവ് പറയുന്നു.

മാധ്യമങ്ങളുടെ ഇടപ്പെടല്‍

മാധ്യമങ്ങളുടെ ഇടപ്പെടലാണ് യഥാര്‍ത്ഥത്തില്‍ ഇത്തരം കാര്യങ്ങള്‍ മനസിലാക്കാന്‍ സഹായിക്കുന്നതെന്ന് യുവാവ് പറയുന്നു. മുമ്പും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുള്ളതായും യുവാവ് പറയുന്നുണ്ട്.

യുവാവിന്റെ വീഡിയോ

ചാനല്‍ അവതാരകനെ ചീത്ത പറഞ്ഞ നടി അനിതയ്ക്ക് മലയാളി യുവാവ് നല്‍കിയ മറുപടി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ഷോയ്ക്കിടെയുണ്ടായത്

ഷോയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധിച്ച് അനിതാ നായര്‍ സ്റ്റുഡിയോയില്‍ എത്തി പൊട്ടിതെറിച്ചത്.

നടിക്കില്ലാത്ത കുഴപ്പം -അനിത

ആക്രമിക്കപ്പെട്ട നടി ഇന്നുവരെ ദിലീപേട്ടന്റെ പേര് പറഞ്ഞിട്ടില്ലെന്ന് നടി അനിത വീഡിയോയിലൂടെ പറഞ്ഞു. എന്നിട്ടും ആ നടിക്കില്ലാത്ത ആവേശം എന്തിനാടോ തനിക്ക്. താന്‍ പറയുന്നത് കേട്ടാല്‍ തോന്നും തന്റെ പെണ്ണുമ്പിള്ളയെയാണ് ദിലീപേട്ടന്‍ പീഡിപ്പിച്ചതെന്ന്. തന്റെ പെണ്ണുമ്പിള്ളയെയാണ് ഇങ്ങനെ പീഡിപ്പിച്ചതെങ്കില്‍ താന്‍ ഇങ്ങനെ വന്നിരുന്ന് വാര്‍ത്ത വായിക്കുമോ- നടി അനിതയുടെ വീഡിയോ പ്രതികരണം.

English summary
Anitha Nair controversy video reply.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam