»   » എന്തു തോന്ന്യാസവും എഴുതുന്ന മാധ്യമങ്ങളുടെ അവസ്ഥയില്‍ വേദനയുണ്ട്: അഞ്ജലി

എന്തു തോന്ന്യാസവും എഴുതുന്ന മാധ്യമങ്ങളുടെ അവസ്ഥയില്‍ വേദനയുണ്ട്: അഞ്ജലി

Posted By: Rohini
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ നടി അഞ്ജലിയുടെ പേര് എന്നും ഗോസിപ്പ് കോളത്തില്‍ മുന്നിലാണ്. അമ്മയും സംവിധായകനുമായുള്ള പ്രശ്‌നങ്ങളും അതേ തുടര്‍ന്നുള്ള ഒളിച്ചോട്ടവുമൊക്കെ കഴിഞ്ഞ് ഇപ്പോള്‍ അഞ്ജലിയുടെ വിവാഹ വാര്‍ത്തകള്‍ക്കാണ് ഗോസിപ്പു കോളത്തില്‍ സ്ഥാനം.

സകലകലാവല്ലവന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനായി അമേരിക്കയിലെത്തിയ അഞ്ജലിയോട് ഒരു വിദേശി പ്രണായാഭ്യര്‍ത്ഥന നടത്തിയെന്നും നടി അയാളെ രഹസ്യമായി വിവാഹം ചെയ്തു എന്നും വാര്‍ത്തകളുണ്ടായിരുന്നു.

എന്നാലിപ്പോള്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഞ്ജലി. എന്തു തോന്ന്യാസവും എഴുതി പിടിപ്പിയ്ക്കുന്ന ഇന്നത്തെ മാധ്യമങ്ങളുടെ അവസ്ഥയില്‍ വേദനയുണ്ടെന്ന് അഞ്ജലി പറയുന്നു. തുടര്‍ന്ന് വായിക്കൂ, ചിത്രങ്ങളിലൂടെ...

എന്തു തോന്ന്യാസവും എഴുതുന്ന മാധ്യമങ്ങളുടെ അവസ്ഥയില്‍ വേദനയുണ്ട്

അഞ്ജലി പ്രണയത്തിലാണെന്നാണ് ആദ്യം വാര്‍ത്തകള്‍ വന്നത്. സിനിമാ ഷൂട്ടിങിന് അമേരിക്കയിലെത്തിയപ്പോള്‍ അവിടെ വച്ച് അമേരിക്കന്‍ സ്വദേശി അഞ്ജലിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയും ഇരുവരും പ്രണയത്തിലായെന്നും വാര്‍ത്തകള്‍ വന്നു.

എന്തു തോന്ന്യാസവും എഴുതുന്ന മാധ്യമങ്ങളുടെ അവസ്ഥയില്‍ വേദനയുണ്ട്

പിന്നെ കേട്ടത് അഞ്ജലി ഇയാളെ രഹസ്യമായി വിവാഹം ചെയ്തു എന്നാണ്. നടി ഇടയ്ക്കിടെ അമേരിക്കയില്‍ പോകുന്നതിനെ ചൂണ്ടികാണിച്ചാണ് ചില പ്രമുഖ തമിഴ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്

എന്തു തോന്ന്യാസവും എഴുതുന്ന മാധ്യമങ്ങളുടെ അവസ്ഥയില്‍ വേദനയുണ്ട്

അഞ്ജലിയുടെ പ്രണയം മാത്രമല്ല, തടിയെ കുറിച്ചും ഗോസിപ്പ് വന്നു. തൈറോയ്ഡുമായി ബന്ധപ്പെട്ട അസുഖമുള്ളതുകൊണ്ടാണത്രെ നടി തടി വച്ചത്.

എന്തു തോന്ന്യാസവും എഴുതുന്ന മാധ്യമങ്ങളുടെ അവസ്ഥയില്‍ വേദനയുണ്ട്

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് അഞ്ജലി. സത്യാവസ്ഥ അറിഞ്ഞ് വേണം ജനങ്ങള്‍ക്ക് വാര്‍ത്ത കൊടുക്കാന്‍ എന്നാണ് അഞ്ജലി മാധ്യമങ്ങളോട് പറയുന്നത്.

എന്തു തോന്ന്യാസവും എഴുതുന്ന മാധ്യമങ്ങളുടെ അവസ്ഥയില്‍ വേദനയുണ്ട്

ഇത്തരം വാര്‍ത്തകളില്‍ ഒരു സത്യവുമില്ലെന്നും എന്തു തോന്ന്യാസവും എഴുതി പിടിപ്പിയ്ക്കുന്ന ഇന്നത്തെ മാധ്യമങ്ങളുടെ അവസ്ഥയില്‍ വേദനയുണ്ടെന്ന് അഞ്ജലി പറയുന്നു.

എന്തു തോന്ന്യാസവും എഴുതുന്ന മാധ്യമങ്ങളുടെ അവസ്ഥയില്‍ വേദനയുണ്ട്

ടെലിവിഷന്‍ പത്ര മാധ്യങ്ങളോട് എനിക്ക് ഒരു ബഹുമാനമുണ്ട്. അവരുമായി ഒരു അപരിചിത ബന്ധം പുലര്‍ത്താന്‍ തീരെ താല്‍പര്യമില്ല- അഞ്ജലി പറഞ്ഞു.

English summary
Anjali has clarified on rumours about her secret wedding, confirming that she is not married

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam