»   » ശരിയ്ക്കും അത്ഭുതം തന്നെ, അനുഷ്‌കയുടെ പുതിയ ലുക്ക് കണ്ടാല്‍ ഞെട്ടും, ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു?

ശരിയ്ക്കും അത്ഭുതം തന്നെ, അനുഷ്‌കയുടെ പുതിയ ലുക്ക് കണ്ടാല്‍ ഞെട്ടും, ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു?

Posted By: Rohini
Subscribe to Filmibeat Malayalam

സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടി അനുഷ്‌ക ഷെട്ടി തടിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഒറ്റയടിയ്ക്ക് 20 കിലോയോളം ശരീരഭാരം കൂട്ടി അനുഷ്‌ക ആരാധകരെയെല്ലാം ഞെട്ടിച്ചു. തുടര്‍ന്ന് അനുഷ്‌കയുടെ ശരീര ഭാരം സിനിമയ്ക്കത്ത് ഒരു ചര്‍ച്ചയായി.

ബാഹുബലിയ്ക്ക് പാരയായ അനുഷ്‌കയുടെ തടി, ചികിത്സിച്ചിട്ടും കുറയ്ക്കാന്‍ പറ്റാത്തതിന്റെ കാരണം ?

കഥാപാത്രത്തിന് വേണ്ടി തടി കൂട്ടിയ അനുഷ്‌കയ്ക്ക് പിന്നീട് അത് കുറയ്ക്കാന്‍ കഴിയുന്നില്ല എന്നും കേട്ടിരുന്നു. ബാഹുബലിയുടെ ഷൂട്ടിങ് വൈകുന്നതിന്റെ കാരണം പോലും അനുഷ്‌കയില്‍ വച്ചുകെട്ടി. എന്നാല്‍ അനുഷ്‌കയുടെ പുതിയ ലുക്ക് കണ്ടാല്‍ അക്ഷരാര്‍ത്ഥത്തില്‍ നിങ്ങള്‍ ഞെട്ടും.

ഇത് സൈസ് സീറോയ്ക്ക വേണ്ടി

സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടി ശരീരം ഭാരം കൂട്ടിയപ്പോള്‍ അനുഷ്‌കയുടെ ലുക്ക് ദേ ഇതുപോലെയായിരുന്നു. തടി കൂടിയ സ്ത്രീകള്‍ അനുഭവിയ്ക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പറഞ്ഞ ചിത്രം തമിഴില്‍ ഇഞ്ചി ഇടിപ്പഴകി എന്ന പേരിലും റിലീസ് ചെയ്തു.

ഇപ്പോഴത്തെ കോലം

ഇത് അനുഷ്‌ക ഷെട്ടിയുടെ ഏറ്റവും പുതിയ ഫോട്ടോയാണ്. ബാഹുബലിയുടെ പ്രി റിലീസിന് വന്നപ്പോള്‍ അനുഷ്‌ക ഷെട്ടി ഇതാ ഇതുപോലെ മെലിഞ്ഞ് സ്ലിം ബ്യൂട്ടയായിട്ടാണ് എത്തിയത്. ഇത് കണ്ട് ഞെട്ടിത്തരിച്ചിരിയ്ക്കുകയാണ് ആരാധകര്‍.

തടി പ്രശ്‌നമായത്

സൈസ് സീറോ എന്ന ചിത്രത്തിന് വേണ്ടി തടി വച്ച അനുഷ്‌ക അത് കുറയ്ക്കാന്‍ വിദേശത്ത് പോയി ചികിത്സ നടത്തിയതായി വാര്‍ത്തകളുണ്ടായിരുന്നു. കൃത്യമായ വ്യായാമവും ഭക്ഷണക്രമവുമായിരുന്നു തടി കുറയ്ക്കുന്നതിനുള്ള മറ്റൊരു മാര്‍ഗ്ഗം. എന്നാല്‍ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തി, സിങ്കം ത്രിയില്‍ അഭിനയിക്കവെ അനുഷ്‌കയ്ക്ക് ഒരു പരിക്ക് പറ്റ് കിടപ്പിലായി. അതോടെ വ്യായാമം മുടങ്ങി. തടി കുറയ്ക്കാന്‍ കഴിയാതെ നടി പ്രയാസപ്പെട്ടു.

ബാഹുബലി 2 ല്‍

ഇതിനിടയിലാണ് അനുഷ്‌ക ബാഹുബലി ദ കണ്‍ക്ലൂഷനും അഭിനയിച്ചത്. യുദ്ധരംഗങ്ങളും ആയോധനകലകളുമൊക്കെ അഭിനയിക്കേണ്ട ചിത്രത്തില്‍ അനുഷ്‌കയുടെ തടി പ്രശ്‌നമായി. തുടര്‍ന്ന് പാട് പെട്ടാണ് ഈ രൂപത്തില്‍ ശരീരത്തെ നടി ക്രമീകരിച്ചുകൊണ്ടുവന്നത്.

English summary
Anushka's new look surprises many

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam