»   » സെറ്റില്‍ വൈകിയെത്തി, അഞ്ജലിയെ സിനിമയില്‍ നിന്നും പുറത്താക്കി

സെറ്റില്‍ വൈകിയെത്തി, അഞ്ജലിയെ സിനിമയില്‍ നിന്നും പുറത്താക്കി

Posted By: Rohini
Subscribe to Filmibeat Malayalam

അങ്ങാടി തെരു എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അഞ്ജലി. എന്നാല്‍ പിന്നീട് താരം വാര്‍ത്തകളില്‍ നിറഞ്ഞത് ഓരോ വിവാദങ്ങളുടെ പേരിലാണ്.

അമ്മയുമായുള്ള കുടുംബ പ്രശ്‌നത്തിന്റെ പേരിലും, സംവിധായകരുമായുള്ള വഴക്കിന്റെ പേരിലും തുണി കുറഞ്ഞതിന്റെ പേരിലും അഞ്ജലി വിവാദങ്ങളില്‍ നിറഞ്ഞു.

ഇപ്പോഴിതാ ഷൂട്ടിങ് ലൊക്കേഷനില്‍ വൈകി എത്തിയതിന്റെ പേരില്‍ നടിയെ സിനിമയില്‍ നിന്നും പുറത്താക്കിയിരിയ്ക്കുന്നു. ചക്രവര്‍ത്തി എന്ന കന്നട ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലാണ് സംഭവം

സെറ്റില്‍ വൈകിയെത്തി, അഞ്ജലിയെ സിനിമയില്‍ നിന്നും പുറത്താക്കി

ഷൂട്ടിങ് ലൊക്കേഷനില്‍ വൈകി എത്തിയ കാരണത്താല്‍ നായികയെ ചിത്രത്തില്‍ നിന്നും പുറത്താക്കി.

സെറ്റില്‍ വൈകിയെത്തി, അഞ്ജലിയെ സിനിമയില്‍ നിന്നും പുറത്താക്കി

ദര്‍ശന്‍ നായകനാകുന്ന കന്നട ചിത്രമായ ചക്രവര്‍ത്തിയൂടെ ഷൂട്ടിങ് ബംഗലൂരുവില്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്. സെറ്റെല്ലാം ഒരുക്കി നായകനും സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകരും നായികയ്ക്കായി കാത്തിരുന്നത് മണിക്കൂറുകളോളമാണ്

സെറ്റില്‍ വൈകിയെത്തി, അഞ്ജലിയെ സിനിമയില്‍ നിന്നും പുറത്താക്കി

ഷൂട്ടിങ് ലൊക്കേഷനില്‍ അഞ്ജലി വൈകി എത്തുന്നത് പതിവ് സംഭവമാണത്രെ. ഇതിലും കൂടുതല്‍ സഹിക്കാന്‍ കഴിയില്ല എന്ന് പറഞ്ഞാണ് സംവിധായകന്‍ നായികയെ മാറ്റിയത്

സെറ്റില്‍ വൈകിയെത്തി, അഞ്ജലിയെ സിനിമയില്‍ നിന്നും പുറത്താക്കി

തന്റെ പേരില്‍ സംവിധായകന്‍ ഒച്ചയെടുത്ത് സംസാരിക്കാന്‍ തുടങ്ങിയതോടെ മെല്ലെ അഞ്ജലിയും സ്ഥലം വിട്ടു

സെറ്റില്‍ വൈകിയെത്തി, അഞ്ജലിയെ സിനിമയില്‍ നിന്നും പുറത്താക്കി

ദീപ സന്നദി അഞ്ജലിയ്ക്ക് പകരം ചിത്രത്തില്‍ നായികയായി അഭിനയിക്കും എന്നാണ് പുതിയ വാര്‍ത്ത.

English summary
Anjali ousted from Kannada film for turning up late for the shoot

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam