രവി മോ​ഹനെ പോലെ രജിനികാന്തും ഡിവോഴ്സിന് ശ്രമിച്ചു; അന്ന് ലത ചെയ്തത്; ചർച്ചയായി വാക്കുകൾ

അടുത്ത കാലത്ത് തമിഴകം കണ്ട‌ വലിയ വിവാദങ്ങളിലൊന്നായി മാറിയിരിക്കുകയാണ് രവി മോഹനും ആരതി രവിയും തമ്മിലുള്ള പ്രശ്നം. ആരതിയും അമ്മ സുജാത വിജയകുമാറും തന്നെ സാമ്പത്തികമായി ചൂഷണം ചെയ്തെന്നും മാനസികവും ശാരീരികവുമായ ഉപദ്രവങ്ങൾ ഉണ്ടായെന്നും രവി മോഹൻ പറയുന്നു. ​വീട് വിട്ടിറങ്ങിയ ജയം രവി ഇപ്പോൾ ​ഗായിക കെനീഷ ഫ്രാൻസിസുമായി പ്രണയത്തിലാണ്. അതേസമയം രവി മോഹനുമായി നിയമപരമായി പിരിയുന്നത് വരെ താൻ ഭാര്യയാണെന്നും മക്കളുടെ ഉത്തരാവിത്വങ്ങളിൽ നിന്ന് പോലും രവി മോഹൻ ഒഴിഞ്ഞ് മാറിയെന്നും ആരതി രവി പറയുന്നു.

സംയമന ചർച്ചകൾക്ക് പല തവണ ശ്രമിച്ചെങ്കിലും രവി കാണാൻ തയ്യാറാകുന്നില്ലെന്നാണ് ആരതി രവി പറയുന്നത്. തമിഴകത്ത് അടുത്ത കാലത്തൊന്നും ഇത്രയും വിവാദമായ വേർപിരിയൽ ഉണ്ടായിട്ടില്ല. ഇരുവരുടെയും വിവാഹമോചനക്കേസ് കോട‌തിയിലാണ്. സ്വകാര്യ വിഷയങ്ങൾ പൊതുമധ്യത്തിലേക്ക് കൊണ്ട് വരേണ്ടിയിരുന്നോ എന്ന ചോദ്യം ഇതിനോടകം വന്നിട്ടുണ്ട്. തമിഴ് മീഡിയകൾ രവി മോഹന്റെയും ആരതിയുടെയും പ്രശ്നം വലിയ ചർച്ചയാക്കുന്നുണ്ട്. ഇതിനിടെ തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Ravi Mohan  Aarti Ravi

തമിഴകത്ത് മുൻനിരയിലുള്ള പല നടൻമാരും രവി മോഹൻ നേരിടുന്ന പ്രശ്നം വന്നിട്ടുണ്ടെന്ന് അന്തനൻ പറയുന്നു. രണ്ട് മക്കളായ ശേഷം രജിനിയും ഡിവോഴ്സിന് ശ്രമിച്ചിരുന്നു. ഇന്ന് രവി മോ​​ഹനെടുത്ത തീരുമാനം അന്ന് രജിനി എടുത്തതാണ്. ലത നേരെ ബാലചന്ദറിനെ പോയി കണ്ടു. അദ്ദേഹം ഉടനെ വീട്ടിലെത്തി നടനെ ഉപദേശിച്ചു. ബാലചന്ദർ പറഞ്ഞത് രജിനി വേദവാക്യമായി കണ്ടു. സിനിമയിൽ പല ലൗകിക വിഷയങ്ങളും നടക്കും. എന്നാൽ ഭാര്യയുടേത് മറ്റൊരു സ്ഥാനമാണ്. നിന്റെ പാതിയാണവൾ എന്ന് പറഞ്ഞു.

നിനക്കെന്താണോ ആവശ്യം അത് വീട്ടിന് പുറത്ത് വെക്കൂ എന്ന് നല്ല രീതിയിൽ പറഞ്ഞ് മനസിലാക്കി. സിനിമാ രം​ഗത്ത് പല നിർമാതാക്കൾ എന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ട്. രജിനി എന്തുകൊണ്ടാണ് ഇന്ന് സമാധാനപരമായ ജീവിക്കുന്നത്. പ്രായമായപ്പോൾ കുടുംബമാണ് വലുതെന്ന് അദ്ദേഹം മനസിലാക്കി. ഇന്ന് ജീവനോടെയിരിക്കുന്നതിന് കാരണം ഭാര്യയാണെന്ന് രജിനി പറഞ്ഞിട്ടുണ്ടെന്നും അന്തനൻ പറഞ്ഞു.

Ravi Mohan  Aarti Ravi  Rajinikanth

രവി മോഹന്റെ പ്രശ്നത്തിൽ രണ്ട് വശത്ത് നിന്നും ആരോപണങ്ങൾ വരുന്നു. പലരും അഭിപ്രായങ്ങൾ പറയുന്നു. സ്വന്തം കുടുംബത്തിൽ ഇങ്ങനെ സംഭവിച്ചാലേ പക്ഷം പിടിച്ച് സംസാരിക്കുന്നവർക്ക് അതിന്റെ വിഷമം മനസിലാകൂയെന്നും അന്തനൻ പറഞ്ഞു. 1981 ലായിരുന്നു രജിനികാന്ത്-ലത വിവാഹം. കോളേജ് മാ​ഗസിന് വേണ്ടി രജിനികാന്തിന്റെ അഭിമുഖമെടുക്കാനെത്തിയതായിരുന്നു ലത. ഈ പരിചയം പിന്നീട് അടുപ്പമായിരുന്നു. ഇരുവരും വിവാഹവും ചെയ്തു.

ഐശ്വര്യ രജിനികാന്ത്, സൗന്ദര്യ രജിനികാന്ത് എന്നിവരാണ് രജിനികാന്തിന്റെയും ലതയുടെയും മക്കൾ. നടൻ ധനുഷിനെയായിരുന്നു ഐശ്വര്യ വിവാഹം ചെയ്തത്. 2004 ൽ വിവാഹിതരായ ഇരുവരും 2024 ൽ പിരിഞ്ഞു. പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണിതെന്ന് പുറത്ത് വിട്ട പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

സൗന്ദര്യയുടെ ആദ്യ വിവാഹ ബന്ധവും പിരിഞ്ഞതാണ്. വ്യവസായി അശ്വിൻ രാംകുമാറാണ് സൗന്ദര്യയുടെ മുൻ ഭർത്താവ്. 2010 ൽ വിവാഹം ചെയ്ത ഇരുവരും 2017 ൽ പിരിഞ്ഞു. നടനും ബിസിനസുകാരനുമായ വിശാഖൻ വണങ്കമുടിയെ സൗന്ദര്യ രജിനികാന്ത് രണ്ടാമത് വിവാഹം ചെയ്തു.

More from Filmibeat

Read more about: rajinikanth jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X