For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റിലീസിങ്ങിനൊരുങ്ങി പൃഥ്വിരാജ്-അഞ്ജലി മേനോന്‍ സിനിമ! ചിത്രത്തിന് റെക്കോര്‍ഡ് സാറ്റലൈറ്റ് തുക

    By Midhun
    |

    ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന മെഗാഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ സംവിധായകയാണ് അഞ്ജലി മേനോന്‍. ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷം പൃഥിരാജിനെ നായകനാക്കിയാണ് അഞ്ജലി മേനോന്‍ സിനിമയൊരുക്കുന്നത്. മഞ്ചാടിക്കുരു എന്ന ചിത്രത്തിനു ശേഷം ഈ കൂട്ടുക്കെട്ട് ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഇതുവരെയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

    ലാലേട്ടന്റെ തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയ്യേറ്ററുകളിലേക്ക്! 4കെ റെസല്യൂഷനില്‍ റിലീസ് ഉടന്‍

    ഒരിടവേളയ്ക്കു ശേഷം നസ്രിയ ഫഹദും ഈ ചിത്രത്തിലൂടെ തിരിച്ചെത്തുന്നുണ്ട്. ചിത്രത്തില്‍ പൃഥിരാജിന്റെ അനിയത്തിയായാണ് നസ്രിയ എത്തുന്നത്. അഞ്ജലി മേനോന്‍-പൃഥ്വിരാജ്‌ ചിത്രം ജൂലായില്‍ തിയ്യേറ്ററുകളിലെത്തുമെന്നാണ് അറിയുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

    anjali menon-prithviraj

    മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ ആറര കോടി രൂപയ്ക്ക് സിനിമയുടെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൃഥിയ്ക്കും നസ്രിയയ്ക്കും പുറമെ നടി പാര്‍വതിയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സംവിധായകന്‍ രഞ്ജിത്താണ് പൃഥ്വിയുടെയും നസ്രിയയുടെയും അച്ഛനായി വേഷമിടുന്നത്.

    prithviraj-anjali menon film

    ബോളിവുഡ് താരം അതുല്‍ കുല്‍ക്കര്‍ണിയും ചിത്രത്തില്‍ നിര്‍ണായക വേഷത്തിലെത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് മേനോന്‍,റോഷന്‍ മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. രജപുത്ര ഫിലിംസിന്റെ ബാനറില്‍ എം രഞ്ജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഊട്ടിയിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ബാംഗ്ലൂര്‍ ഡേയ്‌സിനു ശേഷമുളള അഞ്ജലി മേനോന്‍ ചിത്രത്തിനായി വളരെധികം ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

    പശുവിനെ കേന്ദ്ര കഥാപാത്രമാക്കിയതിന് എ സര്‍ട്ടിഫിക്കറ്റ്! സെന്‍സര്‍ ബോര്‍ഡ് വക പ്രതികാരം ഇങ്ങനെ!

    മാമാങ്കത്തില്‍ സ്‌ത്രൈണ ഭാവത്തില്‍ മമ്മൂക്ക! വൈറലായി പുതിയ ഫാന്‍ മേയ്ഡ് പോസ്റ്റര്‍! കാണൂ

    English summary
    anjali menon-pritviraj movie gets record satelite
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X