വിജയിനെ തൃഷ സമാധാനത്തോടെ ജീവിക്കാൻ വിടണം, എന്തിനിങ്ങനെ ചെയ്യുന്നെന്ന് മനസിലാകുന്നില്ല: അന്തനൻ

വിജയും തൃഷയുമാണ് കോളിവുഡിൽ ഇപ്പോൾ സജീവ ചർച്ച. കഴിഞ്ഞ ദിവസമായിരുന്നു വിജയുടെ 51ാം പിറന്നാൾ ദിനം. നിരവധി പേർ വിജയ്ക്ക് ആശംസകൾ അറിയിച്ചെങ്കിലും തൃഷയുടെ പിറന്നാളാശംസയാണ് ഏറ്റവും കൂടുതൽ ചർച്ചയായത്. ഹാപ്പി ബർത്ത്‍ഡേ ബെസ്റ്റസ്റ്റ് എന്നാണ് തൃഷ കുറിച്ചത്. ഒരുമിച്ചുള്ള ഫോട്ടോയും പങ്കുവെച്ചു. സഹപ്രവർത്തകരിൽ ആരോടും വിജയ് ഇത്ര അടുത്ത് ഇടപഴകുന്നത് ആരാധകർ കണ്ടിട്ടില്ല. ഇരുവരും അടുപ്പത്തിലാണോ എന്ന ചോദ്യം വീണ്ടും ഉയർന്ന് വരുന്നുണ്ട്. അടുത്ത കാലത്താണ് വിജയിനെയും തൃഷയെയും വീണ്ടും ഒരുമിച്ച് കാണാൻ തുടങ്ങിയത്.

2008 ൽ ഒരുമിച്ച് അഭിനയിക്കുന്നത് നിർത്തിയ ഇരുവരും പിന്നീട് 15 വർഷങ്ങൾക്ക് ശേഷം ലിയോയിൽ ഒന്നിച്ചെത്തി. ഇതിനിടെ വിജയ് ഭാര്യ സം​ഗീതയുമായി അകന്ന് കഴിയുകയാണെന്ന സംസാരങ്ങളും വന്നു. തൃഷയെ വിമർശിച്ച് സംസാരിക്കുകയാണിപ്പോൾ തമിഴ് ഫിലിം ജേർണിലിസ്റ്റ് അന്തനൻ. തൃഷ് വിജയ്ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തത് തെറ്റാണെന്ന് അന്തനൻ തന്റെ യൂട്യൂബ് ചാനലിൽ പറയുന്നു.

Trisha  Vijay

രാഷ്ട്രീയ മേഖലയിലേക്ക് ശ്രദ്ധ കൊടുക്കുകയാണ് വിജയ്. ഈ സമയത്ത് വിജയെക്കുറിച്ച് ​ഗോസിപ്പുകൾ വരുന്ന കാര്യമാണ് തൃഷ ചെയ്തത്. പിറന്നാൾ ആശംസ അറിയിക്കാം. സംശയം തോന്നുന്ന വാക്കുകളോടെ നല്ല ഒരു ഫോട്ടോ ഇൻസ്റ്റയിൽ ഇടുമ്പോൾ അത് പല സന്ദേഹങ്ങൾക്കും വിവാദങ്ങൾക്കും കാരണമാകും. അത് മോശപ്പേരാണ് വിജയ്ക്ക് ഉണ്ടാക്കുന്നത്. എങ്ങനെയുള്ള ആളാണെന്ന് കണ്ടോ, സ്വന്തം ഭാര്യ പിറന്നാൾ ആശംസ അറിയിച്ചോ എന്നെല്ലാം ചോദ്യങ്ങൾ വരുന്നുണ്ട്.

ഇങ്ങനെയാെരു സംസാരമുണ്ടാക്കുന്ന പ്രവൃത്തിയാണ് തൃഷ ചെയ്തത്. വെറുതെയിരുന്നിരുന്നെങ്കിൽ ഇത്തരം ചോദ്യങ്ങൾ വരില്ലായിരുന്നു. എന്തുകൊണ്ടാണ് ഇത്തരം കാര്യങ്ങൾ അവർ ചെയ്യുന്നതെന്ന് മനസിലാകുന്നില്ല. വിജയ്ക്കൊപ്പം അഭിനയിച്ച നടിമാരെല്ലാം ഫോണിൽ ആശംസകൾ അറിയിച്ചു. അത് ഇൻസ്റ്റയിൽ ഇ‌ടുമ്പോൾ ആയിരം ചോദ്യങ്ങൾ വരും. പ്രത്യേകിച്ചും തൃഷ അങ്ങനെ ചെയ്യുമ്പോൾ ട്രോൾ മെറ്റീരിയലാകുന്നു. വിമർശനം വരുന്നു. അതിനാൽ വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണമെന്ന് അന്തനൻ പറയുന്നു. തൃഷയുടെ പിറന്നാളാംശംസയെക്കുറിച്ച് വന്ന വാർത്ത അമ്മ ഉമ കൃഷ്ണൻ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ലൗ ഇമോജികളോടെ പങ്കുവെച്ചിട്ടുണ്ട്.

Trisha  Vijay

ഹിറ്റ് ജോഡിയാണ് തൃഷയും വിജയും. 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ നിരവധി ഹിറ്റുകൾ ഈ കൂട്ടുകെട്ടിൽ വന്നു.
എന്നാൽ 2008 ൽ പുറത്തിറങ്ങിയ കുരുവി എന്ന സിനിമയ്ക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്നത് താരങ്ങൾ നിർത്തി. പിന്നീട് തൃഷയ്ക്ക് കരിയറിൽ മോശം സമയമായിരുന്നു. എന്നാൽ വിണ്ണെെത്താണ്ടി വരുവായ എന്ന ചിത്രത്തിലൂടെ തൃഷ താരമൂല്യം നിലനിർത്തി.

മറുവശത്ത് വിജയ് തമിഴകത്തെ താരരാജാവായി മാറി. 2015 ൽ തൃഷ വിവാഹിതയാകാൻ തീരുമാനിച്ചതാണ്. വിവാഹ നിശ്ചയവും കഴിഞ്ഞു. എന്നാൽ പിന്നീട് ഈ ബന്ധം വേണ്ടെന്ന് വെച്ചു. വിവാഹിതയാകുന്നില്ലേ എന്ന ചോദ്യങ്ങൾ തൃഷയ്ക്ക് നേരെ ഇപ്പോഴും വരാറുണ്ട്. ല്ല. വിവാഹ മോചനത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും അനുയോജ്യനായ ആളെ കണ്ടാലേ വിവാഹം ചെയ്യൂ എന്നുമാണ് തൃഷ മുമ്പൊരിക്കൽ പറഞ്ഞത്.

41 കാരിയാണ് തൃഷ. 2025 ൽ തൃഷയ്ക്ക് തു‌ടരെ റിലീസുകളാണ്. ഐഡന്റിറ്റി, വിടാമുയർച്ചി, ​ഗുഡ് ബാഡ് അ​ഗ്ലി, ത​ഗ് ലെെഫ് എന്നിവയാണ് ഈ വർഷം ഇതുവരെ റിലീസ് ചെയ്ത തൃഷയുടെ സിനിമകൾ. കരിയറിലെ മികച്ച സമയത്ത് നിൽക്കുമ്പോഴാണ് തൃഷയെക്കുറിച്ച് ​ഗോസിപ്പുകൾ വരുന്നത്. നടി ഇതുവരെയും വിജയുമായി ചേർത്തുള്ള ​ഗോസിപ്പുകളോട് പ്രതികരിച്ചിട്ടില്ല.

Read more about: trisha vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X