»   » രാം ചരണിന്റെ ചിത്രത്തില്‍ നിന്ന് കാരണം പറയാതെ പുറത്താക്കിയതിനോട് അനുപമ പരമേശ്വരന്റെ പ്രതികരണം!

രാം ചരണിന്റെ ചിത്രത്തില്‍ നിന്ന് കാരണം പറയാതെ പുറത്താക്കിയതിനോട് അനുപമ പരമേശ്വരന്റെ പ്രതികരണം!

By: Rohini
Subscribe to Filmibeat Malayalam

പ്രേമത്തിലൂടെ മലയാള സിനിമയില്‍ എത്തിയ അനുപമ പരമേശ്വരന് ഇപ്പോള്‍ മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമൊക്കെ തിരക്കോട് തിരക്കാണ്. മലയാളത്തെക്കാളും തമിഴിലെക്കാളും താരം ഹിറ്റായത് തെലുങ്ക് സിനിമകളിലാണ്.

അനുപമ പരമേശ്വരനെ രാം ചരണിന്റെ ചിത്രത്തില്‍ നിന്ന് പുറത്താക്കി, എന്താ കാരണം ?

മൂന്ന് തെലുങ്ക് ചിത്രങ്ങള്‍ക്ക് ശേഷം അനുപമ രാം ചരണ്‍ നായകനായി എത്തുന്ന ചിത്രത്തില്‍ അഭിനയിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കേട്ടു കാരണം പറയാതെ അനുവിനെ ചിത്രത്തില്‍ നിന്ന് പുറത്താക്കി എന്ന്. അതിനോട് അനുപമയുടെ പ്രതികരണം എന്താണ്..

രാം ചരണ്‍ ചിത്രത്തില്‍

രാം ചരണ്‍ നായകനായി എത്തുന്ന ചിത്രത്തില്‍ അനുപമ നായികയാകുന്നു എന്നായിരുന്നു തുടക്കത്തില്‍ വാര്‍ത്തകള്‍. വാര്‍ത്ത തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ നടി തന്നെ സ്ഥിരീകരിയ്ക്കുകയും ചെയ്തു.

പുറത്താക്കിയത്

എന്നാല്‍ കഴിഞ്ഞ ദിവസം ചിത്രത്തില്‍ നിന്ന് അനുവിനെ പുറത്താക്കുന്നതായി അണിയറപ്രവര്‍ത്തകര്‍ ഫോണ്‍ വിളിച്ച് പറഞ്ഞു. യാതൊരു വിശദീകരണവും നല്‍കിയതുമില്ല. കുറച്ചുകൂടെ താരമൂല്യമുള്ള നായികയാക്കാനാണ് അണിയറപ്രവര്‍ത്തകരുടെ പദ്ധതി എന്നാണ് കേട്ടത്.

അനുവിന്റെ പ്രതികരണം

വാര്‍ത്തകള്‍ പുറത്തായതിന് തൊട്ടുപിന്നലെ അനുപമ ട്വിറ്ററില്‍ ഒരു ട്വീറ്റിട്ടു. 'ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍, എല്ലായിപ്പോഴും നല്ലതില്‍ നിന്ന് എന്നെ പുറത്താക്കിയതായി തോന്നിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അതിനേക്കാള്‍ നല്ലാതിന് വേണ്ടി എന്നെ ഒരുക്കുകയായിരുന്നു' എന്നാണ് ട്വീറ്റിലെ ആശയം.

ഇത് അത് തന്നെയോ

ഇതാണ് അനുപമയുടെ ട്വീറ്റ്. സിനിമയില്‍ നിന്ന് കാരണം പറയാതെ പുറത്താക്കിയതിനോടുള്ള നടിയുടെ പ്രതികരണമാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്.

തെലുങ്ക് സിനിമയില്‍ അനു

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത അ ആ എന്ന ചിത്രത്തിലൂടെയാണ് അനുപമ തെലുങ്കില്‍ അരങ്ങേറിയത്. തുടര്‍ന്ന് പ്രേമത്തിന്റെ റീമേക്കില്‍ അഭിനയിച്ചു. ശതമാനം ഭവതി എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ അനുവിന്റേതായി തെലുങ്കില്‍ റിലീസായത്. ഈ മൂന്ന് ചിത്രങ്ങളിലൂടെ തന്നെ അനുപമ നന്നായി തെലുങ്ക് പഠിച്ചെടുക്കുകയും ചെയ്തിരുന്നു.

അനു സിനിമയില്‍

ജോമോന്റെ സുവിശേഷങ്ങളാണ് അനുവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ദുല്‍ഖറാണ് നായകന്‍. പ്രമത്തിന് ശേഷം ജെയിംസ് ആന്റ് ആലീസ് എന്ന ചിത്രത്തില്‍ അതിഥി താരമായി അനു അഭിനയിച്ചിരുന്നു. ധനുഷിന്റെ കൊടി എന്ന തമിഴ് ചിത്രത്തിലും അനുപമ നായികയായി.

English summary
Anupama's reaction after being dropped from Ram Charan film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam