»   » വയറ് കാണുന്നത് ഇത്ര വലിയ പ്രശ്‌നമണോ; അനുപമ പരമേശ്വരന്റെ ഗ്ലാമര്‍ ഫോട്ടോകള്‍ വൈറലാകുന്നു

വയറ് കാണുന്നത് ഇത്ര വലിയ പ്രശ്‌നമണോ; അനുപമ പരമേശ്വരന്റെ ഗ്ലാമര്‍ ഫോട്ടോകള്‍ വൈറലാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

മലയാളം വിട്ട് അന്യഭാഷയിലേക്ക് പോയ നടിമാരൊക്കെ പതിയ പതിയെ ഗ്ലാമര്‍ വേഷങ്ങള്‍ പരീക്ഷിച്ചിട്ടുണ്ട്. അവസരങ്ങള്‍ കുറയുമ്പോള്‍ തുണി കുറഞ്ഞു കുറഞ്ഞു വരുന്നതായി കാണാം. അനുപമ പരമേശ്വരനെയും ആ പട്ടികയില്‍ പെടുത്തേണ്ടതുണ്ടോ?

കെട്ടിപ്പിടിക്കലും പൊക്കിപ്പറയലും അതിര് കടുന്നു;അനുപമ പരമേശ്വരന് ശര്‍വാനന്ദുമായി എന്താണ് ബന്ധം ?

എന്തായാലും വന്ന നാള്‍ മുതല്‍ ഡ്രസ്സിങ്ങിന്റെ പേരില്‍ വിവാദത്തിലായ അനപമ പരമേശ്വരന്റെ പുതിയ ചില ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നുണ്ട്. വയര്‍ അല്പം അധികം പുറത്ത് കാണിച്ചതാണ് പ്രശ്‌നം

ഇതാണ് ചിത്രങ്ങള്‍

ഇതാണ് അനുപയുടെ ഗ്ലാമര്‍ ഫോട്ടോകള്‍ എന്ന് പറഞ്ഞ് ഇപ്പോള്‍ ഫേസ്ബുക്കില്‍ വൈറലാകുന്ന ചിത്രങ്ങള്‍. ചുവന്ന സാരിയില്‍ വയര്‍ അല്‍പം അധികം പുറത്ത് കാണിച്ചതാണത്രെ ഈ ഗ്ലാമര്‍.

വിജയാഘോഷത്തിനിടെ

തെലുങ്കില്‍ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ശതമാനം ഭവതി എന്ന ചിത്രത്തിന്റെ വിജയാഘോഷത്തില്‍ എത്തിയതായിരുന്നു അനുപമ. സില്‍ക്കിയായിട്ടുള്ള ചുവന്ന സാരിയാണ് അനു ധരിച്ചത്.

സ്വന്തമായി ഡിസൈന്‍ ചെയ്തതോ?

പൊതുപരിപാടികള്‍ക്കൊക്കെ പോകുമ്പോഴുള്ള വേഷം സ്വന്തമായി ഡിസൈന്‍ ചെയ്യാറാണ് പതിവ് എന്ന് അനുപമ പറഞ്ഞിട്ടുണ്ട്. ഇതേ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് വന്നപ്പോള്‍ ഇട്ട നീല നിറത്തിലുള്ള സാരിയും ബ്ലൗസും ഡിസൈന്‍ ചെയ്തത് അനുപമ തന്നെയായിരുന്നു.

ഡ്രെസ്സിങ് എന്നും വിവാദം

പ്രേമം റിലീസ് ചെയ്ത സമയത്തും ഡ്രെസ്സിങിന്റെ പേരില്‍ ഏറെ വിവാദം കേട്ട നടിയാണ് അനുപമ. ഒരു ഉദ്ഘാടനത്തിന് സ്‌കിന്നിന്റെ അതേ കളറുള്ള ലെഗ്ഗിങ്‌സ് ഇട്ടതായിരുന്നു അന്ന് വിവാദങ്ങള്‍ക്ക് വഴിവച്ചത്.

ഇനി ഗ്ലാമറാകുകയാണോ?

ഇനി ഇതൊന്നുമല്ല, അനുപമ ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ തയ്യാറെടുക്കുകയാണോ എന്നാണ് മറ്റൊരു കൂട്ടരുടെ ചോദ്യം. 'ഗ്ലാമര്‍ വേഷങ്ങളോ ഹമ്മോ' എന്ന് പറഞ്ഞ പല നായികമാരും അന്യഭാഷയിലേക്ക് കടന്നപ്പോള്‍ കുഞ്ഞിടുപ്പ് ഇട്ടിട്ടുണ്ട്.

രാം ചരണിന്റെ സിനിമയില്‍ നിന്ന് പുറത്തായത്

അതേ സമയം രാം ചരണിന്റെ ചിത്രത്തില്‍ നിന്ന് അനുപമ പുറത്താക്കിയിരുന്നു. കുറച്ചുകൂടെ ഗ്ലാമറായ നായികയെ ആണ് ആവശ്യം എന്ന് പറഞ്ഞുകൊണ്ടാണ് നടിയെ ചിത്രത്തില്‍ നിന്നും പുറത്താക്കിയത്. ഗ്ലാമര്‍ വേഷത്തിന് താന്‍ തയ്യാറാണെന്ന് അനു പറയാതെ പറയുകയാണോ ഈ ചിത്രത്തിലൂടെ എന്ന് ചോദിക്കുന്നവരുമുണ്ട്.

English summary
Anupama Parameswaran's new photos goes viral in facebook

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam