»   » ശരീരത്തില്‍ ഒട്ടിപ്പിടിച്ചു നില്‍ക്കുന്ന വേഷവുമായി വീണ്ടും അനുപമ പരമേശ്വരന്‍, ഇതും വിവാദം ..?

ശരീരത്തില്‍ ഒട്ടിപ്പിടിച്ചു നില്‍ക്കുന്ന വേഷവുമായി വീണ്ടും അനുപമ പരമേശ്വരന്‍, ഇതും വിവാദം ..?

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേമത്തിലൂടെ വന്ന നായികമാരില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത് മേരിയായി വന്ന അനുപമ പരമേശ്വരനിലാണ്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും വിജയം നേടിയ അനുപമ ഓരോ ചടങ്ങിലും ശ്രദ്ധയാകര്‍ഷിക്കുന്നു.

വയറ് കാണുന്നത് ഇത്ര വലിയ പ്രശ്‌നമണോ; അനുപമ പരമേശ്വരന്റെ ഗ്ലാമര്‍ ഫോട്ടോകള്‍ വൈറലാകുന്നു

വന്ന നാളുകല്‍ മുതല്‍ അനുപമയെ അലട്ടുന്ന പ്രധാന വിവാദം വസ്ത്രധാരണമാണ്. ഗ്ലാമറസ്സായ വേഷങ്ങളില്‍ പൊതു സ്ഥലത്തെത്തുന്നത് കാരണം പലതവണ അനുപമയുടെ ഫോട്ടോകള്‍ വൈറലായിട്ടുണ്ട്. അതുപോലെയിതാ പുതിയ ഫോട്ടോകള്‍..

ഇതാണ് ഫോട്ടോകള്‍

ഈ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ശരീരത്തോട് ഇറുങ്ങിക്കിടക്കുന്ന വേഷത്തില്‍ അനു ഗ്ലാമറാണെന്നും മറ്റും കമന്റുകള്‍ വന്നുകൊണ്ടിരിയ്ക്കുന്നു.

പുരസ്‌കാര വേദിയില്‍

സീ ടിവിയുടെ അപ്‌സര ഫിലിം അവാര്‍ഡിന് പങ്കെടുക്കാനെത്തിയതായിരുന്നു അനുപമ. മനോഹരമായ ഗൗണിലെ മയില്‍പീലി ഡിസൈന്‍ വളരെ നന്നായി എന്നഭിപ്രായപ്പെടുന്നവരുമുണ്ട്. വേഷം അനുവിന് ഇണങ്ങുന്നതാണ്.

ഡിസൈന്‍ അനുപമ തന്നെയോ

തന്റെ വേഷങ്ങള്‍ പലതും ഡിസൈന്‍ ചെയ്യുന്നത് താന്‍ തന്നെയാണെന്ന് ഒരു അഭിമുഖത്തില്‍ അനുപമ പരമേശ്വരന്‍ തന്നെ പറഞ്ഞിരുന്നു. ശതമാനം ഭവതി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനും അല്‍ഫോണ്‍സ് പുത്രന്റെ വിവാഹത്തിനും എത്തിയപ്പോഴൊക്കെ ധരിച്ചിരുന്ന വേഷം അനു തന്നെ ഡിസൈന്‍ ചെയ്തതായിരുന്നു

വിവാദമായ വേഷങ്ങള്‍

പ്രേമം ഹിറ്റായതുമുതല്‍ അനുപമയുടെ വേഷങ്ങള്‍ പലപ്പോഴും വിവാദമായിട്ടുണ്ട്. ദേഹത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ലെഗ്ഗിങ്‌സ് ഇട്ടതായിരുന്നു തുടക്കത്തിലെ വിവാദം. പിന്നീട് തെലുങ്ക് ചിത്രത്തിന്റെ സക്‌സസ് മീറ്റിന് വന്നപ്പോഴും അനുവിന്റെ ഗ്ലാമര്‍ വേഷം ശ്രദ്ധേയമായി.

തെലുങ്കില്‍ ഹിറ്റാകുന്നു

തെലുങ്കില്‍ വളരെ ഹിറ്റായ നടിയായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു ഇതിനോടകം അനുപമ. പ്രേമത്തിന്റെ റീമേക്ക് ഉള്‍പ്പടെ അഭിനയിച്ച സിനിമകളെല്ലാം മികച്ച വിജയം നേടിയിരുന്നു. ശതമാനം ഭവതി എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ അനുവിന്റേതായി തിയേറ്ററിലെത്തിയത്.

English summary
Anupama Parameswaran at Apsara Awards 2017

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam