ഇനി അത്ര ഗ്ലാമറാകേണ്ടെന്ന് അനുഷ്‌കയോട് പ്രഭാസ്, കരണ്‍ ജോഹറിന്റെ ഓഫര്‍ അനുഷ്‌ക ഉപേക്ഷിച്ചു
ബാഹുബലി താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന് സിനിമാ ലോകം ഉറപ്പിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ആ ബന്ധത്തെ ഊട്ടിയുറപ്പിച്ച് പുതിയ വാര്‍ത്തകള്‍ പുറത്ത് വരുന്നു. പ്രഭാസ് സമ്മതിക്കാത്തതിനാല്‍ അനുഷ്‌ക ബോളിവുഡിലെ അവസരം നിരസിച്ചിതായി റിപ്പോര്‍ട്ടുകള്‍.
അനുഷ്‌ക ബോളിവുഡ് സിനിമയിലേക്ക് അരങ്ങേറുന്നതായ വാര്‍ത്തകള്‍ ഏറെ നാളായി പരക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇനി അടുത്തെങ്ങും അത് സംഭവിക്കാനുള്ള സാധ്യതകള്‍ കാണുന്നില്ല എന്നാണ് പാപ്പരാസികള്‍ പറയുന്നത്.

അനുഷ്‌കയും പ്രഭാസും
ബാഹുബലി ചിത്രങ്ങള്‍ക്ക് ശേഷമാണ് അനുഷ്‌കയും പ്രഭാസും തമ്മിലുള്ള പ്രണയ ഗോസിപ്പ് ശക്തി പ്രാപിച്ചത്. മിര്‍ച്ചി എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍ മുതലേ ആ പ്രണയ ഗോസിപ്പ് പരന്നിരുന്നു. എന്നാല്‍ ഇരുവരും അത് നിഷേധിച്ചു.

ഇത് മാത്രമല്ല
എന്നാല്‍ ഇത് ആദ്യത്തെ സംഭവമല്ല. മുന്‍പും ഇത്തരത്തില്‍ അനുഷ്‌ക അവസരങ്ങള്‍ നിരസിച്ചിട്ടുണ്ട്. അതിന് പിന്നിലും പ്രഭാസാണത്രെ. ഗുല്‍മാല്‍ എഗെയിന്‍, സിങ്കം, തമാശ് തുടങ്ങിയ ചിത്രങ്ങളെല്ലാം അത്തരത്തില്‍ അനുഷ്‌ക ഉപേക്ഷിച്ചതാണ്.

എന്താണ് സംഭവിച്ചത്
കരണ്‍ ജോഹറിന്റെ ചിത്രത്തിലേക്ക് വിളിച്ച കാര്യം അനുഷ്‌ക പ്രഭാസുമായി സംസാരിച്ചു. എന്നാല്‍ പ്രഭാസിന് അനുഷ്‌കയുടെ വേഷം അത്ര ബോധിച്ചില്ല. പ്രതിഫലത്തിന്റെ കാര്യം പറഞ്ഞ് പിന്മാറാന്‍ നിര്‍ദ്ദേശിച്ചത് പ്രഭാസാണ്.

പിന്മാറി
എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞ് അനുഷ്‌ക മറുപടി നല്‍കി. കഥാപാത്രത്തെ ഇഷ്ടപ്പെട്ടില്ല, പ്രതിഫലം പോര എന്നൊക്കെ പറഞ്ഞ് അനുഷ്‌ക പിന്മാറി എന്നാണ് വാര്‍ത്തകള്‍.

കരണ്‍ ജോഹര്‍ ചിത്രത്തില്‍
കരണ്‍ ജോഹറിന്റെ പുതിയ ചിത്രത്തിലേക്ക് അനുഷ്‌കയെ വിളിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അനുഷ്‌ക തിരക്കഥ വായിച്ച് മറുപടി നല്‍കാം എന്ന് അറിയിച്ചു. അതോടെ നടിയുടെ ബോളിവുഡ് അരങ്ങേറ്റം ഉറപ്പിച്ചിരുന്നു.


Click it and Unblock the Notifications