അനൂപ് എന്നെ വെട്ടിമാറ്റും-എംജി ശ്രീകുമാര്‍

By Ajith Babu

Next »

« Previous

MG Sreekumar
മുല്ലശേരി മാധവന്‍ കുട്ടിയുടെ സംഗീത സംവിധാനത്തിന്റെ ചുമതല എംജി ശ്രീകുമാറിനെ ഏല്‍പ്പിയ്ക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇതേപ്പറ്റി സംസാരിയ്ക്കാന്‍ ചെന്ന സംവിധായകനോടും നിര്‍മാതാവിനോടും എംജി ശ്രീകുമാര്‍ പറഞ്ഞതിങ്ങനെ-നിങ്ങള്‍ തീരുമാനിച്ചാലും അനൂപ് മേനോന്‍ എന്നെ ഒഴിവാക്കും.

അതൊന്നും സംഭവിയ്ക്കില്ലെന്ന് നിര്‍മാതാവ് പറഞ്ഞെങ്കിലും എംജിയെ അനൂപ് മേനോന്‍ വെട്ടിമാറ്റിയെന്ന് തന്നെ വാരിക എഴുതുന്നു. തുടര്‍ന്ന് തനിയ്ക്ക് താതപര്യമുള്ള മറ്റൊരാളെ സംഗീതസംവിധായകനായി തീരുമാനിയ്ക്കുകയായിരുന്നു. കാര്യങ്ങള്‍ അവിടെയും നിന്നില്ല. കുമാര്‍ നന്ദയെ മാറ്റി നിര്‍ത്തി ചിത്രത്തിന്റെ സംവിധാനവും നടന്‍ ഏറ്റെടുക്കുകയായിരുന്നുവത്രേ. പോസ്റ്ററില്‍ സംവിധായകനായി അനൂപിന്റെ പേരുവയ്ക്കാന്‍ പറഞ്ഞെങ്കിലും പടം പൊട്ടുമെന്ന് അറിയാവുന്നത് കൊണ്ട് അതുചെയ്തില്ല. സിനിമയുടെ ഷൂട്ടിങ് കഴിയുന്നതു വരെ സംവിധായകന്‍ അപമാനിയ്ക്കപ്പെട്ട അവസ്ഥയിലായിരുന്നുവെന്നും ലേഖനത്തിലുണ്ട്.

ഇതേ സിനിമയുടെ തിരക്കഥാരചനയിലും അനൂപ് കൈകടത്തിയെന്ന് ആരോപണമുയരുന്നുണ്ട്. നടന്റെ സുഹൃത്തായ സ്വാതി ഭാസ്‌ക്കറായിരുന്നു മുല്ലശേരി മാധവന്‍ കുട്ടിയുടെ തിരക്കഥ ഒരുക്കിയത്. നേരത്തെ സ്വാതി സംവിധാനം ചെയ്ത കറന്‍സിയിലും അനൂപ് വേഷമിട്ടിരുന്നു. സിനിമയെക്കുറിച്ച് നല്ല കാഴ്ചപ്പാടുള്ള സ്വാതിയുടെ തിരക്കഥാരചനയില്‍ അനൂപ് കൈകടത്തിയെങ്കിലും സൗഹൃദത്തിന്റെ പേരില്‍ അതൊരു വിഷയമാക്കാനോ പരാതി പറയാനോ സ്വാതി തയാറായില്ല.

സിനിമയുടെ എല്ലാമേഖലയിലും കൈകടത്തിയിട്ടും മുല്ലശേരി മാധവന്‍കുട്ടി നേമം പിഒ ബോക്‌സ് ഓഫീസില്‍ തകര്‍ന്നത് അനൂപ് മേനോന് വലിയ ക്ഷീണം തന്നെയായിരുന്നു. എന്നാല്‍ ഈ തിരിച്ചടികളെ മറയ്ക്കാന്‍ മറ്റൊരു തന്ത്രമാണ് അനൂപ് പയറ്റിയത്.
അടുത്ത പേജില്‍
അനൂപ് പടങ്ങള്‍ പൊട്ടുന്നു; നിര്‍മാതാക്കള്‍ വെട്ടില്‍

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X