കല്യാണത്തിന് മുമ്പേ അനുഷ്‌ക കോലിയുടെ ഭാര്യയായി!

By Aswathi

ക്രിക്കറ്റ് താരം വീരാട് കോലിയും അനുഷ്‌ക ശര്‍മ്മയും തമ്മിലുള്ള പ്രണയം ഇരുവരും തുറന്ന് സമ്മതിച്ചില്ലെങ്കിലും ഓസ്‌ട്രേലിയയില്‍ വരെ ഇത് പാട്ടാണ്. കോലിയുടെ കളികാണാന്‍ അനുഷ്‌കയും ഓസ്‌ട്രേലിയയില്‍ എത്തിയതുമുതല്‍ അവിടെയും ക്യാമറക്കണ്ണുകള്‍ പതിഞ്ഞത് ഈ ഗോസിപ്പിലേക്കാണ്.

മെല്‍ബണില്‍ ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മില്‍ നടന്ന മൂന്നാം ടെസ്റ്റ് ക്രിക്കറ്റിനിടെ കോലിയുടെ ഫീല്‍ഡിലെ പ്രകടനം കാണാന്‍ അനുഷ്‌ക എത്തിയിരുന്നു. അവിടെ വച്ച് അപ്രതീക്ഷിതമായാണ് അത് സംഭവിച്ചത്, അനുഷ്‌ക കോലിയുടെ ഭാര്യയായി!

anushka-virat

തെറ്റിദ്ധരിക്കരുത്, ഒരു ചെറിയ അക്ഷരപ്പിഴ, അല്ല നാവ് പിഴച്ചു. കോലി ബാറ്റ് ചെയ്യുന്ന സമയം അനുഷ്‌കയിലായിരുന്നു ക്യാമറ. ഉടനെ കമന്ററി പറഞ്ഞ മുന്‍ ക്രിക്കറ്റ് താരം അനുഷ്‌കയെ അഭിസംബോധന ചെയ്തത് കോലിയുടെ ഭാര്യ എന്നാണ്.

പറഞ്ഞു കഴിഞ്ഞപ്പോഴാണ് അബദ്ധം മനസ്സിലായത്. തെറ്റ് ഉടനെ തിരുത്തുകയും ചെയ്തു. അനുഷ്‌ക ഭാര്യയല്ല, പ്രതിശ്രുത വധുവെന്നാക്കി. എന്തായാലും ഈ വിഷയത്തില്‍ അനുഷ്‌കയ്ക്കും കോലിക്കും ജാള്യതയുണ്ടെന്നാണ് അറിയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X