'അനുഷ്കയുമായി ആര്യക്ക് ബന്ധം; സൂര്യ അനുഷ്കക്കൊപ്പം അഭിനയിച്ചത് സ്റ്റൂൾ വെച്ച്; നയൻസ് മത്സരിച്ചു' നടൻ

തെന്നിന്ത്യയിലെ മുൻ നിര നായിക നടിയാണ് അനുഷ്ക ഷെട്ടി. തെലുങ്ക് സിനിമയിലാണ് നടി കൂടുതൽ സജീവമായത്. ബാഹുബലി എന്ന സിനിമയിലൂടെ പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തിയാർജിച്ച അനുഷ്ക തമിഴിലും തെലുങ്കിലും മിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. അനുഷ്കയെക്കുറിച്ച് വിവാദ നടൻ ബയിൽവൻ രം​ഗനാഥൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

അതിന് ശേഷം അവരുടെ സമയം നല്ലതായിരുന്നു

'തമിഴിൽ സുന്ദർ സിയുടെ (സംവിധായകൻ) കണ്ണുകളിലാണ് അനുഷ്ക ആദ്യം പെടുന്നത്. സുന്ദർ സിയുടെ കണ്ണിൽ‌ എപ്പോഴും നാട്ടിൻപുറത്തുകാരിയായ വണ്ണമുള്ള നടിമാർ പെടും. അങ്ങനെ രണ്ടു എന്ന മാധവൻ നായകനായ സിനിമയിൽ അനുഷ്ക അഭിനയിച്ചു. അതിന് ശേഷം അവരുടെ സമയം നല്ലതായിരുന്നു'

'പ്രഭാസിന്റെ കൂടെ നടി അഭിനയിച്ചു. ആ സമയത്തേ പ്രഭാസും അനുഷ്കയും ലിവിം​ഗ് ടു​ഗെ​​ദറിൽ കഴിയുകയായിരുന്നു, പ്രഭാസ് അനുഷ്കയെ വിവാഹം കഴിക്കാൻ പോവുകയാണെന്നൊക്കെ സംസാരം വന്നു. എന്നാൽ ബാഹുബലിയിൽ അഭിനയിച്ച ശേഷം അവരുടെ റേഞ്ചേ മാറി'

'അനുഷ്ക അതിന് ശേഷം എത്ര ട്രെെ ചെയ്തിട്ടും വണ്ണം കുറഞ്ഞുമില്ല'

'തമിഴ് ബില്ലയിൽ നയൻതാര ചെയ്ത വേഷമാണ് തെലുങ്കിൽ അനുഷ്ക ചെയ്തത്. തമിഴിലും തെലുങ്കിലും പല സിനിമകൾ ചെയ്തു. ഒരു പടത്തിൽ തടി വെച്ച് അഭിനയിക്കേണ്ടി വന്നു. യോ​ഗാസനം ചെയ്യുന്ന അനുഷ്ക വിചാരിച്ചത്, തടി വെച്ച ശേഷം പിന്നീട് യോ​ഗ ചെയ്ത് മെലിയാം എന്നായിരുന്നു. എന്നാൽ ആ പടം ശരിയായി പോയതുമില്ല, അനുഷ്ക അതിന് ശേഷം എത്ര ട്രെെ ചെയ്തിട്ടും വണ്ണം കുറഞ്ഞുമില്ല. അതിന് ശേഷം നടിയുടെ മാർക്കറ്റ് ഇടിഞ്ഞു'

പിന്നെ അച്ഛനും അമ്മയും വിചാരിച്ചു നടക്കുന്ന പോലെ നടക്കട്ടെയെന്ന്

'ഇടയ്ക്ക് നടിയുടെ വീട്ടിൽ വിവാഹാലോചനകൾ നടന്നിരുന്നു. 38 വയസായി ഇനി നല്ല പയ്യനെ കിട്ടുമോ എന്ന് പറഞ്ഞ് വീട്ടുകാർ ഒരുപാട് ശ്രമിച്ചു. സിനിമാ നടി, വണ്ണം കൂടി, പ്രായമായി എന്നീ കാരണങ്ങളാൽ വിവാഹ ആലോചനകൾ ശരിയായില്ല'

'പിന്നെ അച്ഛനും അമ്മയും വിചാരിച്ചു നടക്കുന്ന പോലെ നടക്കട്ടെയെന്ന്. പ്രായം കൂടിയതിനാൽ നടൻമാർ അനുഷ്കയുടെ ജോഡി ആവുന്നില്ല. നയൻതാരയെക്കാളും വയസ് കുറവായിട്ടും അനുഷ്കയ്ക്ക് മാർക്കറ്റില്ല'

'അനുഷ്കയുടെ കരിയർ താഴ്ന്നപ്പോൾ നയൻതാര വീണ്ടും തെലുങ്കിലെത്തി'

'നയൻതാരയ്ക്ക് വിഘ്നേശ് ശിവനെ കിട്ടിയത് പോലെ അനുഷ്കയ്ക്ക് ഒരാളെ കിട്ടിയില്ല. തമിഴിൽ വെന്നിക്കൊടി പാറിച്ച നയൻതാര തെലുങ്കിലും നല്ല ശമ്പളം വാങ്ങി മുൻനിരയിലായിരുന്നു'

'നയൻതാരയേക്കാളും അനുഷ്ക കഴിവുള്ളവളാണ്. അതിനാലാണ് നയൻതാരയ്ക്ക് തെലുങ്ക് സിനിമയിൽ നിൽക്കാനാവാഞ്ഞത്. അനുഷ്ക മൂലം നയൻതാര തെലുങ്കിൽ നിന്ന് പിൻവാങ്ങി. അനുഷ്കയുടെ കരിയർ താഴ്ന്നപ്പോൾ നയൻതാര വീണ്ടും തെലുങ്കിലെത്തി. അവർ തമ്മിൽ അന്ന് മുതലേ മത്സരം ഉണ്ടായിരുന്നു'

 'അഞ്ചരയടിയാണ് സൂര്യയുടെ ഉയരം. അനുഷ്ക ആറടിയും. സ്റ്റൂൾ വെച്ച് സൂര്യയെ ഉയർത്തി നിർത്തുകയായിരുന്നു'

'ഇരണ്ടാം ഉലകം സിനിമ ചെയ്യുമ്പോൾ ആര്യയും അനുഷ്കയും ഒരു ഫ്ലാറ്റ് വാങ്ങി ഒരുമിച്ചാണ് താമസിച്ചിരുന്നെന്ന് പറയപ്പെട്ടിരുന്നു. ആര്യ കൗശലക്കാരനാണ്. കാരണം നയൻതാരയ്ക്കേ ഹൽവ കൊടുത്തയാളാണ്. ആര്യ നിരവധി നടിമാരുമായി ബന്ധം വെച്ചു. പക്ഷെ കല്യാണമെന്ന് പറഞ്ഞാൽ ഓടും'

'ഹരി സംവിധാനം ചെയ്ത സൂര്യയുടെ സിനിമയാണ് സിങ്കം. അഞ്ചരയടിയാണ് സൂര്യയുടെ ഉയരം. അനുഷ്ക ആറടിയും. സ്റ്റൂൾ വെച്ച് സൂര്യയെ ഉയർത്തി നിർത്തുകയായിരുന്നു ഹരി. പടം സൂപ്പർ ഹിറ്റായി'

'പക്ഷെ ഈ രഹസ്യം ആർക്കുമറിയില്ലായിരുന്നു.
ഒരുമിച്ചുള്ള രം​ഗമാണെങ്കിൽ ക്ലോസ് ഷോട്ട് ആയിരിക്കും ദൂരത്തിലുള്ള ഷോട്ട ആണെങ്കിൽ രണ്ട് പേരെയും രണ്ടടി ദൂരത്തിൽ നിർത്തും,' ബയിൽവൻ രം​ഗനാഥൻ പറഞ്ഞതിങ്ങനെ.

More from Filmibeat

Read more about: anushka shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X