»   » വയസ്സ് 35 ആയി; വിവാഹത്തിന് സമയമായില്ല എന്ന് അനുഷ്‌ക ഷെട്ടി

വയസ്സ് 35 ആയി; വിവാഹത്തിന് സമയമായില്ല എന്ന് അനുഷ്‌ക ഷെട്ടി

Posted By: Rohini
Subscribe to Filmibeat Malayalam

തെന്നിന്ത്യയിലെ മിക്ക നടിമാരും വിവാഹ ജീവിതത്തെക്കാളെല്ലാം പ്രധാന്യം നല്‍കുന്നത് അഭിനയത്തിന് തന്നെയാണെന്ന് തോന്നുന്നു. 32 വയസ്സായ നയന്‍താരയും 33 വയസ്സായ തൃഷയുമൊക്കെ ഇപ്പോഴും വിവാഹം വേണ്ട എന്ന തീരുമാനത്തിലാണ്.

ജയറാം തലമൊട്ടയടിച്ചത് മാത്രമല്ല, അനുഷ്‌ക ഷെട്ടി വണ്ണം കുറച്ചു, ഭാഗന്മതിയ്ക്ക് വേണ്ടി താരങ്ങള്‍

അവരെക്കാളൊക്കെ രണ്ട് വയസ്സിന് മൂത്ത ആളായ അനുഷ്‌ക ഷെട്ടിയും പറയുന്നത് വിവാഹത്തിന് സമയമായില്ല എന്ന്. ഈ നവംബറില്‍ 35 വയസ്സ് പൂര്‍ത്തിയാകും അനുഷ്‌കയ്ക്ക്. പിന്നെന്താ വിവാഹം വേണ്ടാത്തത്?

വയസ്സ് 35 ആയി; വിവാഹത്തിന് സമയമായില്ല എന്ന് അനുഷ്‌ക ഷെട്ടി

അനുഷ്‌ക ഷെട്ടി ഈ വര്‍ഷം വിവാഹിതയാകുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നടി തന്നെ അത് നിഷേധിച്ചു. വിവാഹം ഈ വര്‍ഷം ഇല്ല എന്ന് വ്യക്തമാക്കി

വയസ്സ് 35 ആയി; വിവാഹത്തിന് സമയമായില്ല എന്ന് അനുഷ്‌ക ഷെട്ടി

ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലാണ് അനുഷ്‌ക. ബാഹുബലിയുടെ രണ്ടാം ഭാഗത്തിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അത് കഴിഞ്ഞാല്‍ സിങ്കം 3, തെലുങ്കില്‍ ഭഗ്തമി, ഓം നമോ വെങ്കിടായ അങ്ങനെ നീളുന്നു സിനിമകള്‍

വയസ്സ് 35 ആയി; വിവാഹത്തിന് സമയമായില്ല എന്ന് അനുഷ്‌ക ഷെട്ടി

നവംബറായാല്‍ അനുഷ്‌കയ്ക്ക് 35 വയസ്സ് പൂര്‍ത്തിയാവും. എന്നിട്ടും ഈ വര്‍ഷം വിവാഹം വേണ്ട എന്ന തീരുമാനത്തിലാണ് താരം. പ്രണയ ഗോസിപ്പുകളൊന്നും അധികം അനുഷ്‌കയെ കുറിച്ച് വന്നിട്ടുമില്ല. അപ്പോള്‍ അടുത്തെങ്ങും വിവാഹമില്ലേ എന്നാണ് ആരാധകരുടെ ചോദ്യം

വയസ്സ് 35 ആയി; വിവാഹത്തിന് സമയമായില്ല എന്ന് അനുഷ്‌ക ഷെട്ടി

കരിയറില്‍ ഇപ്പോള്‍ വിവാഹത്തെക്കാള്‍ പ്രാധാന്യം സിനിമയ്ക്ക് തന്നെയാണെന്നും വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല എന്നും അനുഷ്‌ക പറയുന്നു.

English summary
Anushka Shetty, the actress who is in her mid-thirties but is still busy with her commitments to star in Tamil and Telugu films, appears to have put on hold her marriage plans at least for the time being.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam