നടി അനുപമ പരമേശ്വരൻ ഉടൻ വിവാഹിതയാകുന്നു? വരൻ യുവ സംവിധായകൻ!
പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനുപമ പരമേശ്വരൻ. ചിത്രം തിയേറ്ററിൽ എത്തുന്നതിന് മുൻപ് തന്നെ ആ ചുരുണ്ട മുടിക്കാരി മേരി പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു . ചിത്രം ഹിറ്റായതോടെ അനുപമ തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയും ചെയ്തു. പ്രേമം തെലുങ്ക് പതിപ്പിലും അനുപമയായിരുന്നു നായിക.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാകുന്നത് അനുപമയുടെ ഐഎംഡിബി ബയോഗ്രഫിയാണ്. താരത്തിൻഫെ ബയോയിലെ റിലേഷൻഷിപ്പ് സ്റ്റാറ്റസാണ് പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരിക്കുന്നത്. താരത്തിന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ വിവാഹത്തെ കുറിച്ച് അനുപമയോ വീട്ടുകാരോ പ്രതികരിച്ചിട്ടില്ല.

സംവിധായകനും നിർമ്മാതാവുമായ ചിരഞ്ജീവ് മാക് വാനയുമായി പ്രണയത്തിലാണെന്നാണ് ഐഎംഡിബി റിപ്പോർട്ടിൽ പറയുന്നത്. കൂടാതെ ഇരുവരും ഉടൻ തന്നെ വിവാഹിതരാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം ഇരുവരുടെ പേരുകൾ ഗോസിപ്പ് കോളങ്ങളിൽ പേലും കേട്ടിരുന്നില്ല. എന്നാൽ ഇതിന്റെ സത്യമെന്താണെന്നാണ് ആരാധകർ ആരായുന്നത്. ചിരജീവ് എന്ന് പേരുള്ള ട്വിറ്റർ പേജിൽ മുഖചിത്രമായി അനുപമയുടെ ചിത്രമാണ് നൽകിയിരിക്കുന്നത. ഇയാൾ നടിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഫോളോ ചെയ്യുന്നുമുണ്ട്.

കേരള കൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിൽ പ്രണയ സങ്കൽപ്പങ്ങളെ കുറിച്ച് അനുപമ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രണയമെന്നാൽ രണ്ട് വ്യക്തികൾ മാത്രമുള്ള രസതന്ത്രമല്ല. അത് ജീവിതത്തിൽ എന്തിനോടുമാകാം. നമ്മളെ . നമ്മുടെ ജീവിതങ്ങളെ. നമ്മളിലേയ്ക്ക് ഒഴുകിയെത്തുന്ന എന്തിനേയും നമുക്ക് ഇഷ്ട്ടം കൊണ്ട് സ്വീകരിക്കാം.... പ്രണയത്തെ കുറിച്ചുളള അനുപമ അന്ന് പറഞ്ഞത് ഇങ്ങനെയാണ്. യൂത്തിനിടയിൽ നിറയെ ആരാധകരാണ് അനുപമയ്ക്കുള്ളത്.
Recommended Video

തന്റെ രീതികളെ കുറിച്ചും അനുപമ അഭിമുഖത്തിൽ പറഞ്ഞിരുന്നു. നേരെ വാ നേരെ പോ എന്ന രീതിയിൽ പെരുമാറുന്നവരെയാണ് എനിക്ക് ഇഷ്ടം. ഫ്രാങ്കായിരിക്കുക. സത്യസന്ധരാകുക. ഇതാണ് ജീവിതത്തി ഏറ്റവും വേണ്ട ഗുണങ്ങൾ. അല്ലാതെ നമ്മളോട് ചിരിച്ച് മറ്റുള്ളവരോട് കുറ്റം പറയുന്നവരെ തനിക്ക് ഇഷ്ടമല്ല. അതുപോലെ നന്നായി ജീവിക്കുന്നതിനോടൊപ്പം തന്നെ മറ്റുള്ളവരേയും ജീവിക്കാൻ അനുവദിക്കുകയും വേണമെന്നുള്ള അഭിപ്രായവും തനിയ്ക്കുണ്ട്. ഏത് ആൾക്കൂട്ടവുമായും പെട്ടെന്ന് ഇണങ്ങി ചേരും. ഇത് പോസിറ്റീവായും നെഗറ്റീവായും വന്നിട്ടുണ്ടെന്നും നടി അഭിമുഖത്തിൽ പറഞ്ഞിരുന്നു.

തന്റെ ഇഷ്ടങ്ങളെ കുറിച്ചാണ് അനുപമ അഭിമുഖത്തിൽ പറഞ്ഞത്. അതിൽ ഹൈദരാബാദിനോടുള്ള ആ പ്രത്യേക ഇഷ്ടത്തെ കുറിച്ചും നടി സൂചിപ്പിച്ചിരുന്നു. നല്ല കാലാവസ്ഥ, മനോഹരമായ സ്ഥല എന്നിവയെ കൂടാതെ മറ്റൊരു സ്പെഷ്യൽ ഇഷ്ടമുണ്ടെന്നും നടി ആ അഭിമുഖത്തിൽ പറഞ്ഞിരുന്നു.ഹൈദരാബാദ് പ്രണത്തിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. അത് പിന്നെ പറയാമെന്നായിരുന്നു നടി പറഞ്ഞത്. ഇത് അന്ന് പ്രേക്ഷകരുടെ ഇടയിൽ ചർച്ചായയിരുന്നു. ഹൈദരാബാദിനോടുള്ള നടിയുടെ സ്പെഷ്യൽ ഇഷ്ടത്തിന് പിന്നിൽ ഇതാണോ കാരണമെന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്.


Click it and Unblock the Notifications