മലബാറിലെ ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ ആന്റണി വര്‍ഗീസിന്റെ പുതിയ സിനിമ! പ്രഖ്യാപനം ഉടന്‍
അങ്കമാലി ഡയറീസ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായി മാറിയ താരമാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമ നടന്റെ കരിയറില്‍ വലിയ വഴിത്തിരിവാണ് ഉണ്ടാക്കിയിരുന്നത്. അങ്കമാലി ഡയറീസിന് ശേഷമിറങ്ങിയ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രവും ആന്റണിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരി തന്നെ സംവിധാനം ചെയ്ത ജെല്ലിക്കെട്ടാണ് നടന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം. ഇതിനിടെ നടന്റെ പുതിയൊരു സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ കൂടി സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

മലബാറിലെ ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കുന്ന സിനിമയിലാണ് ആന്റണി വര്‍ഗീസ് അഭിനയിക്കുന്നത്. നവാഗതനായ നിഖില്‍ പ്രേംരാജാണ് സിനിമ സംവിധാനം ചെയ്യുന്ന്. കുട്ടന്‍പിളളയുടെ ശിവരാത്രിയില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ച സംവിധായകനാണ് നിഖില്‍. അടുത്തിടെ സിനിമയുടെ കാസ്റ്റിംഗ് കോള്‍ സോഷ്യല്‍ മീഡിയയിലൂടെ അണിയറ പ്രവര്‍ത്തകര്‍ നടത്തിയിരുന്നു.
ഫുട്‌ബോളില്‍ വലിയ താല്‍പര്യമുളള പുതുമുഖങ്ങളെയാണ് ചിത്രത്തിലേക്ക് തേടുന്നത്. നവാഗതനായ ഫായിസ് സിദ്ധിഖാണ് സിനിമയ്ക്ക് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. അച്ചപ്പു മൂവി മാജിക് സിനിമ നിര്‍മ്മിക്കുന്നു. സിനിമയുടെ മറ്റു അണിയറ പ്രവര്‍ത്തകരെക്കുറിച്ചുളള വിവരങ്ങള്‍ ഉടന്‍ പുറത്തുവരുമെന്നാണ് അറിയുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്ത് തന്നെയുണ്ടാകുമെന്നും അറിയുന്നു.


Click it and Unblock the Notifications