പ്രകാശ് രാജ് ചൂടായപ്പോള്‍ പൊട്ടിക്കരഞ്ഞ് അനുപമ പരമേശ്വരന്‍? ശരിക്കും അങ്ങനെ സംഭവിച്ചോ?

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ സിനിമയില്‍ അരങ്ങേറിയ ചുരുണ്ട മുടിക്കാരിയെ ഓര്‍മ്മയില്ലേ, അനുപമ പരമേശ്വരനെന്ന അഭിനേത്രിയെ അത്ര പെട്ടെന്നൊന്നും മറക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ല. ആലുവാപ്പുഴയുടെ തീരത്ത് എന്ന ഗാനത്തിലെ ചുരുണ്ട മുടിക്കാരി ഇപ്പോള്‍ സ്‌റ്റൈലിഷ് ലുക്കിലാണ്. മുടി വെച്ച് താരത്തെ വിശേഷിപ്പിക്കാനാവില്ല. നിരവധി സംവിധായകര്‍ ആവശ്യപ്പെട്ടിട്ടും മുടി മുറിക്കാനോ ചുരുള്‍ മാറ്റാനോ താരം തയ്യാറായിരുന്നില്ല. എന്നാല്‍ അടുത്തിടെ ആ സാഹസത്തിനും താരം തയ്യാറായിരുന്നു.

അനുപമയുടെ മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നിരവധി പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെക്കാറുള്ളത്. അത്തരത്തിലുള്ളൊരു ചിത്രമാണ് ഇപ്പോള്‍ സിനിമാലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

 അനുപമയും പ്രകാശ് രാജും തമ്മിലുള്ള പിണക്കം

അനുപമയും പ്രകാശ് രാജും തമ്മിലുള്ള പിണക്കം

മലയാളത്തില്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും അന്യഭാഷയില്‍ നിന്നും താരത്തിനെ തേടി നിരവധി അവസരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. തമിഴ്, തെലുങ്ക് പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായി മാറിയിരിക്കുകയാണ് ഈ താരം. പ്രേമത്തിന് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ ജോമോന്റെ സുവിശേഷങ്ങളിലായിരുന്നു താരം അഭിനയിച്ചത്. ഇന്നിപ്പോള്‍ തെലുങ്കിലെ മുന്‍നിര അഭിനേത്രികളിലൊരാളായി മാറിയിരിക്കുകയാണ് ഈ താരം.

 ക്ഷുഭിതനായ പ്രകാശ് രാജ്

ക്ഷുഭിതനായ പ്രകാശ് രാജ്

പുതിയ തെലുങ്ക് ചിത്രമായ ഹലോ ഗുരു പ്രേമകോശമെ എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായി പ്രകാശ് രാജും എത്തുന്നുണ്ട്. തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രകാശ് രാജ്. മോഹന്‍ലാല്‍ ചിത്രമായ ഒടിയനിലും താരം അഭിനയിച്ചിരുന്നു. തെലുങ്ക് ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് താരം ക്ഷുഭിതനായെന്നും ഇത് അനുപമയെ വികാരധീനയാക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു പ്രചരിച്ചിരുന്നത്.

അനുപമയ്ക്ക് ദേഷ്യം വന്നു

അനുപമയ്ക്ക് ദേഷ്യം വന്നു

പ്രകാശ് രാജിനൊപ്പം അഭിനയിക്കുന്നതിനിടയില്‍ ഡയലോഗ് തെറ്റിപ്പോയെന്നും ഇതില്‍ അദ്ദേഹം താരത്തോട് ചൂടായെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകളായിപുന്നു നേരത്തെ പ്രചരിച്ചത്. തെലുങ്ക് സിനിമാലോകം ഒന്നടങ്കം ഈ വാര്‍ത്ത ഏറ്റെടുത്തിരുന്നു. പ്രകാശ് രാജ് പറഞ്ഞുകൊടുത്ത ടിപ്‌സുകളും അനുപമയെ പ്രകോപിപ്പിച്ചിരുന്നുവെന്നും ഇതോടെ താരവും ദേഷ്യപ്പെടുകയായിരുന്നുവെന്നൊക്കെയാണ് പ്രചരിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതൊന്നുമായിരുന്നില്ലെന്നുള്ളതാണ് വാസ്തവം.

സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചു

സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചു

എന്തും ഏതും വിവാദമാവുന്ന ഇന്നത്തെക്കാലത്ത് ഈ വിഷയവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. പ്രകാശ് രാജും അനുപമയും വഴക്കിട്ടുവെന്ന തരത്തിലായിരുന്നു കാര്യങ്ങള്‍ പ്രചരിച്ചത്. താരങ്ങളോ അണിയറപ്രവര്‍ത്തകരോ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ലെന്നതാണ് മറ്റൊരു കാര്യം ചര്‍ച്ചകള്‍ സജീവമായി തുടരുന്നതിനിടയിലാണ് അനുപമ ഇക്കാര്യത്തില്‍ പ്രതികരിച്ചത്. പ്രകാശ് രാജിനൊപ്പം പ്രസന്നവതിയായി നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തായിരുന്നു താരം പ്രതികരിച്ചത്.

അനുപമയുടെ മറുപടി

പ്രകാശ് രാജുമായി വഴക്കിട്ടുവെന്ന റിപ്പോര്‍ട്ടില്‍ അനുപമയുടെ പ്രതികരണം ഇങ്ങനെ, കാണൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X