»   » നാടന്‍ വേഷത്തിലും മോഡേണായി മേരി !

നാടന്‍ വേഷത്തിലും മോഡേണായി മേരി !

Posted By:
Subscribe to Filmibeat Malayalam

മേരിയിപ്പോള്‍ മലയാളത്തിന്റെ മാത്രം സ്വത്തല്ല. പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ അനുപമ പരമേശ്വരന്‍ എന്ന മലായാളികളുടെ മേരി പ്രേമത്തിന്റെ റീമേക്കുള്‍പ്പടെ മൂന്ന് നാല് ചിത്രങ്ങളുമായി തെലുങ്കില്‍ തിരക്കിലാണ്.

മുടി കൊണ്ട് ശ്രദ്ധിക്കപ്പെട്ട മേരി ഇപ്പോള്‍ പുതിയ മേക്കോവറിലാണ്. അധികം മേക്കപ്പ് ഒന്നുമില്ലാതെ തന്നെ ഒരു ശാലീന സൗന്ദര്യം അനുപമയ്ക്കുണ്ടായിരുന്നു. ചായത്തിന്‍ മുകളില്‍ പിന്നെയും ചായം പൂശിയപ്പോള്‍ അതൊരു ന്യൂ ജനറേഷന്‍ നാടന്‍ ലുക്കായി.

anupama-parameswar

ദേ മുകളില്‍ കാണുന്ന ഈ ഫോട്ടോയെ കുറിച്ചാണ് പറയുന്നത്. സെറ്റ് സാരിയുടുത്ത് മുല്ലപ്പൂവ് തലയില്‍ ചൂടിയാല്‍ പെണ്‍കുട്ടികള്‍ക്ക് പൊതുവേ ഒരു നാടന്‍ ലുക്കാണ്. പക്ഷെ അനുവിന്റെ ഈ ഫോട്ടോയില്‍ ഒരു ന്യൂജന്‍ സ്‌റ്റൈല്‍.

ഇപ്പോള്‍ പ്രേമം എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് തിരക്കിലാണ് അനുപമ പരമേശ്വരന്‍. മഹേഷ് ബാബു നായകനായെത്തുന്ന ചിത്രത്തിന്റെ പേര് മജ്‌നു എന്നാണ്. മലയാളത്തില്‍ ചെയ്ത കഥാപാത്രത്തെ തന്നെയാണ് തെലുങ്കിലും അനു അവതരിപ്പിയ്ക്കുന്നത്. എന്നാല്‍ പേരിലും ലുക്കിലും മാറ്റമുണ്ട്.

English summary
Anupama Parameswaran new look goes viral on facebook
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam