»   » കെട്ടിപ്പിടിക്കലും പൊക്കിപ്പറയലും അതിര് കടുന്നു;അനുപമ പരമേശ്വരന് ശര്‍വാനന്ദുമായി എന്താണ് ബന്ധം ?

കെട്ടിപ്പിടിക്കലും പൊക്കിപ്പറയലും അതിര് കടുന്നു;അനുപമ പരമേശ്വരന് ശര്‍വാനന്ദുമായി എന്താണ് ബന്ധം ?

Posted By: Rohini
Subscribe to Filmibeat Malayalam

ഗോസിപ്പുകള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത മേഖലയാണ് സിനിമാ ലോകം. ഒന്ന് രണ്ട് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചാല്‍ തന്നെ മതി ഒരു നടിയും നടനും അടുപ്പത്തിലാണെന്ന് പറഞ്ഞു പരത്താന്‍. ഒരര്‍ത്ഥത്തില്‍ ഇത്തരം ഗോസിപ്പുകള്‍ പബ്ലിസിറ്റിയ്ക്കും സഹായിക്കാറുണ്ട്.

രാം ചരണിന്റെ ചിത്രത്തില്‍ നിന്ന് കാരണം പറയാതെ പുറത്താക്കിയതിനോട് അനുപമ പരമേശ്വരന്റെ പ്രതികരണം!

മലയാളത്തില്‍ നിന്നും തെലുങ്കിലേക്ക് പറന്ന് പോയ അനുപമ പരമേശ്വരനാണ് ഇപ്പോള്‍ ഗോസിപ്പു കോളങ്ങളില്‍ നിറയുന്ന താരം. തെലുങ്കിലെ ഒരു യുവ നടനുമായി നടി പ്രണയത്തിലാണത്രെ. ചുമ്മാതങ്ങ് പറയുന്നതല്ല. അതിന് കുറേ തെളിവുകളുണ്ട്... നോക്കാം...

ആരാണ് നടന്‍

എങ്കേയും എപ്പോതും എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടന്‍ ശര്‍വാനന്ദിന്റെ പേരാണ് അനുപമയുടെ പേരിന് പിന്നില്‍ ഇപ്പോള്‍ ചേര്‍ക്കപ്പെട്ടിരിയ്ക്കുന്നത്. ശര്‍വാനന്ദുമായി അനുപമ പ്രണയത്തിലാണെന്ന് പറയാന്‍ കാരണങ്ങളുണ്ട്.

പ്രണയം മൊട്ടിട്ടത്

അനുപമയുടേതായി ഏറ്റവുമൊടുവില്‍ തെലുങ്കില്‍ റിലീസ് ചെയ്ത ചിത്രമാണ് ശതമാനം ഭവതി. നൂറ് വര്‍ഷം ഒന്നിച്ചു ജീവിയ്ക്കുക എന്നാണ് പേരിന് അര്‍ത്ഥം. ചിത്രത്തില്‍ ശര്‍വാനന്ദാണ് അനുവിന്റെ നായകന്‍. ഈ സിനിമയുടെ സെറ്റില്‍ വച്ചാണത്രെ അനുവും ശര്‍വാനന്ദും പ്രണയത്തിലായത്. എന്തായാലും സിനിമ ഇപ്പോള്‍ മികച്ച വിജയം നേടി പ്രദര്‍ശനം തുടരുകയാണ്.

ശര്‍വാനന്ദിനെ കുറിച്ച് അനു പറഞ്ഞത്

ഒരു അഭിമുഖത്തില്‍ തന്റെ നായകന്മാരെ കുറിച്ച് ചോദിച്ചപ്പോള്‍ അനു വാചാലയായത് ശര്‍വാനന്ദിനെ കുറിച്ച് പറയുമ്പോഴാണെന്ന് പാപ്പരാസികള്‍ നോട്ട് ചെയ്തിട്ടുണ്ട്. നിവിന്‍ പോളി, നിതിന്‍, നാഗ ചൈതന്യ, ധനുഷ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങി ഒപ്പമഭിനയിച്ചവരില്‍ തനിക്ക് ഏറ്റവും കംഫര്‍ട്ടബിള്‍ ശര്‍വാനന്ദാണെന്നാണ് അനു പറഞ്ഞത്.

തെലുങ്ക് പഠിച്ചത്

മൂന്ന് തെലുങ്കില്‍ ചിത്രങ്ങള്‍ മാത്രമേ ഇതുവരെ അനുപമ ചെയ്തിട്ടുള്ളൂ. മൂന്നിലും ഡബ്ബ് ചെയ്തത് അനു തന്നെയാണ്. ശതമാനം ഭവതി കഴിയുമ്പോഴേക്കും അനു തെലുങ്ക് നന്നായി പഠിച്ചെടുത്തു. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍, ശര്‍വാനന്ദിനെ മലയാളം പഠിപ്പിയ്ക്കാന്‍ ശ്രമിച്ചപ്പോഴാണ് താന്‍ തെലുങ്ക് പഠിച്ചത് എന്നായിരുന്നു നടിയുടെ മറുപടി.

പ്രമോഷന് വരുമ്പോള്‍

പ്രേമത്തിന് ശേഷം ഒരുപാട് ടിവി ചാനലുകളില്‍ അഭിമുഖം കൊടുത്തതിലൂടെ അനു വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. അതോടെ മലയാള സിനിമകളുടെ പ്രമോഷന് നടി വരാതെയായി. എന്നാല്‍ തെലുങ്കില്‍ ഇഷ്ടംപോലെ അഭിമുഖങ്ങള്‍ നല്‍കുന്നു. ശര്‍വാനന്ദിനൊപ്പം പങ്കെടുക്കുന്ന അഭിമുഖങ്ങളില്‍ ഇരുവരുടെയും 'ശരീരഭാഷയും' പാപ്പരാസികള്‍ നോട്ടമിട്ടിട്ടുണ്ട്

ഫേസ്ബുക്ക് പോസ്റ്റുകള്‍

മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച ജോമോന്റെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിന്റെ റിലീസിങ് സമയത്ത് തന്നെയാണ് തെലുങ്കില്‍ ശതമാനം ഭവതിയും റിലീസ് ചെയ്തത്. എന്നാല്‍ ഫേസ്ബുക്കില്‍ അനു കൂടുതല്‍ പ്രമോഷന്‍ നല്‍കിയിരിയ്ക്കുന്നത് ശതമാനം ഭവതി എന്ന ചിത്രത്തിന് മാത്രമാണ്.

ഈ കൈ ശര്‍വാനന്ദിന്റേതല്ലേ..

എല്ലാത്തിനുമപ്പുറം ഈ ചിത്രം നോക്കൂ. അനുപമയുടെ പേഴ്‌സണല്‍ ഫേസ്ബുക്ക് പേജിന്റെ പ്രൊഫൈല്‍ പിക്ചറാണ് ഇത്. ശതമാനം ഭവതി എന്ന് തലക്കെട്ടിനൊപ്പം ചുംബനത്തിന്റെ ഇമോജിയും നല്‍കിയുള്ള പ്രൊഫൈല്‍ പിക്ചറിന് താഴെ സംശയം പ്രകടിപ്പിയ്ക്കുന്ന കമന്റുകള്‍ ധാരാളം വന്നിട്ടുമുണ്ട്.

അങ്ങനെ അനുവിന്റെ പേരുമായി

സിനിമാ ലോകത്ത് ഗോസിപ്പില്ലാതെ വയ്യ. പ്രേമത്തിലൂടെ വന്ന സായി പല്ലവിയെക്കാളും മഡോണ സെബാസ്റ്റിനെക്കാളും മൈലേജ് കിട്ടിയത് അനുപമയ്ക്കാണ്. അതുകൊണ്ട് തന്നെ ഗോസിപ്പും കൂടും. ആദ്യമായാണ് അനുവിന്റെ പേര് ഗോസിപ്പ് കോളങ്ങളില്‍ വരുന്നത്. വളര്‍ച്ചയ്‌ക്കൊപ്പം ഇനിയും ധാരാളം പേരുകള്‍ പറഞ്ഞു കേട്ടെന്നു വരാം. മാങ്ങയുള്ള മാവിലല്ലേ കല്ലെറിയൂ..

English summary
Anupama Parameswaran linked with telugu young actor

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam