»   » ഈ ഫോട്ടോകള്‍ കണ്ടാല്‍ അവസരങ്ങള്‍ താനേ വരും!!! ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവല്‍!!!

ഈ ഫോട്ടോകള്‍ കണ്ടാല്‍ അവസരങ്ങള്‍ താനേ വരും!!! ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവല്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

ആക്ഷന്‍ ഹീറോ ബിജുവിലൂടെ നായികയായി അരങ്ങേറിയ മലയാളി താരം അനു ഇമ്മാനുവലിന്റെ ഗ്ലാമറസ് ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു. മലയാള ചിത്രത്തിലൂടെ നായികയായി അരങ്ങേറിയതെങ്കിലും ഇപ്പോള്‍ തെലുങ്കിലെ തിരക്കുള്ള താരമാണ് അനു. 

Read More: ചങ്ക്‌സില്‍ ബിക്കിനി ധരിച്ച് ഹണി റോസ്!!! ചങ്ക്‌സിലെ ഹണി റോസിന്റെ ഞെട്ടിക്കുന്ന ലുക്ക്!!!

Read More:  പിറന്നാള്‍ ദിനത്തില്‍ സ്വിമ്മിംഗ് പൂളില്‍ പൂര്‍ണ നഗ്നയായി കോട്‌നി കര്‍ദാഷിയാന്‍!!! ചിത്രം വൈറൽ!!!

ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തിയതാണ് അനു. നിര്‍മാതാവ് തങ്കച്ചന്‍ ഇമ്മാനുവലിന്റെ മകളാണ് അനു ഇമ്മാനുവല്‍.

മൈ സൗത്ത് ദിവ എന്ന ഓണ്‍ലൈന്‍ മാഗസിന്റെ മൈ സൗത്ത് ദിവ കലണ്ടറിന് വേണ്ടിയാണ് അത്യന്തം ഗ്ലാമറസായ ഫോട്ടോ ഷൂട്ട് നടന്നത്. കലണ്ടറിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

ആറ് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് അനു ഫോട്ടോ ഷൂട്ടില്‍ എത്തുന്നത്. ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തരം വേഷങ്ങളും താരം ധരിക്കുന്നുണ്ട്. മാറ് പാതി മറച്ച് തുട നഗ്നമാക്കിയുള്ള ചിത്രങ്ങളും കലണ്ടര്‍ ഫോട്ടോ ഷൂട്ടില്‍ ഉണ്ട്.

ഹൈദ്രബാദിലെ ബിപിഎം ക്ലബ്ബിലാണ് ഫോട്ടോ ഷൂട്ട് സംഘടിപ്പിച്ചത്. ഹോട്ട്, സെക്‌സി ലുക്കിലുള്ള ചിത്രങ്ങള്‍ക്കാണ് ഫോട്ടോ ഷൂട്ടില്‍ പ്രധാന്യം നല്‍കിയത്.

കമല്‍ സംവിധാനം ചെയ്ത സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റേയും സംവൃത സുനിലിന്റേയും മകളായിട്ടായിരുന്നു അഭിനയ ലോകത്തേക്കുള്ള അനുവിന്റെ ആദ്യ ചുവട് വയ്പ്പ്. അനുവിന്റെ പിതാവ് തങ്കച്ചന്‍ ഇമ്മാനുവലായിരുന്നു ചിത്രം നിര്‍മിച്ചത്.

ബാലതാരമായി 2011ല്‍ സിനിമയിലെത്തിയ അനു അഞ്ച് വര്‍ഷത്തിന് ശേഷം 2016ലാണ് നായികയായി അരങ്ങേറുന്നത്. ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായികയായി. ചിത്രം ശ്രദ്ധിക്കപ്പെട്ടു.

മലയാളത്തില്‍ നിന്നും അനു നേരെ തെലുങ്കിലേക്കാണ് പോയത്. നാനി നായകനായ മജ്‌നുവിലൂടെ അനു തെലുങ്കില്‍ നായികയായി അരങ്ങേറി. പിന്നാലെ ഓക്‌സിജന്‍, കിട്ടു ഉന്നാടു ജാഗ്രത തുടങ്ങിയ തെലുങ്ക് ചിത്രങ്ങളും അനുവിന്റേതായി പുറത്തിറങ്ങി.

മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന വിശാല്‍ ചിത്രം തുപ്പറിവാലനിലൂടെ തമിഴിലേക്കും അനു ഇമ്മാനുവല്‍ എത്തി. സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഒപ്പം ഒരു തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണവും നടക്കുകയാണ്.

അനു ഇമ്മാനുവല്‍ നായികയാകുമെന്ന് പ്രഖ്യാപിച്ചിട്ട് പിന്നീട് ഒഴിവാക്കിയ ചിത്രങ്ങളുമുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഒഴിവാക്കിയത് എന്ന കാരണം വ്യക്തമല്ല. അനു ഒഴിവാക്കിയതാണോ അനുവിനെ ഒഴുവാക്കിയതാണോ എന്ന സംശയം ബാക്കിയാണ്.

അനുവിന് ആദ്യ നഷ്ടപ്പെട്ടുന്നത് മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ ചിത്രമായിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദ്യം അനുവിനെയായിരുന്നു നായികയായി തീരുമാനിച്ചിരുന്നത്. പിന്നീട് അനുവിനെ മാറ്റി ചാന്ദിനി ശ്രീധരന്‍ നായികയായി.

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന വിക്രം ചിത്രം ധ്രുവ നക്ഷത്രത്തില്‍ നിന്നാണ് അനുവിനെ ഒഴിവാക്കിയത്. രണ്ട് നായികമാരുള്ള ചിത്രത്തില്‍ ഒരു നായികയായി അനുവിനെയായിരുന്നു പരിഗണിച്ചിരുന്നത്. പിന്നീട് അനുവിനെ ഒഴിവാക്കി പകരം റിതു വര്‍മ്മ നായികയായി.

പുതിയ ഫോട്ടോ കലണ്ടര്‍ പുറത്തിറങ്ങുന്നതോടെ അനുവിന് അവസരങ്ങള്‍ക്ക് കുറവുണ്ടാകില്ലെന്നാണ് കരുതുന്നത്. ഗ്ലാമറിന്റെ ഏതറ്റം വരെയും പോകാന്‍ തയാറാണ് എന്ന് വിളിച്ചു പറയുന്നതാണ് ഫോട്ടോ ഷൂട്ട്. മജ്‌നുവിലെ അനുവിന്റെ ലിപ്പ് ലോക്ക് കിസ്സിംഗും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

വീഡിയോ കാണാം...

English summary
Anu Emmanuel's glamours photo shoot video viral. Its for My south diva calendar. It conducted at Hyderabad.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam