»   » അഞ്ജലി മേനോന്‍ പറ്റിച്ചേ... ഈ ചിത്രം എന്താണെന്ന് പറയാമോ?

അഞ്ജലി മേനോന്‍ പറ്റിച്ചേ... ഈ ചിത്രം എന്താണെന്ന് പറയാമോ?

Posted By: Rohini
Subscribe to Filmibeat Malayalam

നല്ലൊരു എഴുത്തുകാരിയാണ് അഞ്ജലി മേനോന്‍. കാണുന്നതെന്തിനെയും കലാപരമായി സമീപിയ്ക്കുന്ന സംവിധായിക കൂടെയാണ്. അഞ്ജലി മേനോന്റെ കലാവാസന ഫേസ്ബുക്കില്‍ ഇപ്പോള്‍ വൈറലാകുകയാണ്.

തന്റെ തിരക്കഥ മോശമാണെന്ന് പറഞ്ഞ പ്രതാപ് പോത്തന് മറുപടിയുമായി അഞ്ജലി മേനോന്‍

ദിവസങ്ങള്‍ക്ക് മുമ്പ് അഞ്ജലി മേനോന്‍ ഫേസ്ബുക്കില്‍ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഒരു കലാരൂപം പോലെ തോന്നിയ്ക്കുന്ന ആ ചിത്രത്തെ വ്യാഖ്യാനിക്കാന്‍ സംവിധായിക ആവശ്യപ്പെട്ടു. തുടര്‍ന്ന് വായിക്കാം

ഇത് വ്യാഖ്യാനിക്കാമോ?

ഈ ചിത്രമാണ് അഞ്ജലി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇത് വ്യാഖ്യാനിക്കാന്‍ സംവിധായിക ആവശ്യപ്പെട്ടു.

കിളിക്കുഞ്ഞിന്റെ കാത്തിരിപ്പോ, ബുദ്ധന്റെ ചിത്രമോ

പിന്നെ കമന്റുകളുടെ ഒരു ചാകരയായിരുന്നു. ബുദ്ധന്റെ ചിത്രത്തിന്റെ മറ്റൊരു പതിപ്പ്, അമ്മയെ കാത്തിരിയ്ക്കുന്ന കിളിക്കുഞ്ഞ്, പ്രായം ചെന്ന സ്ത്രീ കമന്റുകളും വ്യാഖ്യാനങ്ങളും അങ്ങനെ നീണ്ടു.

സത്യത്തില്‍ എന്താണത്?

എന്നാല്‍ സത്യം ഇതൊന്നുമല്ലായിരുന്നു. മുംബൈയില്‍ വച്ച് അഞ്ജലി കയറിയ ഒരു ലിഫ്റ്റിന്റെ പൊട്ടിപ്പൊളിഞ്ഞു കിടന്ന തറയുടെ ദൃശ്യമായിരുന്നു അത്.

അഞ്ജലി തന്നെ വിശദീകരിച്ചു

ഇതാണ് യഥാര്‍ത്ഥ ചിത്രം. അഞ്ജലി തന്നെ അത് വിശദീകരിച്ചു.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Anjali Menon's facebook post goes viral

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam