അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു!! മാതാപിതാക്കൾ വിവാഹത്തിനായുളള പൂജകൾ ആരംഭിച്ചു, വരൻ പ്രഭാസല്ല

അനുഷ്‌കയും താനും തമ്മില്‍ സുഹൃത്തുക്കളാണെന്ന് പ്രഭാസും മുമ്പൊരിക്കല്‍ അഭിമുഖങ്ങളില്‍ പറഞ്ഞിരു.

ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും വിവാഹത്തിന്റെ സമയമാണ്. തെന്നിന്ത്യൻ ഏറ്റവും കൂടുതൽ ആരാധകരുളള താരമാണ് അനുഷ്ക ഷെട്ടി. താരത്തിന്റെ വിവാഹവാർത്തയാണ് ഇപ്പോൾ ചർച്ച വിഷയം. താരം ഉടനെ വിവാഹിതയാകാൻ പോകുന്നുവെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. ഒരു ബോളിവുഡ് മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വിവാഹ വാർത്ത കേട്ടതും ആരാധകർ ആകാംക്ഷയിലാണ്. ആരെയാണ് താരം വിവാഹം കഴിക്കാൻ പോകുന്നതെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. എന്നാൽ വരനെ കുറിച്ചുളള കൂടുതൽ വിവിരം പുറത്തു വന്നിട്ടില്ലത്രേ. എന്നാൽ തെന്നിന്ത്യയിലെ മറ്റൊരു സൂപ്പർ താരം വിവാഹിതനാകുന്നു എന്നുള്ള വരാ‍ത്തകൾ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെ യാണ് അനുഷ്കയുടേയും വിവാഹ വാർത്ത പുറം ലോകത്തെത്തിയത്. എന്തായാലും ആരാധകർ ആവേശത്തിലാണ്.

  വിവാഹം ഈ വർഷം അവസാനം

വിവാഹം ഈ വർഷം അവസാനം

ഈ വർഷം അവസാനത്തോടെയാണ് അനുഷ്ക വിവാഹിതയാകുന്നത്. ഇതിനു വേണ്ടി താരത്തിന്റെ മാതാപിതാക്കൾ ഒരുക്കൾ ആരംഭിച്ചുവത്രേ. മകൾക്കു വേണ്ടി ധൃതിയിൽ വരനെ തേടുകയാണ്. മകളുടെ വിവാഹം ഈ വർഷം നടക്കുന്നതിനായും അനിയോജ്യനായ വരനെ ലഭിക്കുന്നതിനു വേണ്ടിയും അനുഷ്കയുടെ മാതാപിതാക്കൾ ക്ഷേത്രങ്ങളിൽ പൂജ നടത്തുകയാണെന്നുമാണ് പുറത്തു വരുന്ന വാർത്തകൾ.

 കുടംബം ജീവിതം വേണം

കുടംബം ജീവിതം വേണം

ഇതിനും മുൻപ് വിവാഹത്തെ കുറിച്ച് അനുഷ്കയോട് ചോദിച്ചപ്പോൾ ഉചിതമായ സമയത്ത് അത് നടക്കും എന്നാണ് മറുപടി നൽകിയത്. അതേ സമയം ഒരിക്കലും വീട്ടുകാരുടെ ഇഷ്ടത്തിന് വഴങ്ങി വിവാഹം കഴിക്കില്ലെന്ന് താരം പറ‍ഞ്ഞിരുന്നു. ഇതിൽ നിന്ന് വ്യക്തമാണ് താരവും വിവാഹത്തിനായി ഒരുങ്ങി കഴിഞ്ഞുവെന്നാണ്. അനുഷ്കയുടെ വിവാഹ വാർത്ത തെന്നിന്ത്യൻ സിനിമ ലോകത്ത് ചർച്ചയായിട്ടുണ്ട്.

വിവാഹത്തിനായി പ്രഭാസും

വിവാഹത്തിനായി പ്രഭാസും

പ്രഭാസും വിവാഹത്തിന് തയ്യാറെടുക്കുന്നുവെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. അടുത്ത വർഷം തന്നെ വിവാഹം ഉണ്ടാകുമെന്നായിരുന്നു വാർത്ത. പ്രഭാസിന്റെ അങ്കിൾ കൃഷ്ണാം രാജുവാണ് ഇക്കാര്യം അറിയിച്ചത്. പ്രഭാസും വിവാഹത്തിന് പച്ചക്കൊടി കാണിച്ചിട്ടുണ്ടെന്നായിരുന്നു ഇദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. എന്നാൽ താരത്തിനെ വധുവിനെ കണ്ടെത്തുന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. ഇപ്പോൾ അനുഷ്കയുടെ വിവാഹ വാർത്തകൾ പുറത്തു വന്നതിന്റെ പിന്നാലെ ആരാധകർ ഒന്നടങ്കം ചോദിക്കുന്നത് നടക്കാൻ പോകുന്നത് അനുഷ്ക-പ്രഭാസ് വിവാഹമാണോ എന്നാണ്.

പ്രഭാസ് സുഹൃത്ത് മാത്രം

പ്രഭാസ് സുഹൃത്ത് മാത്രം

ഏറ്റവും കൂടുതൽ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടച്ച താരങ്ങളായിരുന്നു അനുഷ്കയും പ്രഭാസും. രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയ്ക്ക് ശേഷമാണ് ഇവർ തമ്മിലുളള പ്രണയവാർത്ത പുറം ലോകം കേട്ടുതുടങ്ങിയത്. പിന്നീട് ഇവരെ കുറിച്ച് പലപല കഥകളാണ് പുറത്തു വന്നത്. എന്നാൽ താരങ്ങൾ തന്റെ പ്രണയവാർത്ത നിരസിച്ചിട്ടുണ്ട്. തങ്ങൾ തമ്മിൽ സുഹൃത്തുക്കൾ മാത്രമാണെന്നും താരങ്ങൾ പറഞ്ഞു. ഞങ്ങളെ പോലെതന്നെ തങ്ങളുടെ വീട്ടുകാരും നല്ല അടുപ്പത്തിലാണെന്ന് പ്രഭാസ് വ്യക്തമാക്കിയിരുന്നു.

പിറന്നാളിന് ആഡംബരംകാർ

പിറന്നാളിന് ആഡംബരംകാർ

അനുഷ്കയുടെ വിവാഹത്തിന് പ്രഭാസ് ആഡംബര കാറാണ് സമ്മാനമായി നൽകിയത്. അനുഷ്കയാകട്ടെ പ്രഭാസിന് നൽകിയത് ഡിസൈൻ വാച്ചും. ഇത് ഇവരുടെ പ്രണയ വാർത്തകളെ ഒന്നു കൂടി ദൃഢപ്പെടുത്തിയിരുന്നു. എന്നാൽ ഇതുവെറും ഗോസിപ്പ് വാർത്ത മാത്രമാണെന്നും തങ്ങൾ തമ്മിൽ നല്ല സുഹൃത്തുകൾ മാത്രമാണെന്നായിരുന്നു ഇവരുടെ പ്രതികരണം. കഴിഞ്ഞ 9 വർഷമായി ഇരുവരും അടുത്ത സുഹൃത്തുക്കളാണത്രേ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X