അനുഷ്ക ഷെട്ടി സിനിമാഭിനയം നിർത്തുന്നു!! കാരണം വിവാഹമല്ല..., ആരാധകർ നിരാശയിൽ

അനുഷ്ക ഷെട്ടി സിനിമയിൽ നിന്നും വിരമിക്കുന്നു

ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അനുഷ്ക ഷെട്ടി. സിനിമയിൽ ബാഹുബലിയെ എത്ര മാത്രം പ്രേക്ഷകർ എത്രമാത്രം സ്നേഹിക്കുന്നുവോ അത്രയധികം ദേവസേനയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. തെലുങ്കിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് താരത്തെ അറിയപ്പടുന്നത്. ബാഹുബലിയുടെ സൂപ്പർ ഡ്യൂപ്പർ വിജയത്തിനു ശേഷം ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് അനുഷ്ക വീണ്ടും സിനിമയിൽ ത്തിയത്. അതും നായിക പ്രധാന്യമുള്ള ചിത്രമായ ഭാഗമതിയിലൂടെ. ചിത്രവും വൻ വിജയമായിരുന്നു.

എന്നാൽ ഭാഗമതിയ്ക്ക് ശേഷം അനുഷ്കയെ ബിഗ്സ്ക്രീനിൽ കാണാൻ കഴിഞ്ഞിട്ടില്ല. മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച താരമാണ് അനുഷ്ക . എന്നാൽ താരത്തിന്റെ പെട്ടെന്നുള്ള ഈ മാഞ്ഞു പോക്ക് ആരാധകർക്കിടയിൽ ചർച്ച വിഷയമാണ്. സോഷ്യൽ മീഡിയയിലും ഗോസിപ്പ് കോളങ്ങളിലും അനുഷ്കയുടെ മാഞ്ഞ് പോക്ക് ചർച്ച വിഷയമായിട്ടുണ്ട്.

 സിനിമ ലഭിക്കുന്നില്ല

സിനിമ ലഭിക്കുന്നില്ല

തെലുങ്കിലെ ലേഡി സൂപ്പർസ്റ്റാർ എന്ന ലേബൽ നേടിയെത്തുന്ന താരമാണ് അനുഷ്ക. 37 കാരിയായ അനുഷ്കയെ തേടി സിനിമകൾ എത്തുന്നില്ലത്രേ. ഒരു ടോളിവുഡ് മാധ്യമമാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തെലുങ്ക് സിനിമയിൽ യുവ നായകന്മാരാണ് അടക്കി വാഴുന്നത്. അനുഷ്കയുടെ പ്രായം സിനിമയെ ബാധിക്കുന്നു എന്നാണ് സംസാരം. അതിനാൽ നടിയെ ആരും നായികയായി പരിഗണിക്കാത്തത്.

 നായിക പ്രധാന്യം

നായിക പ്രധാന്യം

അനുഷ്ക ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റുകളാണ്. നായിക പ്രധാന്യമുള്ള ചിത്രങ്ങളാണ് നടി ഭൂരഭാഗവും തിരഞ്ഞെടുക്കുന്നത്. ഇവയെല്ലാം വമ്പർ ഹിറ്റുകളുമാണ്. ഇത് അനുഷ്കയ്ക്ക് ഇപ്പോൾ വിനയായിരിക്കുകയാണ്. അത്തരത്തിലുളള ചിത്രങ്ങൾ തെലുങ്കിൽ ഒരുങ്ങുന്നില്ല. അതേസമയം ചെറിയ വേഷങ്ങൾ ലഭിച്ചാൽ അത് അഭിനയിക്കും എന്ന നിലപാടിലാണത്രേ താരം. എന്നീട്ടും നടിയെ തേടി ചിത്രങ്ങൾ എത്തുന്നില്ല.

നടിയുടെ പ്രായം

നടിയുടെ പ്രായം

തെലുങ്കിലും തമിഴിലും സൂപ്പർസ്റ്റാറുകളുടെ നായികയായി എത്തുന്നത് പ്രായം കുറഞ്ഞ നടിമാരാണ്. പ്രായം കുറഞ്ഞ നായികമാരാണ് ഇപ്പോഴത്തെ ട്രെന്റും. നായികയുടെ അഭിനയത്തെ കുറിച്ച് ആരും അധികം കടുംപിടുത്തം പിടിക്കാറില്ല. ഇതും അനുഷ്കയ്ക്ക് വിനയായി.

 ഈ വർഷം  സിനിമയില്ല

ഈ വർഷം സിനിമയില്ല

ബാഹുബലി, ഭാഗമതി എന്നീ സിനിമയുടെ വൻ വിജയങ്ങൾക്കു ശേഷം അനുഷ്ക ഒരു പുതിയ ചിത്രത്തിൽ പോലും ഒപ്പിട്ടിട്ടില്ല. ടോളിവുഡിൽ മാത്രമല്ല തെലുങ്കിൽ മലയാളത്തിലും ഏറെ ആരാധകരുള്ള താരമാണ് അനുഷ്ക. സൗന്ദര്യവും അഭിനയവൈഭവവും ഉണ്ടായിട്ടും അനുഷ്കയ്ക്ക് അവസരം ലഭിക്കാത്തതിന്റെ നിരാശയിലാണ് താരത്തിന്റെ ആരാധകർ.

വിവാഹം

വിവാഹം

അതേസമയം അനുഷ്കയുടെ വിവാഹ വാർത്തകൾ ഈ അവസരത്തിൽ ചർച്ചയാവുകയാണ്. ഈ വർഷം നടിയുടെ വിവാഹം ഉണ്ടാകുമെന്നും അതുകൊണ്ടാണ് സിനിമയിൽ നിന്ന് മാറിനിൽക്കുന്നതെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. അനുശ്കയുടെ വിവാഹത്തിനെ കുറിച്ച് ത്രത്തിന്റെ മാതപിതാക്കൾ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. വിവാഹാലോചന തകൃതിയിൽ നടക്കുന്നുണ്ടെന്നും ഈ വർഷം വിവാഹം ഉണ്ടാകുമെന്നും ഇവർ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X