»   » ദുല്‍ഖറിനൊപ്പം ടെന്നീസ് കളിക്കുന്ന ഈ നടി ആരാണെന്ന് മനസ്സിലായില്ലേ...

ദുല്‍ഖറിനൊപ്പം ടെന്നീസ് കളിക്കുന്ന ഈ നടി ആരാണെന്ന് മനസ്സിലായില്ലേ...

By: Sanviya
Subscribe to Filmibeat Malayalam

അതെ, അനുപമ പരമേശ്വരനെ മലയാളികള്‍ ഇപ്പോഴും വിളിക്കുന്നത് മേരി എന്ന് തന്നെയാണ്. പ്രേമം എന്ന ചിത്രത്തില്‍ ജോര്‍ജ്ജിനെ (നിവിന്‍ പോളി) പറ്റിച്ചു പോകുന്ന മേരിയായി തന്നെയാണ് പ്രേക്ഷകര്‍ ഇപ്പോഴും അനുപമ പരമേശ്വരനെ കാണുന്നത്.

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സഫലമായ സന്തോഷത്തില്‍ ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അനുപമ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പുറത്തുവന്ന ഈ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയം.

dulquer-anupama

അനുപമ പരമേശ്വരന്റെ മൂന്നാമത്തെ മലയാള സിനിമയാണിത്. പ്രേമത്തിന് ശേഷം പൃഥ്വിരാജ് നായകനായ ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തില്‍ അതിഥി താരമായി അനുപമ എത്തിയിരുന്നു. പൃഥ്വിയുടെ മകളായിട്ടാണ് അഭിനയിച്ചത്.

മലയാളത്തില്‍ സിനിമകള്‍ കുറച്ചുവെങ്കിലും തമിഴിലും തെലുങ്കിലും അനുപമ തിരക്കിലായിരുന്നു. അ ആ എന്ന ആദ്യ തെലുങ്ക് ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രേമത്തിന്റെ തെലുങ്ക് റീമേക്കാണ് ഇനി റിലീസിന് തയ്യാറെടുക്കുന്നത്. ധനുഷിനും തൃഷയ്ക്കുമൊപ്പം കൊടി എന്ന തമിഴ് ചിത്രത്തിലും അനുപമ അഭിനയിക്കുന്നുണ്ട്.

English summary
Anupama Parameswaran playing tennis with Dulquer Salmaan
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam