»   » തെലുങ്കില്‍ കളം നിറയാന്‍ രണ്ടും കല്പിച്ച് അനു ഇമ്മാനുവല്‍... ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി വീണ്ടും!

തെലുങ്കില്‍ കളം നിറയാന്‍ രണ്ടും കല്പിച്ച് അനു ഇമ്മാനുവല്‍... ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി വീണ്ടും!

Posted By: Karthi
Subscribe to Filmibeat Malayalam

ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച അനു ഇമ്മാനുവല്‍ നിവിന്‍ പോളി നായകനായി എത്തിയ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. അരങ്ങേറ്റം മലയാളത്തിലായിരുന്നെങ്കിലും ഇപ്പോള്‍ തെലുങ്കില്‍ തിരക്കുള്ള നായികയാണ് അനു. 

യുവതാരങ്ങള്‍ കൊതിക്കും ഇങ്ങനെ ഒന്ന് കേള്‍ക്കാന്‍! ടോവിനോയെക്കുറിച്ച് പിയ ബാജ്‌പെയ് പറഞ്ഞത്...

തര്‍ക്കം വേണ്ട! മോഹന്‍ലാല്‍ ആകാന്‍ മമ്മൂട്ടിക്കാകില്ല... പക്ഷെ മോഹന്‍ലാല്‍ മമ്മൂട്ടിയായി!!!

അനു ഇമ്മാനുവലിന്റെ ഹോട്ട് ഗ്ലാമര്‍ ഫോട്ടോ ഷൂട്ട് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുകയാണ്. മൈ സൗത്ത് ദി കലണ്ടറിന് വേണ്ടി അതീവ ഗ്ലാമറസായി നടത്തിയ ഫോട്ടോ ഷൂട്ട് ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. അതിന് പിന്നലായാണ് മാസങ്ങള്‍ക്കുള്ളില്‍ പുതിയ ഫോട്ടോ ഷൂട്ട്.

കവര്‍ ഫോട്ടോഷൂട്ട്

റെഡ് മാഗസിന്റെ ഓഗസ്റ്റ് ലക്കം കവറിന് വേണ്ടി സംഘടിപ്പിച്ച ഫോട്ടോ ഷൂട്ടിലായിരുന്നു താരം അതീവ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ടത്. മൂന്ന് വ്യത്യസ്ത കോസ്റ്റൂമുകള്‍ ധരിച്ചായിരുന്നു ഫോട്ടോ ഷൂട്ട്. ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ഷൂട്ടിംഗ് വീഡിയോ സമൂഹമാധ്യമത്തില്‍ തരംഗമാകുകയാണ്.

ജയറാമിന്റെ മകളായി

കമല്‍ സംവിധാനം ചെയ്ത സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റേയും സംവൃത സുനിലിന്റേയും മകളായി അഭിനയിച്ചുകൊണ്ടായിരുന്നു അനു ഇമ്മാനുവലിന്റെ സിനിമ പ്രവേശം. അനുവിന്റെ പിതാവ് തങ്കച്ചന്‍ ഇമ്മാനുവലായിരുന്നു സ്വപ്‌ന സഞ്ചാരി നിര്‍മിച്ചത്.

പഠനത്തിന്റെ ഇടവേള

ബാലതാരമായി സിനിമയിലെത്തിയെങ്കിലും സ്വപ്‌ന സഞ്ചാരിക്ക് പിന്നെ അനു ഇമ്മാനുവല്‍ സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചില്ല. പഠനത്തിന് വേണ്ടി അനു സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. വിദേശത്തായിരുന്നു അനുവിന്റെ ഉപരി പഠനം.

നായികയായി തിരിച്ചുവരുവ്

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2016ലാണ് നായികയായി അരങ്ങേറുന്നത്. ആക്ഷന്‍ ഹീറോ ബിജുവില്‍ നിവിന്‍ പോളിയുടെ നായികയായി. ചിത്രം ശ്രദ്ധിക്കപ്പെട്ടു. പക്ഷെ പിന്നീട് മലയാളത്തിന് പുറത്തേക്ക് പോകുകയായിരുന്നു.

രാജമൗലി നായകനൊപ്പം തെലുങ്കിലേക്ക്

എസ്എസ് രാജമൗലി സംവിധാനം ചെയ്ത് ഈച്ച എന്ന ചിത്രത്തിലെ നായകനായ നാനിക്കൊപ്പമായിരുന്നു അനുവിന്റെ തെലുങ്ക് അരങ്ങേറ്റം. പ്രണയ ചിത്രം മജജ്‌നുവായിരുന്നു ആദ്യ സിനിമ. പിന്നാലെ ഓക്‌സിജന്‍, കിട്ടു ഉന്നാടു ജാഗ്രത തുടങ്ങിയ തെലുങ്ക് ചിത്രങ്ങളും അനുവിന്റേതായി പുറത്തിറങ്ങി.

തമിഴിലും ഒരു കൈ നോക്കാന്‍

മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന വിശാല്‍ ചിത്രം തുപ്പറിവാലനിലൂടെ തമിഴിലേക്കും അനു ഇമ്മാനുവല്‍ എത്തി. സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഒപ്പം പവന്‍ കല്യാണ്‍ നായകനാകുന്ന തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണവും നടക്കുകയാണ്.

എന്തിനും തയാര്‍

പുതിയ ഫോട്ടോ കലണ്ടര്‍ പുറത്തിറങ്ങുന്നതോടെ അനുവിന് അവസരങ്ങള്‍ക്ക് കുറവുണ്ടാകില്ലെന്നാണ് കരുതുന്നത്. ഗ്ലാമറിന്റെ ഏതറ്റം വരെയും പോകാന്‍ തയാറാണ് എന്ന് വിളിച്ചു പറയുന്നതാണ് ഫോട്ടോ ഷൂട്ട്. മജ്‌നുവിലെ അനുവിന്റെ ലിപ്പ് ലോക്ക് കിസ്സിംഗും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

English summary
Anu Emmanuel's glamorous photo shoot for Red Magazine. The photo shoot video goes viral on social media.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam