»   » പ്രഭാസിന്‍റെ കാര്യത്തില്‍ അനുഷ്‌ക പൊസ്സസീവാണ്, ഫോണ്‍ പരിശോധിക്കും, ടിപ്പിക്കല്‍ കാമുകിയാണോ?

പ്രഭാസിന്‍റെ കാര്യത്തില്‍ അനുഷ്‌ക പൊസ്സസീവാണ്, ഫോണ്‍ പരിശോധിക്കും, ടിപ്പിക്കല്‍ കാമുകിയാണോ?

Posted By:
Subscribe to Filmibeat Malayalam
പ്രഭാസിന്റെ കാര്യത്തില്‍ അനുഷ്‌ക സ്വാര്‍ത്ഥയാണ്‌ | filmibeat Malayalam

ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരജോഡികളായ പ്രഭാസും അനുഷ്‌കയും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ മുതലേ പ്രചരിച്ച് തുടങ്ങിയതാണ്. ഇരുവരും വിവാഹിതരാവുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ താരങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ തുറന്ന് സമ്മതിച്ചിട്ടില്ല. പ്രഭാസ് കാരണമാണ് അനുഷ്‌ക ബോളിവുഡ് സിനിമയിലെ അവസരം വേണ്ടെന്ന് വെച്ചതെന്നുള്ള വാര്‍ത്തയായിരുന്നു അടുത്തിടെ പ്രചരിച്ചത്.

മഞ്ജിമയെ മലയാള സിനിമ കൈവിട്ടോ? അച്ഛന്റെ പരിചയം പോലും താരപുത്രിക്ക് സഹായകമായില്ലേ?

പ്രഭാസിന്റെ കാര്യത്തില്‍ അനുഷ്‌ക പൊസസ്സീവാണെന്നും താരത്തിന്റെ ഫോണ്‍ പരിശോധിക്കാറുണ്ടെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പ്രഭാസിന് വരുന്ന ഫോണ്‍ കോളിനെക്കുറിച്ച് താരം ചോദിക്കാറുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ടിപ്പിക്കല്‍ ശൈലി പിന്തുടരുന്നു

ലോകമറിയുന്ന അഭിനേത്രിയായിട്ട് കൂടി അനുഷ്‌ക ടിപ്പിക്കല്‍ ശൈലിയിലാണ് കാര്യങ്ങളെ സമീപിക്കുന്നതെന്ന് പാപ്പരാസികള്‍ പറയുന്നു. പ്രഭാസിന്റെ കാര്യത്തില്‍ അനുഷ്‌ക പൊസ്സസീവാണെന്നുള്ള കണ്ടെത്തലുകളുമായാണ് പാപ്പരാസികള്‍ രംഗപ്രവേശം ചെയ്തിട്ടുള്ളത്.

ഫോണ്‍ പരിശോധിക്കാറുണ്ട്

പ്രഭാസിന്റെ ഫോണ്‍ അനുഷ്‌ക പരിശോധിക്കാറുണ്ടെന്നും പാപ്പരാസികള്‍ പറയുന്നു. ഫോണ്‍ കോള്‍ വരുന്നതിനിടയില്‍ മറുവശത്ത് ആരാണെന്നതിനെക്കുറിച്ച് അനുഷ്‌ക പ്രഭാസിനോട് ചോദിക്കാറുമുണ്ടത്രേ.

പിറന്നാള്‍ ദിനത്തില്‍ നല്‍കിയ സമ്മാനം

പ്രഭാസിന്റെ പിറന്നാള്‍ ദിനത്തില്‍ ഏറ സ്‌പെഷലായ സമ്മാനമാണ് അനുഷ്‌ക നല്‍കിയത്. ഡിസൈനര്‍ വാച്ചായിരുന്നു അനുഷ്‌ക പ്രഭാസിന് വേണ്ടി തിരഞ്ഞെടുത്തത്.

പ്രഭാസിന്റെ ഇഷ്ടം

വാച്ചുകളോട് പ്രത്യേക താല്‍പര്യമുള്ളയാളാണ് പ്രഭാസ്. ഇക്കാര്യം അറിയാവുന്നതിനാലാണ് അനുഷ്‌ക വാച്ച് തന്നെ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചത്. അനുഷ്‌കയുടെ പിറന്നാളിന് ബിഎംഡബ്ല്യുവായിരുന്നു പ്രഭാസ് സമ്മാനിച്ചത്.

സഹോയിലൂടെ ഒരുമിക്കാന്‍ കഴിഞ്ഞില്ല

ബാഹുബലിക്ക് ശേഷം പ്രഭാസ് അഭിനയിത്തുന്ന പുതിയ ചിത്രമായ സഹോയിലേക്ക് നായികയായി ആദ്യം പരിഗണിച്ചിരുന്നത് അനുഷ്‌കയെയായിരുന്നു. പിന്നീട് നായികയെ മാറ്റുകയായിരുന്നു.

തിരക്കഥയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ്

അനുഷ്‌കയും പ്രഭാസും വീണ്ടും ഒരുമിച്ചെത്തും. ഇരുവരും ഇതിനുള്ള തയ്യാറെടുപ്പിലാണ്. പറ്റിയ തിരക്കഥ അന്വേഷിക്കുകയാണ് ഇവര്‍. സംവിധായകരെയും അന്വേഷിക്കുന്നുണ്ട്.

ഇവരുടെ ഡിമാന്‍ഡ്

ബാഹുബലിക്ക് ശേഷം വീണ്ടും ഈ താരജോഡികള്‍ ഒരുമിച്ചെത്തുന്നതിനായി കാത്തിരിക്കുകയായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ നല്ല കഥയായാല്‍ മാത്രമേ ഇവര്‍ ഒരുമിക്കൂവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ആരാധകരുടെ ഇഷ്ടം പരിഗണിച്ച്

ആരാധകരുടെ ഇഷ്ടത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. റൊമാന്റിക് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇക്കാര്യം വ്യക്തമായി അറിയാവുന്ന താരങ്ങള്‍ ഒരുമിച്ചെത്താനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു.

സംവിധായകരെ സമീപിച്ചു

തങ്ങളുടെ ആഗ്രഹം വ്യക്തമാക്കി പ്രഭാസും അനുഷ്‌കയും സംവിധായകരെയും സമീപിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഒരു ചിത്രവുമായി ഇവര്‍ കരാറിലായിട്ടില്ല.

ആക്ഷനില്‍ നിന്നും മോചനം

ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നും മോചനം നേടാന്‍ വേണ്ടിയാണ് പ്രഭാസ് ശ്രമിക്കുന്നത്. റൊമാന്റിക് ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താനാണ് അനുഷ്‌കയും പ്രഭാസും ശ്രമിക്കുന്നത്.

English summary
Anushka Shetty Is Really POSSESSIVE About Rumoured Boyfriend Prabhas; Keeps CHECKING His Phone.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam