»   » എംജി ശ്രീകുമാറിനെ അനൂപ് മേനോന്‍ ഒതുക്കുന്നു

എംജി ശ്രീകുമാറിനെ അനൂപ് മേനോന്‍ ഒതുക്കുന്നു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/gossips/anoop-menon-try-overthrow-mg-sreekumar-2-102252.html">Next »</a></li></ul>
MG Sreekumar-Anoop Menon
മിനി സ്‌ക്രീനില്‍ അവതാരകനായി തിളങ്ങിയിരുന്ന അനൂപ് മേനോനെ വെള്ളിത്തിരയിലെത്തിച്ചതിന്റെ ക്രെഡിറ്റ് സംവിധായകന്‍ വിനയനാണ്. കാട്ടുചെമ്പകം എന്ന ചിത്രം ശ്രദ്ധയ്ക്കപ്പെട്ടില്ലെങ്കിലും ചിത്രം അനൂപ് മേനോന് ഗുണം ചെയ്തു. കാട്ടുചെമ്പകത്തിന് ശേഷം അനൂപിനെ നായകനാക്കാന്‍ സംവിധായകരൊന്നും മിനക്കെട്ടില്ലെങ്കിലും സൂപ്പര്‍താര സിനിമകളില്‍ സഹതാരമായി നിന്ന് അനൂപ് മലയാളത്തില്‍ തന്റേതായൊരു ഇടം സൃഷ്ടിച്ചെടുത്തു.

സഹനായകനായും മറ്റും താന്‍ അഭിനയിച്ച സിനിമകള്‍ ഹിറ്റായതോടെ അത് തന്റെ കൂടി കഴിവു കൊണ്ടാണെന്ന് അനൂപ് കരുതിയിരുന്നു. നായകനായി അഭിനയിക്കാന്‍ നടന്‍ താത്പര്യം കാണിച്ചെങ്കിലും അതിനുള്ള ധൈര്യം സംവിധായകര്‍ക്കുണ്ടായില്ല. എന്നാല്‍ മോഹന്‍ലാലിനൊപ്പമുള്ള പ്രണയവും ജയസൂര്യയ്‌ക്കൊപ്പമുള്ള ബ്യൂട്ടിഫുള്ളും അനൂപിന് ബ്രേക്കായി.

ആ സിനിമകള്‍ ശ്രദ്ധിയ്ക്കപ്പെട്ടത് അനൂപിന് നായകപദവിയിലേക്കുള്ള ചവിട്ടുപടികളായി മാറി. ഇങ്ങനെ പ്രശസ്തിയുടെ ഉയരങ്ങളിലേക്ക് കുതിയ്ക്കുന്ന മേനോനെതിരെ ഗുരുതരമായ ചില ആരോപണങ്ങള്‍ ചലച്ചിത്രരംഗത്ത് ഉയരുകയാണ്. തന്റെ ഇംഗീതങ്ങള്‍ക്ക് അനുസരിച്ച് ഇഷ്ടക്കാരെ ഒഴിവാക്കുകയും അല്ലാത്തവരെ ഒഴിവാക്കുകയും ചെയ്യുന്നുവെന്നൊരു ആരോപണമാണ് അനൂപിനെതിരെ ഉയരുന്നത്.

പ്രമുഖ ചലച്ചിത്രവാരികയായ 'സിനിമാമംഗള'മാണ് അനൂപിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ എംജി ശ്രീകുമാറിനെ ഒതുക്കാന്‍ അനൂപ് ശ്രമം നടത്തിയെന്ന് വാരിക ആരോപിയ്ക്കുന്നു. അനൂപ് നായകനാക്കി കുമാര്‍ നന്ദ സംവിധാനം ചെയ്ത മുല്ലശേരി മാധവന്‍കുട്ടി നേമം പിഒ എന്ന സിനിമയുടെ നിര്‍മാണത്തിനിടെയായിരുന്നേ്രത സംഭവം.
അടുത്ത പേജില്‍
അനൂപ് എന്നെ വെട്ടിമാറ്റും-എംജി ശ്രീകുമാര്‍

<ul id="pagination-digg"><li class="next"><a href="/gossips/anoop-menon-try-overthrow-mg-sreekumar-2-102252.html">Next »</a></li></ul>
English summary
Anoop Menon was first noted in films, in Vinayan's Kaattu Chembakam. He shot into huge acclaim as a scenarist with Beautiful,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam